twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്‍റെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനായിരിക്കണമെന്ന് പ്രാര്‍ത്ഥിച്ചിരുന്നു, വിവാഹ ശേഷം യമുന കുറിച്ചത്?

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരങ്ങളിലൊരാളാണ് യമുന. അവതരിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞാല്‍ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ക്ക് മനസ്സിലാവും. ചന്ദനമഴ, വീണ്ടും ജ്വാലയായ് തുടങ്ങിയ പരമ്പരകളില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായി യമുനയും എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. സീരിയലിലെ രംഗമാണോ ഇതെന്ന തരത്തിലായിരുന്നു വിവാഹചിത്രം കണ്ടപ്പോള്‍ പ്രേക്ഷകര്‍ ചോദിച്ചത്.

    സ്‌ക്രീനിലെയല്ല ജീവിതത്തിലെ കാര്യമാണ് ഇതെന്ന് വ്യക്തമാക്കിയായിരുന്നു താരമെത്തിയത്. വിവാഹ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. തന്റെ പുതിയ ജീവിതത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ യമുനയുടെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സീരിയല്‍ താരങ്ങളുള്‍പ്പടെ നിരവധി പേരാണ് യമുനയ്ക്കും ഭര്‍ത്താവിനും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

    Yamuna

    എന്റെ പുതിയ ജീവിതം. വിവാഹ വാർത്ത സത്യമാണ്.നിങ്ങൾ എനിക്ക് നൽകിയ പിന്തുണ കണ്ടപ്പോൾ ശരിക്കും അതിശയവും സന്തോഷവും തോന്നി. ഇതിനൊക്കെ ഹൃദയത്തിന്റെ ഭാഷയിൽ നിന്നും നന്ദി അറിയിക്കുന്നു.എന്റെ ഭർത്താവിന്റെ പേര് ദേവൻ അയ്യങ്കേരിൽ. അദ്ദേഹം യുഎസ്എയിൽ സൈക്കോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നുവെന്നും യമുന കുറിച്ചിട്ടുണ്ട്.

    എന്റെ ഭർത്താവ് നല്ലൊരു മനുഷ്യനാകണം എന്ന എന്റെ പ്രാർത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടുവെന്നും ഡിസംബർ 7 ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അത് നടപ്പായി എന്നും ഞാൻ ശക്തമായി വിശ്വസിക്കുന്നു. നിങ്ങളുടെ പിന്തുണയും സ്നേഹവും ഇനിയും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു യമുന കുറിച്ചത്.

    Yamuna

    ഒരു കോമണ്‍ഫ്രണ്ടായിരുന്നു അദ്ദേഹത്തിന് വേണ്ടി വിവാഹ ആലോചനയുമായി വന്നത്. മാവേലിക്കരയാണ് അദ്ദേഹത്തിന്റെ സ്വദേശം. അമ്മ ഒറ്റയ്ക്കാവരുത് എന്നായിരുന്നു മക്കള്‍ പറഞ്ഞത്. എന്നോട് മാത്രമല്ല മക്കളോടും അദ്ദേഹം സംസാരിച്ചിരുന്നു. അമ്മ ഒറ്റയ്ക്കാവുന്നത് സഹിക്കാനാവുന്ന കാര്യമല്ല. ഒരു തീരുമാനമെടുക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു.

    മക്കള്‍ എന്റെ അമ്മയ്‌ക്കൊപ്പമാണ്. അദ്ദേഹം അമേരിക്കയിലേക്ക് പോയാല്‍ മക്കള്‍ക്കൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും അഭിനയരംഗത്ത് സജീവമാവുമെന്നും യമുന പറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു യമുന വിവാഹവിശേഷം പങ്കുവെച്ചത്.

    Read more about: serial
    English summary
    Chandanamazha Serial Fame Actress Yamuna's first writeup post marriage went trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X