ചക്കപ്പഴത്തിൽ നിന്ന് മാറാനുള്ള കാരണം ഇതാണ്, ബിഗ് ബോസ് അല്ല, തുറന്ന് പറഞ്ഞ് ശ്രുതി
ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രുതി രജനികാന്ത്. സീരിയലിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സ്വന്തം പേരിനെക്കാളും പൈങ്കിളി എന്നാണ് നടിയെ അറിയപ്പെടുന്നത്. ചക്കപ്പഴത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ് നടി. ഇത് ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ട്.
ഇപ്പോഴിത അഭിനയത്തിൽ നിന്നുള്ള ബ്രേക്കിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ശ്രുതി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇടവേള കുറിച്ച് തുറന്ന് പറയുന്നത്. ദീർഘകാലം മാറി നിൽക്കില്ലെന്നും അഭിനയത്തിൽ തിരികെ എത്തുമെന്നും പറയുന്നുണ്ട്. അഭിനയവും പഠനവും ഒന്നിച്ച് കൊണ്ട് പോകാനാണ് തീരുമാനമെന്നും ശ്രുതി കൂട്ടിച്ചേർത്തു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ''അഭിനയത്തിൽനിന്നു ദീർഘകാലം മാറിനിൽക്കാനുള്ള ഉദ്ദേശ്യമില്ല. പഠനവും അഭിനയവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പിഎച്ച്ഡി ചെയ്യാനാണ് ഒരു ചെറിയ ഇടവേളയെടുത്തത്. ജെആർഎഫിന്റെ കോച്ചിങ്ങിലാണിപ്പോൾ. മേയിലാണ് പരീക്ഷ. ഗൈഡിന്റെ സേവനം ലഭ്യമാകുന്നതിനനുസരിച്ചേ ഗവേഷണ പഠനം ഉടൻ തുടങ്ങാൻ സാധിക്കുമോയെന്നൊക്കെ അറിയാൻ കഴിയൂ. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം എന്ന വിഷയത്തിലാണ് ഗവേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പഠനത്തിന്റെ ഇടവേളയിൽ അഭിനയം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്; ശ്രുതി പറയുന്നു.

പ്ലസ്ടു വരെ ആവറേജ് സ്റ്റുഡന്റായിരുന്നു എന്നും താരം പറയുന്നു. പഠിത്തത്തോടുള്ള മനോഭാവം മാറിത്തുടങ്ങിയത് ഡിഗ്രി പഠനകാലത്താണ്. മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം എന്ന വിഷയം പഠിക്കാൻ തുടങ്ങിയപ്പോഴാണ് മികച്ച മാർക്കു ലഭിക്കാനും നല്ല റാങ്ക് നേടാനുമൊക്കെത്തുടങ്ങിയത്. അത് ആ വിഷയത്തോടുള്ള എന്റെ ഇഷ്ടം കൊണ്ടാണ്. പിഎച്ച്ഡി ചെയ്യുന്നതും പഠിക്കാനാണെന്ന് ഞാൻ പറയില്ല. ആ വിഷയത്തെപ്പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ഉപരിപഠനത്തിനു പോകാൻ തീരുമാനിച്ചത്. ഇഷ്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആദ്യമേ തിരിച്ചറിയാനായാൽ അടുത്തതായി എന്താണ് അതിൽ ചെയ്യാൻ പറ്റുന്നതെന്ന ചിന്ത മനസ്സിൽ വരും. ഒരു ഇടവേള വന്നാൽപ്പോലും തിരിച്ച് ആ ഇഷ്ടത്തിലേക്കുതന്നെ നമ്മൾ തിരികെയെത്തും. ഞാൻ ഡോക്ടറേറ്റ് എടുക്കണമെന്നത് തന്റെ അമ്മയുടെ കൂടി ആഗ്രഹമാണെന്നും ശ്രുതി പറയുന്നു.

ജീവിതത്തിൽ ഇന്നുവരെ ഒരു കാര്യവും മുൻകൂട്ടി തീരുമാനിച്ചു നടപ്പാക്കിയിട്ടില്ല. മനസ്സിന്റെ ഇഷ്ടങ്ങളുടെ പുറകേ സഞ്ചരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഉടൻ നടപ്പിലാക്കും. ഇതുവരെ ഞാനെടുത്ത ഒരു തീരുമാനവും പാളിയെന്നോർത്ത് സങ്കടപ്പെടേണ്ടി വന്നിട്ടില്ലെന്നും അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. പരമ്പര ചെയ്തുകൊണ്ടിരുന്ന രണ്ടു വർഷവും എന്റെ മനസ്സിൽ പഠനം തുടരണം എന്ന ചിന്തയുണ്ടായിരുന്നു. എന്തെങ്കിലും കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചാൽ ഞാനതു ചെയ്തിരിക്കും. ഇന്ന സമയം ചെയ്യാം എന്നൊന്നും പ്ലാൻ ചെയ്യില്ല. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ മനസ്സിൽ വിചാരിച്ച ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്യും.
Recommended Video

ഇപ്പോഴാണ് അതിനുള്ള ശരിയായ സമയമെന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ കരിയർ ഒന്നു സെറ്റിൽ ആയ സമയമാണ് തുടർ പഠനം എന്ന കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ പരമ്പരയുമായി ബന്ധപ്പെട്ടവരും ചാനലും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇടയ്ക്ക് അഭിനയം, പിന്നെ പഠിത്തം അങ്ങനെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ മനസ്സു പറയുന്നത് പഠിക്കണമെന്നാണ്. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുത്തത്.അധ്യാപനം എന്ന ഫ്രഷനോട് താൽപര്യം തോന്നാനുളള കാരണത്തെ കുറിച്ചു ശ്രുതി പറയുന്നു. ഞാൻ പറയുന്നത് മറ്റുള്ളവർക്ക് നന്നായി മനസ്സിലാകുന്നുണ്ടെന്ന തിരിച്ചറിവാണ് അധ്യാപനം എന്ന പ്രഫഷനോട് ആഗ്രഹം തോന്നാൻ കാരണമെന്ന് നടി പറയുന്നത്.


Click it and Unblock the Notifications











