ആ ചിരി ഇനിയില്ല....; ചക്കപ്പഴത്തിലെ അച്ഛമ്മ യാത്രയായി, ഇന്ദിര ദേവി അമ്മയുടെ മരണ വാർത്ത പങ്കിട്ട് സബീറ്റ ജോർജ്

കൊവിഡ്-ലോക്ക് ഡൗൺ കാലത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് ചക്കപ്പഴം. ഒരു കുടുംബത്തില്‍ നടക്കുന്ന രസകരമായതും വളരെ സരസമായതുമായ സംഭവങ്ങളായിരുന്നു ചക്കപ്പഴം ഓരോ എപ്പിസോഡിലൂടെയും പറഞ്ഞത്. സിറ്റ്കോമായി ഒരുക്കിയ ചക്കപ്പഴത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും ഒരു തരത്തിൽ പറഞ്ഞാൽ പുതുമുഖങ്ങൾ തന്നെയായിരുന്നു.

അക്കൂട്ടത്തിൽ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് പ്രിയങ്കരിയായി മാറിയൊരാൾ മുത്തശ്ശിയായി അഭിനയിച്ച ഇന്ദിര ദേവി അമ്മയായിരുന്നു. പ്ലാവില വീട്ടിലെ അച്ഛമ്മയായി ഇന്ദിര ദേവി പ്രായത്തെ പോലും വെല്ലുന്നതരത്തിൽ നർമ്മം അടക്കം അഭിനയിച്ചു. ചക്കപ്പഴം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രവും പ്ലാവിലവീട്ടിലെ അച്ഛമ്മ തന്നെയായിരുന്നു. 2024ൽ ആണ് ചക്കപ്പഴം അവസാനിച്ചത്.

Indira Devi Amma
Photo Credit: Indira Devi / Sabitta George

ചക്കപ്പഴത്തിൽ മാത്രമെ ഇന്ദിര ദേവി അമ്മ അഭിനയിച്ചിട്ടുള്ളു. കഴിഞ്ഞ കുറച്ച് അധികം നാളുകളായി വാർധക്യസഹജമായ അസുഖങ്ങളും അവശതകളും മൂലം ചികിത്സയിലായിരുന്നു താരം. ഇപ്പോഴിതാ ഇന്ദിര ദേവി അമ്മയുടെ മരണ വാർത്ത പങ്കിട്ട് എത്തിയിരിക്കുകയാണ് നടി സബീറ്റ ജോർജ്. ഇന്ദിര ദേവി അമ്മയുടെ കഥാപാത്രത്തിന്റെ മരുമകളായാണ് സബീറ്റ ചക്കപ്പഴത്തിൽ അഭിനയിച്ചിരുന്നത്.

റീൽ ലൈഫിൽ അമ്മായിയമ്മയും മരുമകളുമായിരുന്നുവെങ്കിലും റിയൽ ലൈഫിൽ ഇരുവരും തമ്മിൽ അമ്മ-മകൾ ബോണ്ടിങ്ങും സ്നേഹവുമായിരുന്നു. ഇന്ദിര ദേവി അസുഖ ബാധിതയായശേഷം കൃത്യമായ ഇടവേളകളിൽ സബീറ്റ സന്ദർശിക്കാൻ പോവുകയും ഏറെനേരം ഒപ്പം ചിലവഴിക്കുകയും ചെയ്യുമായിരുന്നു. കുറച്ച് ​ദിവസം മുമ്പും സ​ബീറ്റ ഇന്ദിര ദേവിയെ പോയി കണ്ടിരുന്നു.

