എല്ലാ കാലത്തും ഞാന്‍ തടിച്ച് ചബ്ബിയാണ്! എങ്കിലും ഗുണ്ടുമണിയായതിന്റെ പേരില്‍ വേദന തോന്നിയിട്ടുണ്ടെന്നും ഡിംപിൾ

ബാലതാരമായി അഭിനയത്തിലേക്ക് വന്ന് പിന്നീട് സീരിയലുകളിലടക്കം തിളങ്ങിയ നടിയാണ് ഡിംപിള്‍ റോസ്. ചന്ദനമഴ അടക്കം ടെലിവിഷനില്‍ ഹിറ്റായ പലതിലും നടി അഭിനയിച്ചിരുന്നു. വിവാഹത്തോട് കൂടിയാണ് അഭിനയത്തില്‍ നിന്നും പൂര്‍ണമായി നടി മാറി നിന്നത്. ഇനിയൊരു തിരിച്ച് വരവിനെ പറ്റി അടുത്തൊന്നും ചിന്തിക്കുന്നില്ലെന്നും ഡിംപിള്‍ പറഞ്ഞിരുന്നു.

അഭിനയത്തില്‍ ഇല്ലെങ്കിലും യൂട്യൂബ് ചാനലില്‍ സജീവമാണ് നടിയും കുടുംബവും. അമ്മയും നാത്തൂനുമൊക്കെ ചേര്‍ന്ന് വീട്ടിലെ വിശേഷങ്ങളും മറ്റുമൊക്കെ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ജീവിതത്തിലുണ്ടായ പല ദുഃഖങ്ങളെ കുറിച്ചും പ്രതിസന്ധികളെ പറ്റിയുമൊക്കെ ഡിംപിള്‍ തുറന്ന് സംസാരിച്ചിരുന്നു.

dency-dimple

ഏറ്റവും പുതിയതായി തനിക്ക് ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നതിനെ കുറിച്ച് ഡിംപിള്‍ പറയുന്ന വാക്കുകളാണ് വൈറലാവുന്നത്. സ്റ്റോറിസോ ഫോര്‍ത്ത്‌വാള്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

പ്രണയലേഖനങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഡിംപിളിന്റെ മറുപടി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡാഡിയാണ് രാവിലെ ഗേറ്റിന് മുന്നില്‍ കൊണ്ട് പോയി വിടുന്നത്. വൈകുന്നേരവും ഡാഡി തന്നെ അവിടുന്ന് കൂട്ടി കൊണ്ട് വരും. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് നിരാശ തോന്നും.

പിന്നെ ഗേള്‍സ് സ്‌കൂളിലാണ് പഠിച്ചത്. മാത്രമല്ല പ്രണയിക്കുന്നതും പ്രേമം ഉണ്ടാവുന്നതുമൊക്കെ ഒരു പാപം ആണെന്നൊക്കെയാണ് വിവാഹം കഴിക്കുന്നത് വരെ ഞാന്‍ ചിന്തിച്ചിരുന്നത്. ഇപ്പോള്‍ അതില്‍ കുറ്റബോധം തോന്നുണ്ടെന്ന് ഡിംപിള്‍ പറയുന്നു.

ബോഡി ഷെയിമിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ഏത് കാലത്തും ഗുണ്ടുമണിയാണ്. പിന്നെ മെലിഞ്ഞിട്ടുണ്ടോന്ന് ചോദിച്ചാല്‍ മകന്‍ ജനിച്ചതിന് ശേഷമാണ്. ചുള്ളിക്കമ്പ് പോലെ ഉണങ്ങിയിരുന്നു. ആ സമയത്ത് പുറത്ത് ഒന്നും വരാത്തത് കൊണ്ടാണ് ആരും അറിയാത്തത്. തന്റെ വീട്ടുകാര്‍ മാത്രമാണ് അന്ന് കൂടെ ഉണ്ടായിരുന്നത്.

dimple

ശരിക്കും എന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലേക്കാണ് അന്ന് രൂപം മാറിയത്. കുഞ്ഞു വന്നതിന് ശേഷമുള്ള പ്രശ്‌നങ്ങളൊക്കെ കൊണ്ട് ആത്മാവ് ഒന്ന് പോയി വന്നെന്ന് പറയാം. ശേഷം പഴയത് പോലെ ആയിട്ടില്ലെന്ന് മാത്രം. വൈകാതെ അങ്ങനെ ആയേക്കാം. ഇതല്ലാതെ ഞാനെപ്പേഴും ചബ്ബിയായിരുന്നു.

ഡിംപിളോ ആ വണ്ണമുള്ള കുട്ടിയല്ലേ, ഡിംപിളിന് ഇങ്ങനെത്തെ ഡ്രസ്സ് ചേരില്ല, എന്നൊക്കെ പലരും പറയും. ഇത് ബോഡി ഷെയിമിങ്ങ് ആണോന്ന് ചോദിച്ചാല്‍ അറിയില്ല. പക്ഷേ ചില സമയത്ത് സങ്കടം തോന്നാറുണ്ട്. ഇപ്പോള്‍ വണ്ണമുള്ള കുട്ടിയെന്ന് വിളിച്ച് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഭക്ഷണം കഴിക്കുന്നത് കൊണ്ടല്ല, എന്റെ രൂപം ഇതാണ്. കഴിച്ചാലും കഴിച്ചില്ലെങ്കിലുമൊക്കെ ഇങ്ങനെ ഉരുണ്ടിരിക്കുന്നതാണ് തന്റെ ശരീരമെന്നും ഡിംപിള്‍ കൂട്ടിച്ചേര്‍ത്തു.

തെങ്കാശിപ്പട്ടണം, കല്യാണരാമന്‍, സദാനന്ദന്റെ സമയം, തുടങ്ങി നിരവധി സിനിമകൡും ബാലാമണി, നിലവിളക്ക്, ചന്ദനമഴ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളിലുമൊക്കെ ഡിംപിള്‍ അഭിനയിച്ചിട്ടുണ്ട്. ആന്‍സന്‍ ഫ്രാന്‍സിസ് എന്ന ബിസിനസുകാരനുമായി 2017 ലായിരുന്നു നടിയുടെ വിവാഹം.

വിവാഹത്തിന് ശേഷമാണ് ഡിംപിള്‍ യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. വീട്ടിലെ വിശേഷങ്ങളും അമ്മയുടെയും നാത്തൂന്റെയും കൂടെയുള്ള ജീവിതത്തെ കുറിച്ചുമൊക്കെയാണ് പലപ്പോഴും നടി പങ്കുവെക്കാറുള്ള വീഡിയോയിലുള്ളത്. ഇപ്പോള്‍ പാച്ചു എന്ന് വിളിക്കുന്ന മകനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ ആസ്വദിക്കുകയാണ് ഡിംപിള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X