For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം വന്ന മാറ്റം ഭാര്യയ്‌ക്കൊപ്പം ഇരിക്കാന്‍ സമയമില്ലാത്താണ്; വെളിപ്പെടുത്തലുമായി അര്‍ജുനും സൗഭാഗ്യയും

  |

  ഫളാവേഴ്‌സ് ടിവിയിലെ പുതിയ പരമ്പരയായ ചക്കപ്പഴത്തിലെ ശിവന്‍ എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അര്‍ജുന്‍ സോമശേഖറായിരുന്നു. സൗഭാഗ്യ വെങ്കിടേഷുമായിട്ടുള്ള വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് അര്‍ജുന് അഭിനയിക്കാനുള്ള അവസരം ലഭിച്ചിത്. വിജയകരമായി മുന്നോട്ട് പോവുന്നതിനിടെ അടുത്തിടെയാണ് താരം അതില്‍ നിന്നും പിന്മാറുന്നതിനെ കുറിച്ച് പറഞ്ഞത്. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ അര്‍ജനും സൗഭാഗ്യയും പറയുകയാണ്.

  വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  കല്യാണം കഴിഞ്ഞ് രണ്ട് മാസത്തിലാണ് ചേട്ടന്‍ അഭിനയിക്കാന്‍ പോവുന്നത്. ആകെ ഉണ്ടായിരുന്ന പ്രശ്‌നം രണ്ട് പേര്‍ക്കും മാറി നില്‍ക്കേണ്ടി വരും എന്നതാണ്. ഞാന്‍ തിരുവനന്തപുരത്തും ചേട്ടന് ഷൂട്ടിങ്ങ് കൊച്ചിയിലുമാണ്. അത് മാത്രമായിരുന്നു ഒരു നെഗറ്റീവ് ആലോചിക്കാന്‍ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം പോസിറ്റീവ് ആയത് കൊണ്ട് അതങ്ങ് ഏറ്റെടുത്തു. ഒരുമിച്ചിരിക്കാന്‍ പറ്റിയില്ലായിരുന്നു. പിന്നെ ഞാന്‍ കൊച്ചിയിലേക്ക് പോന്നു. വീട്ടില്‍ പെറ്റ് ഡോഗ്‌സും പൂച്ചകളുമൊക്കെ ഉള്ളത് കൊണ്ട് എളുപ്പം ഇട്ടേച്ച് വരാന്‍ പറ്റില്ല.

  ജോലിയെക്കാളും കുടുംബത്തിന് പ്രധാന്യം കൊടുക്കേണ്ട സാഹചര്യം വന്നത് കൊണ്ടാണ് അഭിനയത്തിന് താല്‍കാലികമായ ഇടവേള നല്‍കിയത്. ചക്കപ്പഴത്തില്‍ അഭിനയിക്കുന്നത് വലിയ അനുഭവമായിരുന്നു. നല്ല അഭിനയമാണെന്ന് ഒരുപാട് പേര്‍ പറഞ്ഞിരുന്നു. പിന്മാറാനുള്ള തീരുമാനം നേരത്തെ എടുക്കുമായിരുന്നു. പക്ഷേ പ്രേക്ഷകരില്‍ നിന്ന് വന്ന പിന്തുണയാണ് അതിങ്ങനെ നീട്ടി കൊണ്ട് പോയത്. പക്ഷേ വീട് വല്ലാതെ മിസ് ചെയ്യുകയായിരുന്നു എന്നാണ് അര്‍ജുന്‍ പറയുന്നത്.

  കുറച്ച് സമയം വീട്ടിലിരിക്കാന്‍ കൊതിയാവുകയാണ്. ഉടനെ സീരിയലിലോ സിനിമയിലോ ഉണ്ടാവുമോ എന്ന ചോദ്യത്തിന് നിലവില്‍ ഒന്നും ഏറ്റെടുത്തിട്ടില്ലെന്നാണ് അര്‍ജുന്റെ മറുപടി. കല്യാണത്തിന് മുന്‍പ് ഞങ്ങളുടെ ജീവിതം അടിപൊളിയായിരുന്നു. ഞായാറാഴ്ചയും ശനിയാഴ്ചയും മാത്രമേ ഡാന്‍സ് സ്‌കൂള്‍ ഉള്ളു. അത് കഴിഞ്ഞാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ കറങ്ങി നടത്തമായിരിക്കും.

  അന്നൊക്കെ ഇരുപത്തിനാല് മണിക്കൂറും ആഘോഷത്തിന്റേതായിരുന്നു. ആ ഒരു ജീവിതമാണ് ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇഷ്ടം. ആഴ്ചയില്‍ രണ്ട് ദിവസം പണി എടുക്കുക. ബാക്കി ദിവസം കറങ്ങി നടക്കണം. അഭിനയിക്കാന്‍ തുടങ്ങിയതോടെ എല്ലാം മാറി. ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. കല്യാണത്തിന് മുന്‍പും ശേഷവുമുള്ള മാറ്റമെന്ന് പറഞ്ഞാല്‍ സ്ഥലം മാറി എന്നതാണ്. പിന്നെ സൗഭാഗ്യയുടെ കൂടെ ഇരിക്കാന്‍ സമയം കിട്ടാതെ വന്നു. ഞാനൊരു പന്ന ഹസ്ബന്‍ഡായി മാറി. അങ്ങനെ മുന്നോട്ട് പോവുന്നത് ആരോഗ്യപരമാണെന്ന് തോന്നിയില്ലെന്ന് അര്‍ജുന്‍ സൂചിപ്പിച്ചു.

  Read more about: serial
  English summary
  Chakkappazham Serial Fame Arjun Somashekar And Wife Soubhagya About The Reason For Quit The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X