ആരോ​ഗ്യം വഷളായി തുടങ്ങിയെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ദിര ദേവിയെന്നും പ്രാർത്ഥനകൾ വേണമെന്നും അന്ന് വീഡിയോ പങ്കുവെച്ച് സബീറ്റ കുറിച്ചിരുന്നു. ഈ അമ്മ എന്ന തീനാളം അണഞ്ഞു. ഇന്ദിര ദേവി അമ്മ സമാധാനത്തിൽ വിശ്രമിക്കൂ... ഞാൻ നിങ്ങളെ ഒരുപാട് മിസ് ചെയ്യും എന്നാണ് മരണവാർത്ത പങ്കിട്ട് സബീറ്റ കുറിച്ചത്. ചക്കപ്പഴം പ്രേക്ഷകരും സഹതാരങ്ങളായി പ്രവർത്തിച്ചിരുന്നവരുമെല്ലാം പ്രിയപ്പെട്ട അച്ഛമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്ന് എത്തി.

ചക്കപ്പഴത്തിലെ അച്ഛമ്മയായി എന്നും ഞങ്ങളുടെ മനസിൽ അമ്മയും ആ ചിരിയും എന്നും ഉണ്ടാകുമെന്നായിരുന്നു ഏറെയും പേർ കുറിച്ചത്. സബീറ്റയുമായി വലിയൊരു ആത്മബന്ധം ഇന്ദിര ദേവി സൂക്ഷിച്ചിരുന്നു. എടി ലളിതേ... നിന്റെ മോളെങ്ങനെ ഇരിക്കുന്നുവെന്ന് പോലും ചോദിയ്ക്കാൻ പറ്റാതെയുള്ള ആ കിടപ്പ് കണ്ടപ്പോൾ മനസ് വല്ലാതെ വിങ്ങി.

Indira Devi Amma
Photo Credit: Indira Devi / Sabitta George

എങ്കിലും ഹൃദയങ്ങളുടെ നെടുവീർപ്പിലൂടെ ഞങ്ങൾ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞുവെന്നാണ് ഇന്ദിര ദേവി മരിക്കും മുമ്പ് സന്ദർശിച്ചപ്പോഴുള്ള വീഡിയോ പങ്കുവെച്ച് കുറച്ച് ​ദിവസങ്ങൾക്ക് മുമ്പ് സബീറ്റ കുറിച്ചത്. അന്നും ഒരുപാട് നേരം ഇന്ദിര ദേവിക്കൊപ്പം സബീറ്റ ഉണ്ടായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ദിര ദേവിയുടെ പിറന്നാളും സബീറ്റ ആ​ഘോഷിച്ചിരുന്നു.

അച്ഛമ്മയുടെ കൗണ്ടറുകളുടേയും അഭിനയത്തിന്റെ ആരാധകരായാണ് പല പ്രേക്ഷകരും ചക്കപ്പഴം കണ്ട് തുടങ്ങിയത്. ഈ പ്രായത്തിലും കിടിലൻ അഭിനയം കാഴ്ച്ചവയ്ക്കുന്ന മുത്തശ്ശിക്ക് ബിഗ് ബിഗ് സല്യൂട്ട്. ഇപ്പോഴും 18ൻ്റെ ചെറുപ്പമാണ്. മുത്തശ്ശി കിടിലൻ അഭിനയം എന്നാണ് ഒട്ടുമിക്ക ചക്കപ്പഴം എപ്പിസോഡുകൾക്കും ലഭിച്ച കമന്റുകൾ. ഇന്ദിര ദേവിയെന്നാണ് താരത്തിന്റെ പേര് എന്ന് പോലും പലർക്കും അറിയുമോയെന്ന് സംശയമാണ്.

ചക്കപ്പഴം പ്രേക്ഷകർക്ക് എല്ലാം പ്ലാവിലവീട്ടിലെ അച്ഛമ്മയായിരുന്നു എന്നും ഇന്ദിര ദേവി. ഒരിടയ്ക്ക് പരമ്പരയില്‍ നിന്ന് താരങ്ങള്‍ എല്ലാം പിന്മാറുകയും പരമ്പര അവസാനിപ്പിക്കേണ്ടതായും വന്നിരുന്നു. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി തുടങ്ങിയവരായിരുന്നു സബീറ്റയ്ക്കും ഇന്ദിര ദേവിയ്ക്കും പുറമെ ചക്കപ്പഴത്തിൽ അഭിനയിച്ചിരുന്നവർ.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X