'പ്രതികരണ ശേഷിയുള്ള ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ'; സബീറ്റയുടെ കുറിപ്പ്!

ഇന്ന് മലയാളം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ഹാസ്യപരമ്പരകളിൽ‌ പ്രേക്ഷക സ്വീകാര്യതയുടെ കാര്യത്തിൽ മുന്നിലാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയൽ.

ഉപ്പും മുളകിന് ശേഷമായെത്തിയ ഹാസ്യ പരമ്പര ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു. സീരിയലിൽ ലളിത എന്ന അമ്മായിയമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ അഭിനേത്രിയാണ് സബീറ്റ ജോർജ്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സാധിച്ച സബീറ്റയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

കുഞ്ഞുണ്ണിയുടെ ഭാര്യയായ ലളിതാമ്മയെ അവതരിപ്പിക്കുന്നതില്‍ നിന്നും ഒന്നര മാസം മുമ്പ് സബീറ്റ ജോർജ് പിന്മാറിയിരുന്നു. തനിക്ക് പകരം ആ കഥാപാത്രം ആരാണ് ചെയ്യാൻ പോകുന്നതെന്ന കാര്യം വ്യക്തമാക്കികൊണ്ടാണ് സീരിയലിൽ നിന്നും പിന്മാറുന്ന വിവരം അന്ന് സബീറ്റ ജോർജ് പങ്കുവെച്ചത്.

ചക്കപ്പഴം ഫാൻസിന്റെ ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ

ഇപ്പോഴിത താരം വീണ്ടും സീരിയലിലേക്ക് തിരികെ എത്താൻ പോകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു സോഷ്യൽമീഡിയ പോസ്റ്റും ഇപ്പോൾ വൈറലാകുന്നുണ്ട്.

'പ്രതികരണ ശേഷിയുള്ള ചക്കപ്പഴത്തിന്റെ ഓരോ ഫാൻസിന്റേയും ശബ്ദത്തിന്റെ പ്രതിഫലനമാണ് ഈ ഒത്തുകൂടൽ... എല്ലാം നന്നായി വരട്ടെ... എന്റെ റീൽ കുടുംബത്തോടുള്ള സ്‌നേഹവും ശ്രീരാജ് ശ്രീകണ്ഠന്റെ പ്രയത്നവും ഇല്ലായിരുന്നുവെങ്കിൽ ഒരിക്കൽ കൂടി ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല' എന്നാണ് സബീറ്റ കുറിച്ചത്.

റീൽ ഫാമിലിക്കൊപ്പം സബീറ്റ

ഒപ്പം ചക്കപ്പഴം താരങ്ങളായ റാഫി, ശ്രുതി രജനികാന്ത്, ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, അമൽ‌ രാജ്ദേവ് എന്നിവർക്കൊപ്പം വീണ്ടും ഒത്തുചേർന്നതിന്റെ ഫോട്ടോയും സബീറ്റ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

റീൽ ഫാമിലി വീണ്ടും ഒരു കാര്യത്തിന് വേണ്ടി ഒരുമിച്ചുവെന്നാണ് ചക്കപ്പഴം കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത് കുറിച്ചു.

ആദ്യം സീരിയലിൽ നിന്നും പിന്മാറിയത് ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ശ്രീകുമാറായിരുന്നു. പിന്നാലെ പ്രസവം അടുത്തത്തോടെ അശ്വതി ശ്രീകാന്തും സീരിയലിൽ നിന്നും പിന്മാറി. ഏറ്റവും അവസാനമാണ് സബീറ്റയും സീരിയലിൽ നിന്നും പിന്മാറിയത്.

ചക്കപ്പഴം താരങ്ങൾ ഒത്തുകൂടിയപ്പോൾ‌

രണ്ട് വർഷത്തോളം ലളിതാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ചക്കപ്പഴം സീരിയൽ കുടുംബത്തോടൊപ്പം സബീറ്റ ജോർജ് ഉണ്ടായിരുന്നു. സബീറ്റ സീരിയിൽ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ചപ്പോൾ നിങ്ങള്‍ മാറിയാല്‍ ഈ ഷോ കാണില്ലെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

അങ്ങനെ പറയാതെ എല്ലാവരും അവരവരുടെ പ്രയത്‌നങ്ങളില്‍ ബഹുമാനം അര്‍ഹിക്കുന്നവരാണെന്നായിരുന്നു സബീറ്റയുടെ മറുപടി.

മാറിയതല്ല കോൺട്രാക്ട് തീർന്നതാണ് ഈ മാറ്റത്തിന് കാരണമെന്നും താരം കമന്റിന് മറുപടിയായി കുറിച്ചിരുന്നു. ഞങ്ങള്‍ക്ക് നിങ്ങളെ മിസാവുമെന്നായിരുന്നു മിക്കവരും പറഞ്ഞത്. ലളിതാമ്മയായി മികച്ച പ്രകടനമായിരുന്നു സബീറ്റ കാഴ്ചവെച്ചത്.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
നന്ദി പറഞ്ഞ് സബീറ്റ

ഇപ്പോൾ വീണ്ടും സബീറ്റയും പഴയ ടീമും ഒരുമിച്ച് ചേർന്നതിൽ‌ പ്രേക്ഷകരും സന്തോഷത്തിലാണ്. അശ്വതി ശ്രീകാന്ത് ചക്കപ്പഴത്തിലേക്ക് തിരിച്ച് വരണമെന്നതും പ്രേക്ഷകർ നാളുകളായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു. ഇപ്പോൾ എല്ലാവരും വീണ്ടും ഒത്തുകൂടിയതോടെ പുതിയ പ്രതീക്ഷയിലാണ് പ്രേക്ഷകരും.

കോട്ടയം കടനാടാണ് സബീറ്റയുടെ സ്വദേശം. ചെന്നൈ എയർപോർട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ വിവാഹിതയായ സബീറ്റ പിന്നീട് കുടുംബസമേതം അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ. പത്ത് വർഷം മുമ്പ് സബീറ്റ വിവാഹമോചനം നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്ക്.

ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. ചെറുപ്പക്കാലത്ത് ക്ലാസിക്കൽ മ്യൂസിക്കിലും ഡാൻസിലുമെല്ലാം താൽപര്യം പ്രകടിപ്പിച്ചിരുന്ന സബീറ്റയ്ക്ക് മിനിസ്ക്രീനിലേക്കുള്ള വഴിയൊരുക്കിയത് ഉപ്പും മുളകും താരം കോട്ടയം രമേശാണ്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X