twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യഥാർഥ ജീവിതത്തിൽ ഇല്ലാത്ത ഭാ​ഗ്യം ആഘോഷമാക്കി സബിറ്റ, സുമേഷും സുപ്രിയയും പൊളിയാണെന്ന് ആരാധകർ

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിനും ശേഷം ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചെറിയ സമയം കൊണ്ട് മികച്ച കാഴ്ചക്കാരെ നേടാനും സീരിയലിന് കഴിഞ്ഞിരുന്നു. ഉപ്പും മുളകും പരമ്പരയുടെ അതേ സ്റ്റൈലിൽ തന്നെയായിരുന്നു ചക്കപ്പഴവും കഥ പറഞ്ഞത്. സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഉത്തമനും, ആശയും പൈങ്കിളിയും സുമേഷും കുഞ്ഞുണ്ണിയും ലളിതയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു.

    ചിരഞ്ജീവി ചിത്രത്തിന് പിന്നാലെ മഹേഷ് ബാബു സിനിമയും സായി പല്ലവി നിരസിച്ച്, കാരണം വിചിത്രംചിരഞ്ജീവി ചിത്രത്തിന് പിന്നാലെ മഹേഷ് ബാബു സിനിമയും സായി പല്ലവി നിരസിച്ച്, കാരണം വിചിത്രം

    ഇന്ന് താരങ്ങളുടെ യഥാർത്ഥ പേരിനെക്കാളും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് കഥാപാത്രത്തിന്റെ പേരിലൂടൊണ്. ചക്കപ്പഴത്തിൽ നിന്ന് ശ്രീകുമാറും അശ്വതിയും ശ്രുതിയും പോയതിന് പിന്നാലെ പുതിയ അതിഥി എത്തിയിരിക്കുകയാണ്. ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന സുമേഷിന്റെ സുപ്രിയ ‌ കുഞ്ഞുണ്ണിയുടെ വീട്ടിലെത്തിയിരിക്കുകയാണ്. സുപ്രിയയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

    ധനുഷ് - ഐശ്വര്യ വിവാഹമോചനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആർ ജി വി, കല്യാണത്തിനേക്കാൾ നല്ലത് ഇതാണ്...ധനുഷ് - ഐശ്വര്യ വിവാഹമോചനത്തിന് പിന്നാലെ മുന്നറിയിപ്പുമായി ആർ ജി വി, കല്യാണത്തിനേക്കാൾ നല്ലത് ഇതാണ്...

    സുമേഷും സുപ്രിയയും

    ഹരിത ഹരിദാസാണ് സുപ്രിയയെ അവതരിപ്പിക്കുന്നത്. ആര്‍ജെ മാത്തുക്കുട്ടി ചിത്രമായ കുഞ്ഞെല്‍ദോയില്‍ അഭിനയിച്ചിട്ടുണ്ട് ഹരിത. ചക്കപ്പഴത്തിലേക്കുള്ള വരവിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഹരിത പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഹരിത സന്തോഷം പങ്കിട്ടത്. ചക്കപ്പഴത്തില്‍ റാഫിയുടെ ജോഡിയായാണ് ഹരിത എത്തിയത്.

    സുപ്രിയയെ കുറിച്ച് റാഫിയുടെ സഹോദരി

    ചക്കപ്പഴത്തില്‍ സുപ്രിയ ആവാനുള്ള അവസരം ലഭിച്ചാല്‍ പോവുമോയെന്ന് റാഫിയുടെ പ്രണയിനിയായ മഹീനയോട് ചോദിച്ചപ്പോള്‍ സുപ്രിയ നന്നായി അഭിനയിക്കുന്നുണ്ടെന്നും സുമേഷുമായുള്ള കെമിസ്ട്രി മികച്ചതാണെന്നുമായിരുന്നു മറുപടി. അടുത്തിടെയായിരുന്നു റാഫിയുടേയും മഹീനയുടേയും എന്‍ഗേജ്‌മെന്റ് നടന്നത്. ടിക് ടോക്കിലൂടെയായാണ് റാഫി ശ്രദ്ധ നേടിയത്.

