മേഘ്‌ന വിന്‍സെന്റിന്റെ യൂട്യൂബ് ചാനലിലൂടെ ഒരു പ്രണയ കഥ, കോഫി ടൈം വീഡിയോ വൈറലാകുന്നു..
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന വിൻസെന്റ്. സ്വന്തം പേരിനെക്കാളും അമൃത എന്ന കഥാപാത്രത്തിന്റെ പേരിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ സുപരിചിത. പരമ്പര അവസാനിച്ച് വർഷങ്ങൾ കഴഞ്ഞിട്ടും ഇന്നും മേഘ്ന പ്രേക്ഷകരുടെ പാവം അമൃതയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സ്വന്തം യൂട്യൂബ ചാനലിലൂടെ അമൃത പ്രേക്ഷകരുട ഇടയിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും നടി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു, മികച്ച പ്രേക്ഷക സ്വീകാര്യതയാണ് യൂട്യൂബ് ചാനലിന് ലഭിച്ചിരിക്കുന്നത്.

യൂട്യൂബ് ചാനലിലൂടെ മേഘ്ന തന്റെ കുടുംബ വിശേഷങ്ങളും പങ്കുവെയ്ക്കറുണ്ട്. കുടുംബാംഗങ്ങളെയും താരം പരിചയപ്പെടുത്താറുണ്ട്. അടുത്തിടെയായിരുന്നു മേഘ്‌നയുടെ വീട്ടിലേക്ക് റേച്ചമ്മ എത്തിയത്. ഇന്നത്തെ ദിവസം സ്‌പെഷലാണെന്ന് പറഞ്ഞ് റേച്ചമ്മ ഇന്നലെ മുതല്‍ കരച്ചിലായിരുന്നു. സന്തോഷനിമിഷത്തില്‍ ആരെങ്കിലും കരയുമോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ കരയുമെന്നായിരുന്നു റേച്ചമ്മ പറഞ്ഞത്. എന്തെങ്കിലും ഒരുകാര്യം മതി എനിക്ക് കരയാനെന്നായിരുന്നു റേച്ചമ്മ മേഘ്‌നയോട് പറഞ്ഞത് . താനിത്രയും ദിവസമായി വന്നിട്ട്, പിങ്കി എന്നോട് ഇതുവരെ സ്വസ്ഥമായിട്ട് സംസാരിച്ചിട്ടില്ല, എപ്പോഴും വീഡിയോ പറഞ്ഞ് നടക്കുകയാണല്ലോ.
റേച്ചമ്മയുടെ ഇളയ മകന്റെ പിറന്നാളാണ്. അവന്‍ കൂടെയില്ലാത്തതിന്റെ സങ്കടമുണ്ട്. 17ാമത്തെ വര്‍ഷം ഞാന്‍ ഇവിടെ ചെന്നൈയിലാണ്. വീഡിയോ കോളില്‍ വന്നിട്ട് അവരെല്ലാം എന്നെ കളിയാക്കി. കരച്ചിലിനിടയില്‍ കേക്ക് ഏതാണെന്നും റേച്ചമ്മ ചോദിക്കുന്നുണ്ടായിരുന്നു. എത്ര പേരാണ് റേച്ചമ്മയുടെ പ്രാങ്ക് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. പിങ്കിയോട് സംസാരിക്കുമ്പോള്‍ ഇനിയും പ്രാങ്ക് ചെയ്യുമോയെന്നായിരുന്നു പേടി. ഇതിനിടയിലായിരുന്നു മേഘ്‌നയോട് റേച്ചമ്മ തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.
ഞങ്ങള്‍ രണ്ടാളും അപ്പുറത്തും ഇപ്പുറത്തുമായി ഒരു ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. വിവാഹം വേണ്ടെന്ന് തീരുമാനമെടുത്തിരിക്കുന്ന സമയമായിരുന്നു അത്. അവിടെ എല്ലാവരുമായും സൗഹൃദമായിരുന്നു. പുരുഷന്‍മാരോട് അങ്ങനെ സംസാരിക്കുകയോ അടുത്തിടപഴകുകയോ ചെയ്യാറില്ല. ചായ സമയത്ത് അദ്ദേഹം എല്ലാവര്‍ക്കും ബിസ്‌കറ്റ് കൊടുത്തുവിടാറുണ്ടായിരുന്നു. ഞാന്‍ വാങ്ങിച്ചില്ലെന്ന് പറഞ്ഞ് സുഹൃത്ത് അത് തിരിച്ചുകൊടുത്തു. അത് അദ്ദേഹം വലിച്ചെറിഞ്ഞു.
പിന്നീട് എന്നെ ഫോണില്‍ വിളിച്ചിരുന്നു. ബിസ്‌കറ്റ് തിരിച്ചു കൊടുത്തത് വലിയ വിഷയമായെന്നും പറഞ്ഞു.വാങ്ങി അത് കളഞ്ഞാല്‍ പോരേയെന്നായിരുന്നോ എന്നാണ് അദ്ദേഹം ചോദിച്ചത്.അന്ന് സുഹൃത്തായിരുന്നു ഫോണെടുത്തത്. പിന്നീട് വിളിച്ചപ്പോള്‍ ഞാന്‍ തന്നെ സംസാരിക്കുകയായിരുന്നു. ഇനി വിളിക്കണ്ടെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീടും വിളിച്ചു. അങ്ങനെയാണ് ആ ബന്ധം വിവാഹത്തിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മേഘ്നയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications











