»   » ചന്ദനമഴയിലെ വില്ലത്തിയും നായികയുടെയും വിവാഹ നിശ്ചയം അടുത്ത ദിവസങ്ങളില്‍, നിശ്ചയത്തിന്റെ വിശേഷങ്ങള്‍!

ചന്ദനമഴയിലെ വില്ലത്തിയും നായികയുടെയും വിവാഹ നിശ്ചയം അടുത്ത ദിവസങ്ങളില്‍, നിശ്ചയത്തിന്റെ വിശേഷങ്ങള്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള ടെലിവിഷന്‍ സീരിയലുകളില്‍ ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിനെക്കുറിച്ച് അത് കാണാത്തവര്‍ക്കും അറിയാം. അത്രയധികം ജനശ്രദ്ധ നേടാന്‍ സീരിയലിന് കഴിഞ്ഞിരുന്നു. അതിന് പിന്നിലെ കാരണം സീരിയലിലെ വില്ലത്തിയും നായികയുമാണ്.

ശാലു കുര്യയനാണ് സീരിയലിലെ വില്ലത്തി കഥാപാത്രമായ വര്‍ഷയെ അവതരിപ്പിച്ചിരിക്കുന്നത്. മേഘ്‌ന വിന്‍സെന്റാണ് നായികയായ അമൃതയായി അഭിനയിക്കുന്നതും. രണ്ടാളും യഥാര്‍ത്ഥ ജീവിതത്തില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണെന്നുള്ളതാണ് പുതിയ വാര്‍ത്തകള്‍.

ശാലു കുര്യന്റെയും മേഘനയുടെയും വിവാഹ നിശ്ചയം

സീരിയലില്‍ അനിയത്തിയും ചേച്ചിയുമായി അഭിനയിക്കുന്ന ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത് അടുത്ത ദിവസങ്ങളിലായി നടക്കുകയായിരുന്നു. ഇന്നലെയാണ് ശാലു കുര്യന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നത്. ഇന്ന് മേഘനയുടെയും.

അമൃതയും വര്‍ഷയും

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ രണ്ടു പേരാണ് അമൃതയും വര്‍ഷയും. ചന്ദനമഴ എന്ന സീരിയലിലെ പ്രധാനകഥാപാത്രങ്ങളാണ് ഇരുവരും. ഒരാള്‍ വില്ലത്തിയും മറ്റൊരാള്‍ നായികയുമാണ്. എന്തു പറഞ്ഞാലും കരയുന്ന അമൃതയും അമൃതക്ക് പണി കൊടുക്കാന്‍ നടക്കുന്ന വര്‍ഷയും ഇതാണ് പ്രേക്ഷകര്‍ക്ക് ഇവര്‍ പ്രിയങ്കരമായി മാറിയത്.

ശാലുവിന്റെ വിവാഹ നിശ്ചയം

ശാലുവിനെ വിവാഹം ന്ിശ്ചയം ഇന്നലെ കോട്ടയം സെന്റ് തോമസ് പള്ളിയില്‍ നിന്നുമായിരുന്നു. മെല്‍വിന്‍ എന്നയാളാണ് ശാലുവിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തെക്കുറിച്ച് സംസാരിച്ച് നടിയും പ്രതിശ്രുത വരനും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.

മേയ് 9 ന് വിവാഹം

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ മെല്‍വിനൊപ്പം ശാലുവിന്റെ വിവാഹം മേയ് 9നാണ് നിശ്ചയിച്ചിരിക്കുന്നത്.

മേഘനയുടെയും ഡിപിംള്‍ റോസിന്റെയും വിവാഹ നിശ്ചയം ഒന്നിച്ച്

സീരിയല്‍ താരങ്ങളായ മേഘ്‌നയുടെയും ഡിപിംള്‍ റോസിന്റെയും വിവാഹ നിശ്ചയം ഒന്നിച്ചായിരുന്നു. ഡിപിംളിന്റെ സഹോദരന്‍ ഡോണിനെയാണ് മേഘ്‌ന വിവാഹം കഴിക്കുന്നത്. കൊച്ചി സ്വദേശിയായ ആന്‍സണ്‍ ഫ്രാന്‍സിസാണ് ഡിംപിളിന്റെ വരന്‍.

പ്രൗഢഗംഭീരമായ വിവാഹ നിശ്ചയം

മേഘ്‌നയുടെയും ഡിംപിളിന്റെയും വിവാഹ നിശ്ചയം വലിയ ആഢംഭരത്തോടെയായിരുന്നു നടത്തിയത്. കുതിര പുറത്തു കയറിയാണ് ഇരുവരും നിശ്ചയത്തിനായി എത്തിയത്. ഏപ്രില്‍ 30 നാണ് മേഘ്‌നയുടെ വിവാഹം. ഈ മാസ്ം തന്നെ ഡിംപിളിന്റെ വിവാഹമുണ്ടാവും.

മേഘ്‌നക്ക് വരനെ കണ്ടെത്തിയത് ഡിപിംള്‍

ഇരുവരുടെയും കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. മേഘ്‌നയെ സഹോദരനു വേണ്ടി ആലോചിച്ചത് ഡിപിംള്‍ തന്നെയായിരുന്നു. ഡിംപിളിനു കൂടി വരനെ കണ്ടെത്തിയതിന് ശേഷം ഒന്നിച്ച് വിവാഹം നടത്താനായിരുന്നു കുടുംബങ്ങളുടെ തീരുമാനം.

English summary
Chandanamazha serial actresses engagement

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam