പിൻസീറ്റിലാണ് ഇരിക്കാറുള്ളത്,ബസ്‌യാത്രയിലെ അനുഭവം വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്
ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി രജനികാന്ത്. വളരെ ചെറിയ സമയം കൊണ്ടാണ് നടി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്. ശ്രുതി എന്ന പേരിനെക്കാളും താരം ഇന്ന് മലയാളി പ്രേക്ഷകരുടെ സ്വന്തം പൈങ്കിളിയാണ്. അഭിനയം മാത്രമല്ല തനിക്ക് ഇഷ്ടമുള്ളതെല്ലാം താരം ഒപ്പം കൂട്ടാറുണ്ട്. അഭിനയം പോലെ തന്നെ യാത്രകളും ശ്രുതിയ്ക്ക് ഇഷ്ടമാണ്.
എത്രയാത്ര ചെയ്താലും തനിക്ക് മടുക്കാറില്ലെന്നാണ് ശ്രുതി പറയുന്നത്. ഇപ്പോഴിതാ മറക്കാനാവാത്ത ബസ് യാത്രാനുഭവം പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എത്ര യാത്ര ചെയ്താലും എനിക്കു മടുക്കാറില്ല. എല്ലാ യാത്രകളും പ്രിയപ്പെട്ടതാണ്. കൂട്ടുകാരോടൊത്തും ഒറ്റയ്ക്കും യാത്ര ചെയ്യാറുണ്ടെങ്കിലും ഒറ്റയ്ക്കുള്ള യാത്രകൾ കുറവാണ്.

വയനാട് , കോയമ്പത്തൂർ എന്നിവിടങ്ങളിലായിരുന്നു പഠിച്ചത്. ആ സമയത്ത് കോളേജിലേയ്ക്കും തിരിച്ചു വരുന്നതും മിക്കവാറും ഒറ്റയ്ക്കായിരിക്കും. പഴശ്ശിരാജ കോളേജിലാണ് പഠിച്ചത്. അവിടെ നിന്ന് രാവിലെ പുറപ്പെട്ടാലും രാത്രിയൊക്കെയാകും വീട്ടിലെത്താൻ. മിക്കവാറു കെഎസ്ആർടിസി ബസിലാകും യാത്ര. രാത്രിയാണെങ്കിൽ മിക്കവാറും ഡ്രൈവറിന്റെ തൊട്ട് പിന്നിലെ സീറ്റിലായിരിക്കും ഇരിക്കുക.

കെഎസ്ആർടിസി ബസിലെ യാത്രകളിൽ ഒരു രസകരമായ സംഭവം രാത്രിയിലെ ഡ്രൈവറിന്റേയും കണ്ടക്ടറിന്റേയും രസകരമായ സംഭാഷണമാണ്. രാത്രിയാത്രകളിൽ ഉറങ്ങിപ്പോകാതിരിക്കാൻ യാത്രയുടെ ഒരു ഘട്ടത്തിൽ ഡ്രൈവറും കണ്ടക്ടറും തമ്മിൽ ഉറക്കെ സംസാരിച്ചു തുടങ്ങും. അത് കേട്ടിരിക്കാൻ ഏറെ രസകരമാണ്. അവരുടെ വീട്ടിലെ വിശേഷങ്ങളെക്കുറിച്ചോ കഴിഞ്ഞ ട്രിപ്പിലെ രസകരമായ തമാശകളെക്കുറിച്ചോ ഏതെങ്കിലും വ്യക്തിയെക്കുറിച്ചോ ഒക്കെയായിരിക്കും അവർ സംസാരിക്കുന്നത്. അത്തരം യാത്രകളിൽ ഉറങ്ങാതെ ഈ സംസാരം കേട്ടിരിക്കാറുണ്ട്.

കുടുംബവുമൊത്തുള്ള യാത്രയും ഏറെ പ്രിയപ്പെട്ടതാണെന്ന് നടി പറയുന്നു കുടുംബവുമൊത്തുള്ള യാത്രകൾ ഏറെയിഷ്ടമാണ്. കുടുംബവുമൊത്തുള്ള യാത്രകളിൽ അങ്ങനെ കാഴ്ചകളൊന്നും കാണാറില്ല. കാരണം യാത്ര തുടങ്ങുമ്പോൾ തന്നെ ഉറങ്ങും. പൊതുവേ യാത്രകൾ ഒരു റിഫ്രഷ്മെന്റാണ്. നമ്മളെ കുറെ കാര്യങ്ങൾ പഠിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യാറുണ്ട്. നമ്മൾ ഭയങ്കര സമ്മർദ്ദത്തിലിരിക്കുമ്പോൾ അതിനെ അതിജീവിക്കാനൊക്കെ യാത്രകൾ നന്നായി സഹായിക്കാറുണ്ട്.

തനിച്ചുളള യാത്രകൾ ബസ്സിലൊ ട്രെയിനിലൊ ആയിരിക്കും. വിൻഡോ സീറ്റിലിരുന്ന് കാഴ്ചകൾ കാണാനും മറ്റ് യാത്രക്കാരെ നിരീക്ഷിക്കാനും ഇഷ്ടമാണ്. അത് പോലെ തന്നെ സ്വപ്ന യാത്രയ കുറിച്ചും നടി അഭിമുഖത്തിൽ വെളിപ്പെടുത്തി. ലക്ഷദ്വീപിൽ പോകണമെന്നാണ് ആഗ്രഹം. എന്താണ് അങ്ങനെയൊരു ആഗ്രഹം മനസ്സിൽ തോന്നാൻ കാരണം എന്നറിയില്ല. കൊറോണ കാരണമുള്ള നിയന്ത്രങ്ങളെല്ലാം മാറുന്ന ഒരു സമയത്ത് ഉറപ്പായും ഞാൻ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്ന് ലക്ഷദ്വീപായിരിക്കും.
Recommended Video
ചിത്രം,കടപ്പാട്, ഇൻസ്റ്റഗ്രാം പേജ്


Click it and Unblock the Notifications