For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം വീട്ടിൽ പറഞ്ഞപ്പോഴുണ്ടായ റിയാക്ഷൻ, മറുപടിയുമായി ചക്കപ്പഴം താരം റാഫിയുടെ മഹീന

  |

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. സൂപ്പർ ഹിറ്റ് പരമ്പരയായ ഉപ്പും മുളകിന് ശേഷമാണ് ചക്കപ്പഴം ആരംഭിക്കുന്നത്. 2020 ആഗസ്റ്റ് 10 നാണ് സീരിയൽ ആരംഭിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ വളരെ രസകരമായിട്ടാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. അശ്വതി ശ്രീകാന്ത്,ശ്രുതി, സബിറ്റ ജോർജ്ജ്, റാഫി, അമൽ രാജീവ്, എസ് പി ശ്രീകുമാർ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നാട്ട് പോവുകയാണ്.

  rafi

  ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് റാഫി . ടിക്ക് ടോക്കിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ചക്കപ്പഴം സീരിയലിലൂടെ റാഫി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. കന്നി പ്രകടനത്തിന് സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. അടുത്ത കാലത്തായിരുന്നു റാഫിയുടെ വിവാഹനിശ്ചയം കഴിയുന്നത്. ടിക്ക് ടോക്ക് താരമായിരുന്നു മഹീനയെയാണ് റാഫി വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് താരം. ഇത് വൈറലായിട്ടുണ്ട്.

  ഞാൻ എന്താണെന്നും, എങ്ങനെ ആണെന്നും മനസിലാക്കാൻ കഴിയുന്നുണ്ട്. എത്ര തിരക്ക് ആണേലും എന്നോട് മിണ്ടാതെ ഒരു ദിവസം പോലും ഇരിക്കില്ല. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഇക്ക. എന്നാണ് റാഫിയുടെ പ്രത്യേകതയെ കുറിച്ച് ചോദിച്ച ആരാധകർക്ക് മഹീന നൽകിയ മറുപടി. ചക്കപ്പഴം ലൊക്കേഷനിൽ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇത് വരെ ഇല്ല എന്ന മറുപടിയും പ്രിയപ്പെട്ട നടൻ ആരാണ് എന്ന് ചോദ്യത്തിന് തന്റെ ഇക്ക ആണെന്നും മഹീന മറുപടി നൽകി. അതേസമയം ആരാണ് പ്രൊപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് അത് മാർക് ചെയ്തു വയ്ക്കാം പിന്നീട് നൽകിയ പോരെ എന്നും മഹീന ചോദിക്കുന്നു.

  കൗൺസിലിംഗ് ഫലം കണ്ടില്ല, വിവാഹമോചനത്തിന് ശേഷം സാമന്തയ്ക്ക് ലഭിക്കുന്നത് 50 കോടിയുടെ ജീവനാംശം

  നിങ്ങൾ തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ എന്തായിരുന്നു റിയാക്ഷൻ എന്ന ആരാധകരുടെ ചോദ്യത്തിനും മഹീന മറുപടി നൽകുന്നുണ്ട്. അങ്ങനെ പ്രത്യേകിച്ച് ഒരു റിയാക്ഷനും വീട്ടിൽ ഉണ്ടായില്ല. കാരണം ഞങ്ങൾ ആയി വീട്ടിൽ പറഞ്ഞതാണ്. പിന്നെ എന്റെ സന്തോഷം ആണ് അവരുടെയും സന്തോഷം. അതുകൊണ്ടുതന്നെ വലിയ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.ഞാൻ അല്ലെ ജീവിക്കേണ്ടത്. ലൈഫ് പാർട്ണർ എന്നൊക്കെ പറയുന്നത് നമ്മുടെ ചോയിസ് അല്ലെ. ആ ചോയിസ് എന്റെ ജീവിതത്തിൽ നൂറു ശതമാനം ശരി തന്നെയാണ്. മഹീന ആരാധകർക്ക് മറുപടി നൽകി. എത്ര നാളായി ബന്ധം തുടങ്ങിയിട്ട് എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഒരു വർഷം ആകുന്നു എന്നാണ് മഹീന മറുപടി നൽകുന്നത്.

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  ഇതുപോലെ എന്റെ സ്വന്തം ചേച്ചിയായിട്ട് വേണം,വേറെ ആരുടേയും ചേച്ചി ആവേണ്ട, ധന്യയോട് സ്വാതി

  റാഫി തന്നെയാണ് വിവാഹം നിശ്ചയത്തിന്റ കാര്യം ആരാധകരെ അറിയിച്ചത്. ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എനിക്ക് ഏറ്റവും സന്തോഷം തരുന്നയാളെ ഞാനെന്റെ വധുവായി കൂടെക്കൂട്ടുന്നുവെന്നായിരുന്നു റാഫി. തങ്ങളുടേത് ലവ് കം അറേഞ്ച്ഡ് മാര്യേജ് ആണ് മഹീന മുമ്പ് പറഞ്ഞിരുന്നു. ഏഴുമാസത്തെ പ്രണയം ആണ് വിവാഹത്തിലേക്ക് എത്തിയതെന്നുമാണ് മഹീന അന്ന് പറഞ്ഞത്. ഭയങ്കര കുറുമ്പനാണ് തന്റെ ഇക്കയെന്നും, കളിയാക്കൽ ആണ് പ്രധാനപണിയെന്നും മഹീന പറഞ്ഞിരുന്നു. തന്റെ സുഹൃത്തുക്കളാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ഒരിക്കൽ റാഫി മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. സംവിധായകൻ ഉണ്ണികൃഷ്ണൻ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഓഡിഷൻ വഴി റാഫി ചക്കപ്പഴത്തിലേക്ക് എത്തിയത്. ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി പറഞ്ഞിരുന്നു. റാഫിയുടെ വെബ് സീരീസിനും മികച്ച ആരാധകരുണ്ട്. ഡയറക്ടർ രാജേഷ് മോഹൻ വഴിയാണ് റാഫി കണിമംഗലം കോവിലകത്തേക്ക് എത്തിയത്.

  Read more about: serial
  English summary
  Chakkappazham Serial Fame Rafi's Lover maheena Opens Up Their Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X