സത്‌സ്വഭാവിയും കുടുംബത്തെ പോറ്റുന്നവനുമായ മൂത്തപുത്രന്‍, ശ്രീകുമാറിന് ആശംസ നേര്‍ന്ന് സബീറ്റ
ചക്കപ്പഴം പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് സബീറ്റ ജോര്‍ജ്ജ്. പരമ്പരയിലെ അമ്മ വേഷം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ചക്കപ്പഴം ലൊക്കേഷനിലെ വിശേഷങ്ങള്‍ പങ്കുവെച്ചും സബീറ്റ ജോര്‍ജ്ജ് മുന്‍പ് എത്തിയിരുന്നു. സബീറ്റയ്‌ക്കൊപ്പം എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത് ഉള്‍പ്പെടെയുളള താരങ്ങളാണ് പരമ്പരയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

അതേസമയം എസ്പി ശ്രീകുമാറിന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുളള സബീറ്റ ജോര്‍ജ്ജിന്‌റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ശ്രീകുമാറിനൊപ്പമുളള ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സബീറ്റ എത്തിയത്. "അങ്ങനെ എന്റെ സത്‌സ്വഭാവിയും കുടുംബത്തെ പോറ്റുന്നവനുമായ മൂത്തമകന്‌റെ പിറന്നാളും ഇങ്ങെത്തി. നീയൊരു യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റാണ്. കൂടെ ജോലി ചെയ്യാനും നിന്നില്‍ നിന്നും പഠിക്കാനും കഴിയുന്നത് അനുഗ്രഹമായി കരുതുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണെങ്കിലും ഉളളിന്റെ ഉളളില്‍ മറ്റുളളവരോട് ഏറെ സ്‌നേഹവും കരുതലുമുളള വ്യക്തിയാണ് നീയെന്ന് എനിക്കറിയാം. നിന്റെ എല്ലാ സ്വപ്‌നങ്ങളും സഫലമാകട്ടെ. ശ്രീകുമാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സബീറ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഗ്ലാമറസായി ജാന്‍വി കപൂര്‍, താരപുത്രിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
അതേസമയം ഉത്തമന്‍ എന്ന കഥാപാത്രമായാണ് ശ്രീകുമാര്‍ ചക്കപ്പഴത്തില്‍ എത്തുന്നത്. ശ്രീകുമാറിന്റെ അമ്മ ലളിതയായി സബീറ്റയും എത്തുന്നു. ഉപ്പും മുളകും പരമ്പരയുടെ വന്‍വിജയത്തിന് പിന്നാലെയാണ് ചക്കപ്പഴം ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷമായിരുന്നു പരമ്പരയ്ക്ക് തുടക്കമായത്. ഉപ്പും മുളകും താരം കോട്ടയം രമേശ് വഴിയായിരുന്നു സബീറ്റ ചക്കപ്പഴത്തിലേക്ക് എത്തിയത്. ഏറെക്കാലം അമേരിക്കയിലായിരുന്നു താരം. പത്ത് വര്‍ഷം മുന്‍പാണ് വിവാഹ മോചനം നേടിയത്. അടുത്തിടെ മകനെ കുറിച്ചുളള നടിയുടെ പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. 2017ലാണ് സബീറ്റയുടെ മുത്തന്‍ മകന്‍ മാക്‌സ് വെലിന്റെ വിയോഗം. സാഷ എന്നാണ് സബീറ്റയുടെ രണ്ടാമത്തെ മകളുടെ പേര്.


Click it and Unblock the Notifications











