For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറിയ കുട്ടികൾക്കൊപ്പം ചിത്രം എടുക്കരുത്, 'ചക്കപ്പഴം' സീരിയൽ താരത്തിനോട് പ്രേക്ഷകൻ, ധൈര്യമുണ്ടോ എന്ന് നടി

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് 'ചക്കപ്പഴം'. സൂപ്പർഹിറ്റ് പരമ്പരയായ ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെയാണ് ഫ്ലവേഴ്സ് ടിവിയിൽ ചക്കപ്പഴം തുടങ്ങുന്നത്. ചാനലിന്റെ ഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും. സീരിയലിന് ലഭിച്ച അതേ പ്രേക്ഷക പിന്തുണയാണ് ചക്കപ്പഴത്തിനും ലഭിക്കുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളാണ് രസകരമായി സീരിയലിൽ അവതരിപ്പിക്കുന്നത്. 2021 ആഗസ്റ്റ് 14 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷ സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. വളരെ പെട്ടെന്നാണ് സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായത്.

  ഇത് കണ്ണോ കാന്തമോ? അതിസുന്ദരിയായി ജനനി അയ്യര്‍

  മോഹൻലാൽ ജീവിതം ആഘോഷിക്കുന്നത് പോലെ വേറെ ആരും ഇല്ല, വെളിപ്പെടുത്തി യുവനടിമാർ

  അവതാരക അശ്വതി ശ്രീകാന്ത്, എസിപി ശ്രീകുമാർ, ശ്രുതി രജനികാന്ത് സബിറ്റ ജോർജ്ജ്, മുഹമ്മദ് റാഫി, അമൽ രാജീവ് എന്നിവരാണ് എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറിയ സമയം കൊണ്ട് മികച്ച സ്വീകാര്യതയാണ് താരങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ആശയും ഉത്തമനും ലളിതയും പൈങ്കിയും സുമയും കുഞ്ഞുണ്ണിയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

  സ്കൂളിൽ മധുവിനെ വിട്ടിട്ട് വരുമ്പോൾ നിറകണ്ണുകളോടെ മഞ്ജു നോക്കി നിൽക്കും, ഗിരിജ വാര്യർ പറയുന്നു

  ചക്കപ്പഴ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബിറ്റ ജോർജ്ജ്. സ്വന്തം പേരിനെക്കാളും ലളിത എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സീരിയലിലൂടെയാണ് സബിറ്റ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് സിനിമയിൽ നല്ല അവസരങ്ങൾ തേടി എത്തിയിരുന്നു. മികച്ച പിന്തുണയാണ് താരത്തിന് ലഭിത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് സബിറ്റ . സീരിയൽ വിശേഷങ്ങൾക്കൊപ്പം തന്റെ സന്തോഷങ്ങളും വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സബിറ്റയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിച്ച ഒരു കമന്റാണ്. താരം ഇതിന് മറുപടി നൽകിയതോടെ പ്രേക്ഷകരുടെ ഇടയിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. വിമർശകന് ഉഗ്രൻ മറുപടിയാണ് കിട്ടിയിരിക്കുന്നത്. അവധി ആഘോഷിക്കുന്നതിനായി താരം അമേരിക്കയുള്ള മകളുടെ അടുത്തേയ്ക്ക് പോയിരുന്നുയ ഇത് തന്റ ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇന സീരിയലിലേയ്ക്ക് മടങ്ങി വരുമോ എന്ന് തിരിക്കി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. അമേരിക്കയിൽ എത്തിയതിന് ശേഷം മകൾക്കൊപ്പമുളള ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

  ''ചെറിയ കുട്ടികളോടൊത്ത് ഇരുന്ന് ഫോട്ടോ എടുക്കുമ്പോൾ നിങ്ങളുടെ പ്രായം തെളിഞ്ഞു കാണാം'' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇമോജിക്കൊപ്പമാണ് കമന്റ് പോസ്റ്റ് ചെയ്തത്. വിമർശകന്റെ കമിന്റിന് കൃത്യമായ മറുപടിയുമായി സബിറ്റ രംഗത്ത് എത്തിയിരുന്നു. എന്റെ മകളുടെ അടുത്ത് ഇരുന്ന് എനിക്ക് അഭിമാനകത്തോടെ എന്റെ പ്രായം പറയാം. നിങ്ങൾക്ക് അതിന് പറ്റുമോ? വളിപ്പടിക്കുമ്പോൾ ഇത്തിര കൂടെ സ്റ്റാന്റേഡ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു''... എന്നായിരുന്നു...നടിയുടെ മറുപടി. ചക്കപ്പഴം താരത്തിന്റെ വാക്കുകൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. താരത്തിനെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

  മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam

  ചക്കപ്പഴത്തിൽ മടങ്ങി എത്തുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ഒരു മാസത്തിന് ശേഷം തിരികെ എത്തുമെന്നും സബിറ്റ മറുപടി നൽകിയിട്ടുണ്ട്. ജീവിതത്തിൽ ഒരു ബ്രേക്ക് വേണമെന്ന് തോന്നിയപ്പോഴാണ് താൻ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് എത്തിയത് എന്ന് മുൻപ് മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ സബിറ്റ പറഞ്ഞിരുന്നു. ചെറുപ്പത്തിൽ ക്‌ളാസിക്കൽ മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചതും അഭിനയിക്കാനുള്ള ആഗ്രഹവും ആണ് മിനി സ്‌ക്രീനിൽ എത്താൻ നിമിത്തമെന്നാണ് നടി പറഞ്ഞത്.എന്തായാലും അമേരിക്കയ്ക്ക് തിരിച്ചു പോകണം. മകൾ അവിടെ പഠിക്കുകയാണെന്നും സബിറ്റ അന്ന് പറഞ്ഞിരുന്നു.

  Read more about: serial
  English summary
  Chakkappazham Serial Fame Sabeeta George Mass Reply About Negative Comment Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X