     അമ്മയ്ക്ക് സന്തോഷം

    ചക്കപ്പഴത്തിലെ പ്രധാന താരങ്ങിലൊളായ സബിറ്റ ജോര്‍ജും സുപ്രിയയ്ക്കും സുമേഷിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അമ്മ മനസ് അങ്ങനെയാണ്, രണ്ടുകൈയ്യും നീട്ടി അങ്ങ് സ്വീകരിക്കുമെന്നായിരുന്നു സുമേഷിനും സുപ്രിയയ്ക്കുമൊപ്പമുള്ള ചിത്രത്തിന് സബീറ്റ നല്‍കിയ ക്യാപ്ഷന്‍. സുമേഷിനേയും സുപ്രിയയേയും ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയുമായി അമല്‍രാജ് ദേവും എത്തിയിരുന്നു. മറ്റ് താരങ്ങളെപ്പോലെ തന്നെ സ്വഭാവികമായ അഭിനയമാണ് സുപ്രിയയുടേതെന്നുമാണ് ആരാധകര്‍ പറയുന്നത്. സുപ്രിയയുടെ വരവോടെ ചക്കപ്പഴം പഴയ ഓളം വീണ്ടെടുത്തുവെന്ന കമന്റുകളുമുണ്ട്.

    ജീവിതത്തിൽ കിട്ടാത്ത  ഭാഗ്യം

    മറ്റൊരു കുറിപ്പും സബിറ്റ പങ്കുവെച്ചിരുന്നു. ''പരമ്പരയിൽ തന്റെ ഇളയ മകനായ സുമേഷിന് തുണയായി ഒരാൾ എത്തിയിരിക്കുന്നു.അങ്ങനെ എന്റെ സുമേഷ് മോനും ഒരു തുണയായി. യഥാർത്ഥ ജീവിതത്തിൽ ഒരു മരുമകളെ വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനുള്ള അവസരം എനിക്ക് ലഭിക്കില്ല, എന്റെ മകൻ സ്വർഗം പൂകിയതിൽ പിന്നെ," എന്നാണ് സബീറ്റ കുറിക്കുന്നത്. പരമ്പരയുടെ തുടക്കം മുതൽ സുപ്രിയ എന്ന കഥാപാത്രത്തിന്റെ പേര് പ്രേക്ഷകർക്ക് സുപരിചിതമാണ്. . ജനുവരി 14ന് ആയിരുന്നു സുപ്രിയ സുമേഷ് വിവാഹം.

    Recommended Video

    മലയാളികളുടെ പ്രീയ ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം | FilmiBeat Malayalam
    താരങ്ങളുടെ  പിൻമാറ്റം

    ചക്കപ്പഴത്തിലെ പ്രധാന താരങ്ങളായ ശ്രീകുമാറും അശ്വതി ശ്രീകാന്തും ശ്രുതിയും പോയതോടെ ഏറെ വിഷമത്തിലായിരുന്നു ആരാധകർ. ഗർഭിണിയായതിനെ തുടർന്നാണ് അശ്വത സീരിയലിൽ നിന്ന് പോയത്. സംവിധായകനുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു ശ്രീകുമാർ പരമ്പരയിൽ നിന്ന് പിൻമാറിയത്. ഇതിന് മുൻപ് തന്നെ അർജുനും ചക്കപ്പഴത്തിൽ നിന്ന് പിൻമാറിയിരുന്നു. ശ്രുതി ഉപരി പഠനത്തിന് പോകാൻ വേണ്ടിയാണ് അഭിനയത്തിൽ നിന്ന് ബ്രേക്ക് എടുത്തത്. പിഎച്ച്ഡി ചെയ്യാൻ തയ്യാറെടുക്കുകയാണ് താരം. സീരിയലിൽ നിന്ന് ഇടവേള എടുത്ത കാരണ ആരാധകരുമാടയി പങ്കുവെച്ച ശേഷമാണ് നടി പോയത്. സബിറ്റയും ശ്രുതിയ്ക്ക് സോഷ്യൽ മീഡിയയിലൂടെ എല്ലാ ആശംസയും നേർന്നിരുന്നു.

    Read more about: tv
    English summary
    Chakkappazham Serial Fans Reaction About Supriya And Sumesh Combo, Went Viral,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X