Just In
- 10 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 10 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 11 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 12 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
കർഷകരുടെ വരുമാനം പല ഇരട്ടിയാക്കുമെന്ന് അമിത് ഷാ, പിന്നോട്ടില്ലെന്ന് കർഷകർ, കേസ് വീണ്ടും കോടതിയിൽ
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിട്ടുണ്ട്, കഷ്ടപ്പെട്ടിട്ടുണ്ട്, തുറന്ന് പറഞ്ഞ് ചക്കപ്പഴത്തിലെ റാഫി
ചക്കപ്പഴം എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് റാഫി. സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ്. ടിക് ടോക്ക് പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനായ റാഫി വളരെ ചെറിയ സമയം കൊണ്ടാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കനായത്. പ്രായവ്യാത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും ഇന്ന് ഇദ്ദേഹത്തിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്.
അച്ഛൻ, അമ്മ സഹോദരങ്ങൾ എന്നിങ്ങനെ 5 പേര് അടങ്ങുന്ന ചെറിയ കുടുബംമാണ് റാഫിയുടേത്. നല്ലൊരു നടൻ ആകുക എന്ന ആഗ്രഹത്തോടൊപ്പം തന്നെ വീട്ടിലെ കാര്യങ്ങൾ നല്ലത് പോലെ നോക്കി സന്തോഷത്തോടെ ജീവിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്നം. ഒരുപാട് കഷ്ടപ്പാടും പ്രതിസന്ധി ഘട്ടങ്ങളും തരണം ചെയ്താണ് റാഫി ഇന്ന് കാണുന്ന നിലയിൽ എത്തിയത്. ഇപ്പോഴിത ജീവിതത്തിലെ ആ പ്രതിസന്ധിഘട്ടങ്ങള കുറിച്ച് മനസ് തുറന്ന് റാഫി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കടന്നു വന്ന സാഹചര്യങ്ങളെ കുറിച്ച് താരം പറഞ്ഞത്.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചിട്ടാണ് ഇവിടെ വരെ എത്തിയത്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ വരെ എത്തിയതും അങ്ങനെ തന്നെയാണ്. ഇപ്പോഴും സെലിബ്രിറ്റി ഒന്നും ആയിട്ടില്ല.നമ്മൾ സാധരണക്കാരനാണ്. അതുപോലെ നമ്മളേയും എല്ലാവരും സാധാരണക്കാരനായി കാണുക. അങ്ങനെ ജീവിക്കാനാണ് ആഗ്രഹമെന്നും റാഫി പറയുന്നു.

ജീവിതത്തിൽ അത്ര വലിയ സ്വപ്നം ഒന്നുമില്ലെന്നാണ് റാഫി പറയുന്നത്. എന്നാൽ നല്ലൊരു നടൻ ആകണമെന്നുളള ആഗ്രഹമുണ്ട്. അത് കൂടാതെ വീട്ടിലെ കാര്യങ്ങൾ ഒക്കെ ഭംഗിയായി നോക്കി സന്തോഷത്തോടെ ജീവിക്കണമെന്നുമുണ്ട്. പിന്നെ പ്രേക്ഷകർ തരുന്ന ഈ പിന്തുണ ഇനിയും ഉണ്ടാകണം എന്നുളള ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

ഹേറ്റേഴ്സില്ലാത്ത ടിക് ടോക്ക് താരമായിരുന്നു റാഫി. ആ സമയമാണ് റാഫി ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്. ടിക് ടോക്കിലൂടെ ഒരുപാട് ആളുകളിലേയ്ക്ക് അറിയപ്പെടാൻ കഴിഞ്ഞതിലുള്ള സന്തോഷവും നടൻ പങ്കുവെയ്ക്കുന്നുണ്ട്. അന്നൊക്കെ പെയിന്റിങ്ങും അത്യാവശ്യം മേശിരി പണിയുമൊക്കെ ഉണ്ടായിരുന്നു. അതിന്റെ ഇടക്ക് സമയം കണ്ടെത്തിയാണ് ഞങ്ങൾ കൂട്ടുകാർ അത്തരം വീഡിയോകൾ ചെയ്തിരുന്നത്. ടിക് ടോക്കിലൂടെയാണ് ഒരുപാട് ആളുകളിൽ എത്തിപ്പെടാൻ കഴിഞ്ഞത്. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും റാഫി പറയുന്നു.

സംവിധയകൻ രാജേഷ് മോഹൻ സാർ വഴിയാണ് പരമ്പരയിലേയ്ക്ക് എത്തിയത്. ടോണി ജോസ്കോ ആണ് അതിന്റെ നിർമ്മാതാവ്. നല്ല സന്തോഷകരമായി തന്നെ മുൻപോട്ട് പോകുന്നു. ഇനിയും വരാനുണ്ട് എപ്പിസോഡുകൾ. രണ്ട് വർഷങ്ങൾക്ക് മുൻപ് റാഫി ഒരു സിനമയിൽ അഭിനയിച്ചിരുന്നു. പിന്നീടാണ് മിനിസ്ക്രീനിൽ എത്തിയത്.
ഗ്ലാമറസ് ലുക്കിൽ നടി, പുതിയ ചിത്രങ്ങൾ വൈറലാകുന്നു