നാത്തൂനായ ഡിവൈനിനോട് സംസാരിക്കാന്‍ പേടിയായിരുന്നു; കല്യാണം കഴിഞ്ഞ് വന്ന നാളുകളെ കുറിച്ച് ഡിംപിള്‍ റോസ്

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ഡിംപിള്‍ പിന്നീട് സീരിയലുകളിലാണ് സജീവമായത്. പിന്നീട് വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഡിംപിളിന്റെ കുടുംബവിശേഷവും ചര്‍ച്ചയായത്. ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ വീഡിയോസ് പങ്കുവെച്ചാണ് നടി സജീവമാവുന്നത്.

അടുത്തിടെ നടി അനു ജോസഫ് ഡിംപിളിന്റെ വീട്ടിലെത്തിയിരുന്നു. തൃശൂരില്‍ ഒരാവശ്യത്തിന് വന്നിട്ട് പോകും വഴിയാണ് അനു ഡിംപിളിന്റെ വീട്ടിലും അതിഥിയായി എത്തിയത്. മാത്രമല്ല ഇരുവരും കണ്ട നിമിഷങ്ങള്‍ വീഡിയോ രൂപത്തില്‍ കാണിക്കുകയും ചെയ്തു. ഈ വീഡിയോയില്‍ ഡിംപിള്‍ തന്റെ നാത്തൂനെ പരിചയപ്പെടുത്തുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.

  ഡിംപിളിന്റെയും സഹോദരന്‍ ഡോണിന്റെയും വിവാഹം മുന്‍പ് ചര്‍ച്ചയാക്കപ്പെട്ടിരുന്നു

ഡിംപിളിന്റെയും സഹോദരന്‍ ഡോണിന്റെയും വിവാഹം മുന്‍പ് ചര്‍ച്ചയാക്കപ്പെട്ടിരുന്നു. നടി മേഘ്‌ന വിന്‍സെന്റിനെയാണ് ഡോണ്‍ വിവാഹം കഴിച്ചത്. ഈ ബന്ധം വേര്‍പിരിഞ്ഞതോടെയാണ് താരകുടുംബം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ശേഷം ഡോണ്‍ രണ്ടാമതും വിവാഹിതനായി. ഡിവൈന്‍ എന്നാണ് പെണ്‍കുട്ടിയുടെ പേര്. നാത്തൂന്‍ വീട്ടില്‍ വന്ന സമയത്തെ കുറിച്ചും പിന്നീട് തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അനുവിനോട് സംസാരിക്കുമ്പോഴാണ് ഇരുവരും മനസ് തുറന്നത്.

ഡിവൈന്‍ വരുന്ന സമയത്ത് എല്ലായിടത്തും നിശബ്ദതയാണ്

വളരെ അധികം സംസാരിക്കുന്ന ആള്‍ക്കാരാണ് ഡിംപിളിന്റെ വീട്ടില്‍. പ്രത്യേകിച്ച് മമ്മി. എന്നാല്‍ ഡിവൈന്‍ വരുന്ന സമയത്ത് എല്ലായിടത്തും നിശബ്ദതയാണ്. ഡിവൈന്‍ നല്ലോണം സംസാരിക്കുന്ന ആളായത് കൊണ്ട് എല്ലാവരും മിണ്ടാതിരിക്കുമ്പോള്‍ വിഷമമായി തുടങ്ങി. ശരിക്കും അന്ന് ഈ വീട് ഒരു അവാര്‍ഡ് പടം പോലെയായിരുന്നെന്നാണ് ഡിവൈന്‍ പറയുന്നത്. മിണ്ടാതെ നടക്കുന്നത് ഡിവൈന് വിഷമമായെന്ന് മനസിലാക്കി തുടങ്ങിയതോടെ താനും സംസാരിച്ച് തുടങ്ങിയതായി ഡിംപിളിന്റെ മമ്മി പറയുന്നു.

നാത്തൂനായി വന്ന ഡിവൈനിനോട് തുടക്കത്തില്‍ സംസാരിക്കാന്‍ പേടിയായിരുന്നെന്നാണ് ഡിംപിള്‍ പറയുന്നത്.

എന്നാല്‍ നാത്തൂനായി വന്ന ഡിവൈനിനോട് തുടക്കത്തില്‍ സംസാരിക്കാന്‍ പേടിയായിരുന്നെന്നാണ് ഡിംപിള്‍ പറയുന്നത്. താനെന്തെങ്കിലും പറയുന്നത് ഡിവൈന്‍ എങ്ങനെയാണ് മനസ്സിലാക്കുന്നതെന്നും അവരത് എങ്ങനെ എടുക്കുമെന്നും അറിയില്ലല്ലോ. അതാണ് മിണ്ടാന്‍ മടിച്ചതിന് പിന്നില്‍. പിന്നെ ഞാന്‍ പൊതുവേ സംസാരം കുറവുള്ള ആളായിരുന്നെങ്കിലും ഡിവൈനിനൊപ്പം ചേര്‍ന്നതിന് ശേഷമാണ് ഇത്രയും സംസാരിച്ച് തുടങ്ങിയത്.

ഭര്‍ത്താവ് ആന്‍സനും സംസാരിക്കാന്‍ വളരെ താല്‍പര്യമുള്ള ആളാണ്

ഭര്‍ത്താവ് ആന്‍സനും സംസാരിക്കാന്‍ വളരെ താല്‍പര്യമുള്ള ആളാണ്. അദ്ദേഹമാണ് വീട്ടിലുള്ളവരുടെ മൗനം മാറ്റിയെടുത്തതെന്നും ഡിംപിള്‍ പറയുന്നു. ചോദിച്ചാല്‍ അതിന് മാത്രം മറുപടി പറയുന്ന എന്റെ ശീലം വിവാഹത്തോടെയാണ് മാറിയത്.

ഇപ്പോള്‍ എല്ലാവരും സംസാരിക്കാന്‍ തുടങ്ങിയാല്‍ അത് നിര്‍ത്താന്‍ പറ്റില്ലാത്ത അവസ്ഥയിലായി. യൂട്യൂബ് ചാനലില്‍ സജീവമായി വ്ളോഗ് ചെയ്യാന്‍ ഏറ്റവും വലിയ പിന്തുണ നല്‍കിയത് നാത്തൂനാണ്. കുഞ്ഞ് കൂടി ജനിച്ചതോടെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചതായിട്ടും നടി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X