For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന് കാരണമുണ്ട്; ക്ലാസ് പിരിച്ച് വിടാൻ പറ്റില്ലല്ലോ എന്ന് അര്‍ജുന്‍

  |

  നടി താരകല്യാണിന്റെ മകളും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹം ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. സൗഭാഗ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖര്‍ ആയിരുന്നു വരന്‍. ഇരുവരുമൊന്നിച്ച് മുന്‍പ് ടിക് ടോക് വീഡിയോകള്‍ ചെയ്ത് ശ്രദ്ധേയരായിരുന്നു. ലോക്ഡൗണ്‍ വരുന്നതിന് മുന്‍പായിരുന്നതിനാല്‍ വലിയ ആഘോഷത്തോടെയാണ് താരപുത്രിയുടെ വിവാഹം നടന്നത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  വിവാഹം കഴിഞ്ഞതിന് പിന്നാലെ അര്‍ജുനെ തേടി ചില സൗഭാഗ്യങ്ങളെത്തി. അഭിനയിക്കാനുള്ള അവസരമായിരുന്നു അതില്‍ ഒന്നാമത്തേത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പുതിയ പരമ്പരയിലെ പ്രധാനപ്പെട്ടൊരു വേഷത്തില്‍ അര്‍ജുനുമെത്തി. എന്നാല്‍ താനിനി പരമ്പരയില്‍ ഉണ്ടാവില്ലെന്ന് പറയുകയാണ് താരമിപ്പോള്‍.

  കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ചക്കപ്പഴത്തില്‍ നിന്നും താന്‍ പിന്മാറുകയാണെന്ന് കാര്യം അര്‍ജുന്‍ ആരാധകരോട് പറഞ്ഞത്. പെട്ടെന്നൊരു പിന്മാറ്റത്തിന്റെ കാരണം എന്താണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു പ്രേക്ഷകര്‍. ഒടുവില്‍ വനിതയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ തന്റെ പിന്മാറ്റത്തിനുള്ള കാരണം അര്‍ജുന്‍ വെളിപ്പെടുത്തി. ഇതോടെ താരത്തിന്റെ പേരില്‍ പ്രചരിച്ച ചില ഗോസിപ്പുകള്‍ക്ക് വിരാമം ആയിരിക്കുകയാണ്.

  'സമയ കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകള്‍ നീണ്ട് പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ച് തുടങ്ങിയതോടെയാണ് പിന്മാറാന്‍ തീരുമാനിച്ചത്. ഒരു മാസം വര്‍ക്കിനിടയില്‍ വളരെ കുറച്ച് അവധി ദിവസങ്ങളെ കിട്ടുന്നുള്ളു. രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. 200 വിദ്യാര്‍ഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ച് വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല ഞങ്ങളുടെ വലിയ പാഷന്‍ കൂടിയാണ് നൃത്തം.

  അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ട് പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകള്‍ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. ഡാന്‍സസ് ക്ലാസുമായി മുന്നോട്ട് പോകാനും കൊച്ചിയില്‍ കൂടി ക്ലാസ് തുടങ്ങാനുമാണ് പ്ലാന്‍. തിരുവനന്തപുരത്തും കൊച്ചിയിലുമായി മാറി മാറി നില്‍ക്കും. ഇനി സമയത്തിനുസരിച്ച് നല്ല ഓഫറുകള്‍ വന്നാല്‍ അഭിനയത്തില്‍ വീണ്ടും നോക്കാം' എന്നും അര്‍ജുന്‍ പറയുന്നു.

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  തിരുവനന്തപുരത്ത് താമസിക്കുന്ന അര്‍ജുന്‍ ഷൂട്ടിന്റെ ആവശ്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തണം. ഷൂട്ടിന്റെ തിരക്കുകള്‍ കാരണം സൗഭാഗ്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിക്കാതെ വരുന്ന നിമിഷങ്ങളെ കുറിച്ച് നേരത്തെയും താരം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചക്കപ്പഴത്തിന്റെ ആരാധകര്‍ക്ക് ഇത് വലിയൊരു നിരാശയാണ് നല്‍കിയത്. പരമ്പരയില്‍ ശിവന്‍ എന്ന അളിയന്റെ വേഷത്തിലെത്തുന്ന അര്‍ജുന്‍ ഒരു പോലീസുകാരനാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ബന്ധങ്ങളെല്ലാം ചക്കപ്പഴം പോലെ കുഴഞ്ഞ് കിടക്കുകയായിരുന്നു. അവിടെയും തമാശകള്‍ കൊണ്ട് അര്‍ജുന്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രദ്ധേയനായി മാറിയിരുന്നു.

  Read more about: serial arjun
  English summary
  Chakkappazham Serial Fame Arjun Somashekar Revealed The Actual Reason For Quitting The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X