അവ ചന്ദനമഴയ്ക്ക് വേണ്ടി മാത്രം, വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഞാൻ തന്നെ വാങ്ങി: രൂപശ്രീ
ചന്ദനമഴ എന്ന സീരിയൽ അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഊർമിള ദേവി എന്ന കഥാപാത്രത്തെ ജനം മറന്നിട്ടില്ല. വളരയെധികം ജനപ്രീതി ഈ കഥാപാത്രത്തിലൂടെ നടി രൂപശ്രീക്ക് ലഭിച്ചു. വർഷങ്ങൾക്കിപ്പുറം ചന്ദനമഴയിലെ പല സീനുകളും സോഷ്യൽ മീഡിയയിൽ വെെറലായി. ഇതും ഇവരിലേക്ക് ജനശ്രദ്ധയെത്തിച്ചു. ഇപ്പോഴിതാ തന്നെക്കുറിച്ചും സീരിയൽ രംഗത്തെക്കുറിച്ചും പുതിയ അഭിമുഖത്തിൽ രൂപശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഞാൻ പൊതുവെ സോഫ്റ്റ് ക്യാരക്ടറാണ്. കണ്ടാൽ പേടിക്കുമെന്ന് ആളുകൾ പറയും. അങ്ങനെയാെന്നുമില്ല. ആരാധകരായ അമ്മമാർ എന്നെ കണ്ടാൽ കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. ഫോട്ടോയെടുക്കും. അങ്ങനെയൊരു സ്നേഹം ലഭിച്ചത് അനുഗ്രഹമാണ്. എല്ലാവർക്കും കിട്ടില്ല. ടിവി മീഡിയ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്. അടുത്ത വീട്ടിലെ ആൾക്കാരെ പോലെ തോന്നും.

10 മണിക്ക് അവസാന ഷോട്ടിന് ഡ്രസ് ചേഞ്ച് പറയുമ്പോൾ എനിക്ക് ദേഷ്യം വരും. ഒറ്റ സീനാണ് മാഡം, പ്ലീസ് മാഡം, ഡ്രസ് ചേഞ്ച് എന്ന് പറയും. എല്ലാ ദിവസവും ഓക്കെ. പക്ഷെ എനിക്ക് സുഖമില്ലാത്ത ദിവസമാണെങ്കിൽ ഭയങ്കരമായി ദേഷ്യം വരും. ഡ്രസും പൊട്ടും ആഭരണങ്ങളുമെല്ലാം മാറ്റണം. രണ്ട് മിനുട്ടല്ലേ എന്ന് അവർ പറയും. പക്ഷെ രണ്ട് മിനുട്ട് കൊണ്ട് പറ്റില്ല. സീരിയലുകളിൽ ഡ്രസ് സ്വന്തമായി വാങ്ങണം. എനിക്ക് സ്പോൺസറൊന്നുമില്ല. എല്ലാം എന്റെ സ്വന്തം വസ്ത്രങ്ങളാണ്. ജ്വല്ലറികളും ഞാൻ തന്നെയാണ് വാങ്ങുന്നത്.
എനിക്ക് മലയാളം ആർട്ടിസ്റ്റുകളെയാണ് കൂടുതൽ ഇഷ്ടം. തമിഴ് സിനിമകൾ പോലും കാണാറില്ല. സമയം കിട്ടുമ്പോൾ മലയാളം സിനിമകൾ കാണും. ഒഴിവ് സമയം കിട്ടിയാൽ വീട്ടിലിരിക്കാനാണിഷ്ടം. സോഷ്യൽമീഡിയ അധികം ഉപയോഗിക്കാറില്ല. പൊതുവെ ചന്ദനമഴയിലേത് പോലെ വലിയ ആഭരണങ്ങൾ ഉപയോഗിക്കുന്ന ആളല്ല ഞാൻ. ആ കഥാപാത്രത്തിന് വേണ്ടി മാത്രമാണ് അങ്ങനെ സ്റ്റെെൽ ചെയ്തതെന്നും രൂപശ്രീ പറഞ്ഞു.


Click it and Unblock the Notifications
