ചുമന്ന പട്ടുസാരിയിൽ നവവധുവായി ശ്രുതി, ചക്കപ്പഴത്തിലെ പൈങ്കിളിയുടെ ചിത്രം വൈറലാകുന്നു

ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. സ്വന്തം പേരിനെക്കാളും പൈങ്കിളി എന്ന പേരിലാണ് നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് നടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് .

shruthi

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. നടി തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നവവധുവിനെ പോലെ അണിഞ്ഞെeരുങ്ങി നിൽക്കുന്ന ശ്രുതിയെയാണ് ചിത്രത്തിൽ കാണുന്നത്. പുതിയ ഫോട്ടോ ഷൂട്ടാണിത്. 'ചുമന്ന പട്ടുസാരിയും, തുളസിമാലയും, മഞ്ഞച്ചരടിൽ പൊൻ താലിയും അണfഞ്ഞ് ആഭരണവിഭൂഷിതയായിട്ടാണ് ശ്രുതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്..

ബാലതാരമായിട്ടാണ് ശ്രുതി കരിയർ ആരംഭിക്കുന്നത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്. ഉണ്ണിക്കുട്ടൻ എന്ന് പറയുന്ന ഒരു കോമിക് സീരിയലിലൂടെയായിരുന്നു തുടക്കം. അതിൽ ഉണ്ണിക്കുട്ടന്റെ ചേച്ചി ആയിട്ടാണ് ചാൻസ് ലഭക്കുന്നത്.. എന്നാൽ പിന്നീട് ഉണ്ണിക്കുട്ടനാവുകയായിരുന്നുവെന്നും ശ്രുതി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞു അഞ്ചാം ക്‌ളാസിൽ എത്തിയപ്പോഴേയ്ക്കും അഭിനയം പാടെ നിർത്തുകയും, പിന്നീട് പ്ലസ് ടു കഴിഞ്ഞപ്പോഴാണ് ആൽബം, ഷോർട്ട് ഫിലിം ഒക്കെ ചെയ്യാൻ തുടങ്ങുന്നത്.

അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ ചേരുന്നതാണ് ശ്രുതിയുടെ കുടുംബം. അച്ഛൻ കേബിൾ ഓപ്പറേറ്റർ ആണ്. അമ്മ ബ്യൂട്ടീഷൻ ആണ്.അനിയൻ ബിസിഎ ബാംഗ്ലൂരിൽ ബിസിഎയ്ക്ക് പഠിക്കുന്നു. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് ശ്രുതി. മൂന്നുവയസ്സുമുതൽ നൃത്തം പഠിച്ചു തുടങ്ങിയത്.ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ എന്നിവ അഭ്യസിച്ചിട്ടുണ്ട്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X