Don't Miss!
- News
17 വര്‍ഷത്തെ കാത്തിരിപ്പാണ്...; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Sports
ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
എല്ലാവരും കാണുന്നത് പോലെ അല്ല ഞങ്ങളുടെ ജീവിതം, കാസ്റ്റിംഗ് കൗച്ച് അപ്രോച്ചുകൾ വന്നിട്ടുണ്ട്; ശ്രുതി
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. തമാശ രംഗങ്ങൾ നിറഞ്ഞ ചക്കപ്പഴത്തിന് വലിയ ആരാധക വൃന്ദമുണ്ട്. ചക്കപ്പഴം വീട്ടിലെ അംഗങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.
പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി രജനീകാന്താണ് ചക്കപ്പഴത്തിലൂടെ വൻ ജനപ്രീതി നേടിയവരിൽ ഒരാൾ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ ശ്രുതി അനൂപ് മേനോന്റെ പത്മ എന്ന സിനിമയിലും അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് ശ്രുതി രജനീകാന്ത്.

മുമ്പൊരിക്കൽ താൻ ഡിപ്രഷനിലൂടെ കടന്ന് പോയ കാലഘട്ടത്തെക്കുറിച്ച് ശ്രുതി സംസാരിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ശ്രുതിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഓഡിഷനുകളുടെ മോശം വശത്തെക്കുറിച്ചുമാണ് ശ്രുതി രജനീകാന്ത് സംസാരിച്ചത്.
'കാസ്റ്റിംഗ് കൗച്ച് അപ്രോച്ചുകൾ ഉണ്ടായിട്ടുണ്ട്. ഇതിലേക്ക് വരുന്നതിന് മുമ്പ്. ഇപ്പോൾ എനിക്കങ്ങനെ വന്നിട്ടില്ല. ചിലപ്പോൾ പ്രശസ്തി ഉള്ളത് കൊണ്ടും മീടൂ ആരോപണങ്ങൾ വരുന്നത് കൊണ്ടും ആയിരിക്കാം. പിന്നെ എന്റെ സ്വഭാവവും ആളുകൾക്ക് അറിയാം.

'ഇപ്പോളുള്ള സ്ട്രഗിൾ എന്തെന്നാൽ ഞങ്ങളുടെ ജീവിതം വളരെ എളുപ്പമാണെന്നാണ് അവർ കരുതുന്നത്. നിങ്ങൾ ഫൈൻ അല്ലേ, നിങ്ങൾ ഓക്കെ അല്ലേ എന്നത്. പക്ഷെ നമുക്ക് വരുന്ന പ്രഷറുകൾ ചില്ലറ അല്ല'
'ഞങ്ങളും സാധാരണ മനുഷ്യരാണ്. ദിവസേന ഓരോന്നിന് വേണ്ടി സ്ട്രഗിൾ ചെയ്ത് കൊണ്ടിരിക്കുന്നു. ഇത്രയും പ്രശസ്തി വന്നിട്ട് പോലും സിനിമകളിലേക്ക് വരാൻ ഞാൻ സ്ട്രഗിൾ ചെയ്യുകയാണ്. ഞാൻ ഒരു നായികാ മെറ്റീരിയിൽ ആണെന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല'

'എനിക്കിഷ്ടം കൽപ്പന ചേച്ചി, കെപിഎസി ലളിത ചേച്ചി, ബിന്ദു പണിക്കർ എല്ലാം ചെയ്ത പോലത്തെ കഥാപാത്രങ്ങൾ ചെയ്യാനാണ്. കാരണം എന്റെ അച്ഛന്റെ ഇഷ്ടപ്രകാരമാണ് വിനോദ ലോകത്തേക്ക് വരുന്നത്'
'അച്ഛന്റെ ഫേവറേറ്റ് ഇവരൊക്കെ ആണ്. എനിക്കങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇഷ്ടം. എങ്കിൽ കൂടെയും അത് കിട്ടാൻ അത്രയും പാടാണ്. ഓരോ ദിവസവും ആ ഇൻഡസ്ട്രിയിലേക്ക് കടക്കാൻ ഞാൻ സ്ട്രഗിൾ ചെയ്യുകയാണ്. അത് എളുപ്പമേ അല്ല. '

'നമ്മൾ കാണുന്നതേ അല്ല അകത്ത് വന്ന് കഴിയുമ്പോൾ. അകത്ത് വന്ന് കഴിയുമ്പോൾ കാണുന്നതേ അല്ല തൊട്ട് നോക്കിക്കഴിയുമ്പോൾ. ഇങ്ങനത്തെ പ്രശ്നങ്ങളാണ് ഇപ്പോൾ ഞാൻ അഭിമുഖീകരിക്കുന്നത്. 100 ഓളം ഓഡിഷനുകൾ മുമ്പ് അറ്റൻഡ് ചെയ്തിട്ടുണ്ട്'
'ഒന്നും കിട്ടാതായപ്പോൾ വിഷമിച്ചു. കഥാപാത്രത്തിന് അനുയോജ്യ അല്ലെങ്കിൽ അപ്പോൾ തന്നെ പറയുന്നതാണ് നല്ലത്. വെറുതെ പ്രതീക്ഷ നൽകുന്നതെന്തിനാണ്. ഇല്ലെന്ന് പറഞ്ഞാൽ അപ്പോഴത്തെ വിഷമമേ ഉണ്ടാവൂ'

വിളിക്കാം എന്ന് പറഞ്ഞ് പ്രതീക്ഷ നൽകുന്നത് ശരിയല്ലെന്നും ശ്രുതി പറഞ്ഞു. ഓഡിഷനുകളിൽ പങ്കെടുക്കുന്നവർ ഒരു എക്സ്പെക്ടേഷനും ഇല്ലാതെ പങ്കെടുക്കുന്നതാണ് നല്ലത്.
ഓഡിഷൻ ചെയ്യുന്നവരുടെ മുഖഭാവം കാണുമ്പോൾ നമ്മളെ നാളെ സിനിമയിലേക്ക് വിളിക്കുമെന്ന് കരുതുമെങ്കിലും ഒന്നും നടക്കാൻ പോവുന്നില്ലെന്നും ശ്രുതി രജിനികാന്ത് പറഞ്ഞു. ചക്കപ്പഴം പരമ്പരയിലെ മറ്റ് താരങ്ങളും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.