ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇതുപോലെയൊരു കുട്ടി വാവയെ വേണമെന്ന്, ഹാപ്പിയെ കുറിച്ച് മേഘ്ന
ഏഷ്യനെറ്റ് സംപ്രേക്ഷണം ചന്ദനമഴ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന ഒറ്റ പരമ്പരയാണ് മേഘ്നയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ദേശായി കുടുംബത്തിലെ പാവം മരുമകളായിട്ടാണ് നടി മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. പരമ്പര അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടും ഇന്നും മേഘ്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട അമൃത തന്നെയാണ്. അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത താരം യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.
വിവാഹ മോചനത്തിന് ശേഷമായിരുന്നു മേഘ്ന യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. തന്റെ കുടുംബ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളുമാണ് മേഘ്ന തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത്. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ പുതിയ വീഡിയോയാണ്. വീട്ടിലെത്തിയ പുതിയ സന്തോഷത്തെ കുറിച്ചാണ് മേഘ്ന വീഡിയോയിൽ പറയുന്നത്.

ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഇതുപോലെയുള് ഒരു കുട്ടി വാവയെ വേണമെന്ന്. പെട്ടെന്ന് ഒരു ദിവസം ഞങ്ങൾ അത് തീരുമാനിക്കുകയായിരുന്നു.. ഹാപ്പി കുടുംബത്തിൽ എത്തിയതിന് പിന്നെ വീടിന്റെ അന്തരീക്ഷം തന്നെ മാറി പോകുകയായിരുന്നു. ഞങ്ങൾ എണീക്കുന്ന സമയം മാറി. കിടന്നുറങ്ങുന്ന സമയം മാറി. നടി വീഡിയോയിൽ പറയുന്നു. .

നായക്കുട്ടിക്ക് ഹാപ്പി എന്ന സന്തോഷകരമായ പേര് നൽകിയതിനെ കുറിച്ചും മേഘ്ന പറയുന്നു. ഇവൾ കൂടെ ഉള്ളപ്പോ ഞങ്ങളെ എപ്പോഴും ഹാപ്പി ആയി തന്നെ വച്ചേക്കും. അതുകൊണ്ടാണ് അവൾക്ക് ഞാൻ ഹാപ്പി എന്ന പേര് വച്ചതും. ഇവൾ വന്നതിനു ശേഷം എല്ലാവരും ഹാപ്പി ആണ്. കാര്യം എന്തൊക്കെ ആയാലും പറഞ്ഞാൽ കേൾക്കില്ലെന്നും മേഘ്ന വീഡിയോയിൽ പറയുന്നു. . നടിയുടെ യൂട്യൂബ് ചാനലിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.ഒരു ലക്ഷത്തിൽപരം സബ്സ്ക്രൈബേഴ്‌സ് ഈ ചാനലിലൂണ്ട്
Recommended Video

യൂട്യബ് ചാനലിൽ സജീവമായിരുന്ന താരം , ഒരു ദിവസം പെട്ടെന്ന് അപ്രത്യക്ഷമാവുകയായിരുന്നു. താരത്തെ തിരഞ്ഞ് ആരാധകർ രംഗത്ത് എത്തുകയും ചെയ്തുന്നു. യൂട്യൂബ് ചാനൽ അടച്ചു പൂട്ടിയോ എന്നായിരുന്നു പലരു ചോദിച്ചിരുന്നത്. അതിന് മറുപടിയുംമായി നടി ഫിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു. . അൽപം തിരക്കുകൾ കാരണമാണ് യൂട്യൂബ് ചാനലിൽ നിന്ന്വിട്ടുനിന്നതെന്നും നടി പറഞ്ഞിരുന്നു. അഭിനേത്രി എന്നതിൽ ഉപരി നർത്തകി കൂടിയാണ് മേഘ്ന. റിഥമിക് ബീറ്റ് എന്ന തന്റെ ഡാൻസ് ക്ലാസിനെ കുറിച്ചും നടി വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും നടി യുട്യൂബ് ചാനലിൽ സജീവമായിട്ടുണ്ട്.


Click it and Unblock the Notifications











