For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌ന ഡിവോഴ്‌സിന് കൊടുത്തതും ചെന്നൈയില്‍ പോയതും ഒറ്റയ്ക്കാണ്;വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഡിംപിളും അമ്മയും

  |

  മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയായ നടിയാണ് ഡിംപിള്‍ റോസ്. വിവാഹം കഴിഞ്ഞതോടെ കുടുബ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. ലോക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനല്‍ കൂടി തുടങ്ങിയ ഡിംപിള്‍ തന്റെ വിശേഷങ്ങള്‍ ഓരോന്നായി ആരാധകരിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. ഏറ്റവും പുതിയതായി ക്രിസ്തുമസ് ആഘോഷങ്ങളെ കുറിച്ചായിരുന്നു നടി പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണിച്ചിരുന്നത്.

  ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം

  നടി യമുനയും ഭര്‍ത്താവും ഡിംപിളിന്റെ വീട്ടിലെത്തുന്ന ദൃശ്യങ്ങള്‍ക്കൊപ്പം നാത്തൂനായ ഡിവൈന് വേണ്ടി കേക്ക് ഉണ്ടാക്കുന്ന ഡിംപിളിന്റെ വീഡിയോയും വൈറലായിരുന്നു. ഡിംപിളിന്റെ ഏകസഹോദരന്‍ ഡോണ്‍ ടോണിയുടെ ഭാര്യയാണ് ഡിവൈന്‍. ഗര്‍ഭിണിയായ നാത്തൂനൊപ്പമുള്ള വിശേഷങ്ങളും നടി പറഞ്ഞിരുന്നു. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങളുമായി വന്നതോടെ അവര്‍ക്കുള്ള തക്ക മറുപടി നല്‍കുകയാണ് നടിയിപ്പോള്‍.

  ചന്ദനമഴ എന്ന സീരിയലിലൂടെ ശ്രദ്ധേയായ ഡിംപിള്‍ റോസും മേഘ്‌ന വിന്‍സെന്റും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. സീരിയലില്‍ തുടങ്ങിയ സൗഹൃദത്തിലൂടെ മേഘ്‌നയെ ഡിംപിളിന്റെ സഹോദരന്‍ വിവാഹം കഴിച്ചു. ഇരുവരുടെയും വിവാഹം ഏകദേശം ഒരേ സമയത്തായിരുന്നു. ഈ ലോക്ഡൗണ്‍ കാലഘട്ടത്തിലാണ് മേഘ്‌നയും ഡോണും തമ്മില്‍ വേര്‍പിരിഞ്ഞെന്നുള്ള കാര്യം പുറംലോകം അറിയുന്നത്. വൈകാതെ ഡോണ്‍ രണ്ടാമതും വിവാഹിതനാവുകയും ചെയ്തു. ഭാര്യ ഡിവൈനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്നതും പതിവാണ്.

  ഇപ്പോഴിതാ കുടുംബത്തിലേക്ക് കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. ഡിവൈന്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന കാര്യം യൂട്യൂബ് വീഡിയോയിലൂടെയാണ് ഡിംപിള്‍ വ്യക്തമാക്കിയത്. നാത്തൂന് ക്രിസ്മസ് കേക്ക് എന്ന ക്യാപ്ഷന്‍ നല്‍കി പുറത്ത് വിട്ട പുതിയ വീഡിയോയ്ക്ക് താഴെ മേഘ്‌നയെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലായും വന്നത്. വിമര്‍ശനങ്ങള്‍ പരിധി കഴിഞ്ഞതോടെ ഡിംപിളും മാതാവ് ഡെന്‍സി ടോണിയും മറുപടികളുമായി എത്തിയിരിക്കുകയാണിപ്പോള്‍.

  ഡിവൈൻ വീട്ടിൽ വന്നിട്ടുള്ള ആദ്യ ക്രിസതുമസ് ആണിതെന്ന് ഡിംപിൾ പറഞ്ഞിരുന്നു. എന്നാൽ അടുത്ത ക്രിസ്തുമസിന് പുതിയ നാത്തൂനായിരിക്കുമല്ലോ? എന്നായിരുന്നു കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ കമന്റ്. മേഘ്നയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍. ഒരേ ഡ്രസ്സ് വിവാഹം എന്തൊക്കെ ആയിരുന്നു. അതിനെ തറയില്‍ പിടിച്ചിട്ട ശേഷം പുതിയതിനെകണ്ടെത്തി. ഇതിനെ എപ്പോഴാകും വലിച്ചു താഴെ ഇടുക എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങള്‍ ആണ് ഡിംപിളിനു ലഭിക്കുന്നത്. വിമര്‍ശനം അതിരു വിട്ടതോടെ മറുപടിയുമായി ഡിംപിളും അമ്മയും എത്തിയിരിക്കുകയാണിപ്പോള്‍. ഒരുവിധം എല്ലാ കമന്റുകള്‍ക്ക് താഴെയും അമ്മ ഡെന്‍സി ടോണി വിശദീകരണം നല്‍കിയിരുന്നു.

  ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam

  കാര്യം അറിഞ്ഞിട്ട് സംസാരിക്കൂ. ഒന്നും അറിയാതെ മറുപടി പറയരുത്. ആ കുട്ടി സ്വന്തം ഇഷ്ടത്തിനാണ് ഇവിടെ നിന്നും പോയത്. ആരും പറഞ്ഞു വിട്ടതല്ല. മൂന്ന് വര്‍ഷം ആയി പോയിട്ട്. ഡിവോഴ്‌സ് കേസ് കൊടുത്തതും ചെന്നൈയില്‍ പോയതുമെല്ലാം സ്വന്തം ഇഷ്ടത്തിന് ആണെന്നാണ് ഡിംപിളും അമ്മ ഡെന്‍സിയും കമന്റിന് റിപ്ലേ ആയി പറഞ്ഞത്. നാത്തൂന്‍ ലേശം സൈലന്റ് ആയ ആളാണോ എന്ന ചോദ്യത്തിന് അതേ അവര്‍ കുറച്ച് സൈലന്റാണെന്ന് ഡിംപിള്‍ മറുപടി പറയുന്നുണ്ട്.

  English summary
  Chandanamazha Serial Fame Dimple Rose And Mother Dency About Meghna Vincent's Divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X