twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നർത്തകിയായ ഭാര്യയും രണ്ട് മക്കളും, ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയുടെ യഥാർഥ ജീവിതം ഇങ്ങനെയാണ്...

    |

    ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ മാറി താരമാണ് അമൽ രാജ്. സ്വന്തം പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് കുഞ്ഞുണ്ണി എന്ന പേരിലൂടെയാണ്. ഉത്തമന്റേയും പൈങ്കിളിയുടേയും സുമേഷിന്റേയും അച്ഛനായിട്ടാണ് പ്രേക്ഷകരുടെ ഇടയിൽഅറിയപ്പെടുന്നത് വർഷങ്ങളായി അഭിനയ ലോകത്ത് സജീവമാണെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. വളരെ ചെറിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

    ചക്കപ്പഴത്തിലെ കുഞ്ഞുണ്ണിയെ മാത്രമാണ് പ്രേക്ഷകർക്ക് സുപരിചിതം. ഇപ്പോഴിത കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം കുടുംബത്തെപ്പറ്റി പങ്കുവെച്ചത്. അടുത്തയിടയ്ക്കാണ് മിനിസ്ക്രീനിൽ താരം സജീവമായതെങ്കിലും വർഷങ്ങളായി അരങ്ങിൽ സജീവമാണ്.

    നടനാകണമെന്ന് ആഗ്രഹം

    ചെറുപ്പം മുതലെ മനസ്സിൽ ഒരു നടനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. ഡിഗ്രിക്ക് ശേഷം സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പിജി ചെയ്തു. . സിനിമയോ സീരിയലോ അന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല. നാടകമായിരുന്നു ലക്ഷ്യം. ലെനിൻ രാജേന്ദ്രൻ സാറിന്റെ രാജാരവിവർമ എന്ന നാടകത്തിൽ ടൈറ്റിൽ റോൾ ചെയ്യാൻ കഴിഞ്ഞതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. അതിനുശേഷം ശ്രീകുമാരൻ തമ്പി സാറിന്റെ ദാമ്പത്യഗീതങ്ങൾ എന്ന സീരിയലിലേക്ക് ക്ഷണം ലഭിച്ചു. അങ്ങനെയാണ് മിനിസ്ക്രീൻ എത്തുന്നത്.

    കലാമേഖലയിൽ നിന്ന് ജീവിത പങ്കാളി

    കലാമേഖലയിൽ നിന്നാണ് ഞാൻ ജീവിതപങ്കാളിയെ കണ്ടെത്തുന്നത്. ഭാര്യ ദിവ്യ ലക്ഷ്മി. നർത്തകിയാണ്. രണ്ടു മക്കൾ. ആയുഷ്‌ദേവ് എട്ടാം ക്‌ളാസിലും ആഗ്നേഷ് ദേവ് യുകെജിയിലും പഠിക്കുന്നു. തിരുമലയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വന്തമായി ഒരു വീട് വേണമെന്നുള്ളത് കുടുംബത്തിന്റെ വലിയൊരു ആഗ്രഹം. നാടകവുമായി കറങ്ങിനടക്കുന്നതുകൊണ്ട് ലോകം മുഴുവൻ സുഹൃത്തുക്കളുണ്ട്. അവരുടെ നാട്ടിലെത്തുമ്പോൾ ഹോട്ടൽമുറി പോലും ബുക് ചെയ്യേണ്ടി വരാറില്ല. പകര അവരുടെ സ്നേഹോഷ്മളമായ ആതിഥേയത്വം സ്വീകരിക്കുകയാണ് പതിവ്.

    വീടിനെ കുറിച്ചുള്ള ഓർമ

    വീടിനെ കുറിച്ചുള്ള ഓർമയും താരം പങ്കുവെച്ചിരുന്നു. ജനിച്ചു വളർന്നത് നെയ്യാറ്റിൻകര വണ്ടന്നൂരുള്ള അച്ഛന്റെ തറവാട് വീട്ടിലാണ്. അച്ഛൻ രാജമോഹൻ നായർ ആയുർവേദ ഡോക്ടറായിരുന്നു. അമ്മ പത്മകുമാരി. എനിക്കൊരു ചേട്ടൻ, അനിയത്തി. ഇതായിരുന്നു കുടുംബം. പഴയ കേരളശൈലിയിലുള്ള ഓടിട്ട വീട്. അന്നത്തെക്കാലത്ത് അത്യാവശ്യം സൗകര്യങ്ങളുള്ള വീടായിരുന്നു. ഇന്നും സ്നേഹത്തോടെ മാത്രമേ ആ വീടിനെ ഓർക്കാൻ കഴിയവെന്നും വീടിനെ കുറിച്ചുള്ള ഓർമ പങ്കുവച്ച് കൊണ്ട് പറഞ്ഞു.

    സിനിമയിലും സജീവം

    നാടകവും സീരിയലും മാത്രമല്ല സിനിമയിലും ചുവട് ഉറപ്പിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായ കുപ്രസിദ്ധ പയ്യനിൽ ശ്രദ്ധിക്കപ്പെടുന്ന റോളിൽ അമൽ രാജ് എത്തിയിരുന്നു. കൂടാതെ ഫഹദ് ഫാസിൽ ചിത്രമായ മാലിക്കിലും എത്തുന്നുണ്ട്.

    Read more about: tv serial
    English summary
    chakkappazham Serial Fame Amal raj About His Family,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X