അശ്വിൻ ജോലി രാജി വെച്ചേക്കും? ഇത്രയും കഷ്ടപ്പെടേണ്ടെന്ന് മനസിലായോ; ദിയ കാരണം അശ്വിന്റെ അമ്മയ്ക്കുണ്ടായ നേട്ടം
സോഷ്യൽ മീഡിയ വഴി ജീവിതം മാറി മറിഞ്ഞവരാണ് ദിയ കൃഷ്ണയും കുടുംബവും. ദിയയും സഹോദരിമാരും അമ്മയുമെല്ലാം വരുമാനത്തിന് ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയെയാണ്. ദിയയുടെ ചേച്ചി അഹാന കൃഷ്ണയാണ് കുടുംബത്തിന് സോഷ്യൽ മീഡിയയുടെ സാധ്യതകൾ പരിചയപ്പെടുത്തിക്കൊടുത്തത്. പിന്നീട് ഇവരെല്ലാം വലിയ ആരാധക വൃന്ദമുള്ള ഇൻഫ്ലുവൻസേർസായി മാറി. വ്യക്തിപരമായ കാര്യങ്ങൾ കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറ് ദിയ കൃഷ്ണയും സിന്ധു കൃഷ്ണയുമാണ്.
ദിയ തന്റെ ഭർത്താവ് അശ്വിനെയും വ്ലോഗുകളിൽ കാണിക്കാറുണ്ട്. ഇവരുടെ പ്രണയ കാലവും വിവാഹവുമെല്ലാം ആരാധകർ കണ്ടതാണ്. ഇന്ന് ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയുമാണ് അശ്വിനും ദിയയും. കോർപറേറ്റ് ജോലിയാണ് അശ്വിന്. വർക് ഫ്രം ഹോം ആയതിനാൽ തന്റെ കുടുംബത്തിനൊപ്പം ഏറെ സമയം ലഭിക്കുന്നു. അശ്വിൻ തന്റെ ജോലി വിട്ടേക്കുമെന്നാണ് ഇപ്പോൾ റെഡിറ്റിലെ ചർച്ച.

വ്ലോഗിംഗിന് അശ്വിനെ ദിയ പരശീലിപ്പിക്കുന്നുണ്ടെന്നും അശ്വിൻ ജോലി രാജി വെച്ച് യൂട്യൂബ് ചാനൽ തുടങ്ങാനുള്ള സാധ്യത കൂടുതലാണെന്നുമാണ് വാദം. ഇതിന് സാധ്യത കൂടുതലാണെന്ന് ദിയയുടെ വ്ലോഗുകൾ കാണുന്നവർ പറയുന്നുണ്ട്. ദിയയുടെ പങ്കാളിയായ ശേഷമാണ് അശ്വിന് ഇത്രമാത്രം ജനശ്രദ്ധ ലഭിക്കുന്നത്. അശ്വിനുള്ള ദിയയുടെ വ്ലോഗുകൾക്കെല്ലാം വ്യൂസ് കൂടുതലാണ്. സമ്മർദ്ദമുള്ള ജോലിയാണ് അശ്വിനിപ്പോൾ ചെയ്യുന്നത്. അശ്വിൻ മിക്കപ്പോഴും ലാപ് ടോപ്പിന് മുന്നിലാണെന്ന് ദിയ പറയാറുണ്ട്. പഠിച്ച് നേടിയ ജോലിയാണെങ്കിലും ദിയയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ അശ്വിന്റെ ശമ്പളം എത്രയോ മടങ്ങ് കുറവാണ്.
സോഷ്യൽ മീഡിയയിൽ തനിക്കുള്ള സാധ്യതകൾ അശ്വിൻ കാണുന്നുണ്ടാകുമെന്നും അഭിപ്രായമുണ്ട്. പൊതുവെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ തുടക്കക്കാർക്കുള്ള ബുദ്ധിമുട്ടുകളൊന്നും അശ്വിന് നേരിടേണ്ടി വരില്ല. ദിയയുടെ ആരാധകരെല്ലാം അശ്വിന്റെ ചാനലും സബ്സ്ക്രെെബ് ചെയ്യും. അശ്വിനിപ്പോൾ ക്യാമറയ്ക്ക് മുന്നിൽ നന്നായി സംസാരിക്കാൻ പറ്റുന്നുണ്ട്.

വർഷങ്ങളോളം ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം അശ്വിന് യൂട്യൂബ് ചാനലിലൂടെ നേടാൻ പറ്റും. അശ്വിന്റെ അമ്മയ്ക്ക് സ്നാക്കുകളുടെയും മറ്റും വിൽപ്പനയാണ്. ദിയ സോഷ്യൽ മീഡിയ വഴി ഭർതൃമാതാവിന്റെ സംരഭത്തെക്കുറിച്ച് പറഞ്ഞത് ഇവർക്ക് ഏറെ ഗുണം ചെയ്തു. സോഷ്യൽ മീഡിയ വഴി നിരവധി ഓർഡറുകൾ ഇവർക്ക് ലഭിച്ചു. പേജിന് നിരവധി ഫോളോവേഴ്സുമുണ്ട്. ദിയയുടെ ജനശ്രദ്ധ ഭർതൃമാതാവിന് ഇത്രയും ഗുണം ചെയ്തെങ്കിൽ ഭർത്താവിന് എത്രമാത്രം ഉപകരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അതേസമയം അശ്വിന് എന്ത് പുതുമയുള്ള കണ്ടന്റ് കൊടുക്കാനാകുമെന്നും ചോദ്യമുണ്ട്. ഭാര്യയും കുട്ടിയുമല്ലാതെ എന്ത് കണ്ടന്റ് അശ്വിന് നൽകാനാകും. എല്ലാ ചാനലിലും ഒരേ കണ്ടന്റായിരിക്കും. ദിയയുടെ കുടുംബം അല്ലെങ്കിലേ അശ്വിനെ ഔട്ട് സെെഡർ ആയാണ് കാണുന്നതെന്നും വാദമുണ്ട്. അതേസമയം സ്വന്തം കുടുംബത്തിലെ സന്തോഷകരമായ നിമിഷങ്ങൾ അശ്വിന് കണ്ടന്റാക്കാം എന്നും വാദമുണ്ട്. അമ്മയുടെ പാചകമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. യഥാർത്ഥത്തിൽ അശ്വിന് ദിയയുടെ കുടുംബത്തിലെ പലരേക്കാളും യൂട്യൂബ് ചാനലിൽ വ്യൂവേർസ് അശ്വിന് ലഭിക്കാൻ സാധ്യത കൂടുതലാണ്.


Click it and Unblock the Notifications











