മേഘ്‌ന വിന്‍സെൻ്റിനെ നാത്തൂന്‍ തല്ലി ഓടിച്ചതാണോ?എല്ലാവര്‍ക്കും അറിയേണ്ടത് ഡിവേഴ്‌സിനെ കുറിച്ചെന്ന് ഡിംപിൾ റോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഡിംപിൾ റോസ്. ബാലതാരമായി സിനിമയിലും സീരിയലിലുമൊക്കെ അഭിനയിച്ച് തുടങ്ങിയ ഡിംപിൾ ചന്ദനമഴ സീരിയലിലാണ് അവസാനം അഭിനയിച്ചത്. ശേഷം വിവാഹിതയായി. ഇപ്പോള്‍ കുടുംബത്തിനൊപ്പം സന്തുഷ്ടയായി കഴിയുകയാണ്. യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിലെയും വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സാരിയിൽ തിളങ്ങി അനസൂയ ഭരത്വജ്, വൈറലാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

അടുത്തിടെ സഹോദരന് ഒരു കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഡിംപിൾ പറഞ്ഞിരുന്നത്. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി വന്നിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്കും അറിയാനുള്ളത് സഹോദരന്റെ ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചാണെന്നും ഡിംപിൾ പറയുന്നു. വിശദമായി വായിക്കാം...

 മേഘ്‌നയെ കുറിച്ച് ഡിംപിൾ

മുന്‍പ് ഞാന്‍ കമന്റുകള്‍ക്കെല്ലാം മറുപടി കൊടുക്കുമായിരുന്നു. സമയ കുറവ് മൂലം കുറച്ച് നാളുകളായി അതിനൊന്നും പറ്റുന്നില്ല. അതുകൊണ്ടാണ ്ക്യൂ ആന്‍ഡ് എ (ചോദ്യത്തോരങ്ങള്‍) യുമായി വന്നത്. കുറേ പേര്‍ ചോദിച്ചത് സ്വന്തം വീട്ടിലാണോ നില്‍ക്കുന്നതെന്നാണ്. ഞാനിപ്പോള്‍ ഭര്‍ത്താവായ അന്‍സണ്‍ ചേട്ടന്റെ വീട്ടിലാണ് നില്‍ക്കുന്നത്. ചേറായി അടുത്തുള്ള പട്ടിപ്പുറത്താണ് വീട്. ഞാന്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുകയോ പുറത്ത് പോവുകയോ ചെയ്യാത്ത ആളാണ്. ചേട്ടന്‍ ഫ്രീയാവുമ്പോഴാണ് ചാനലിന് വേണ്ടിയുള്ളതുമൊക്കെയുള്ള വീഡിയോ ഷൂട്ട് ചെയ്യുന്നത്.

 മേഘ്‌നയെ കുറിച്ച് ഡിംപിൾ

മാസത്തിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ കിട്ടുന്ന ഫ്രീ ടൈമിലാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത്. തൃശൂര്‍ വന്ന ദിവസമാണെങ്കില്‍ ഒരുദിവസം തന്നെ അഞ്ചോ ആറോ വീഡിയോ ചെയ്യും. പിന്നെ ഒരുപാട് പേര്‍ ചോദിച്ചത് ഞാന്‍ സീരിയലിലേക്ക് മടങ്ങി വരുന്നുണ്ടോ എന്നതാണ്. കുഞ്ഞിലെ സംഭവിച്ച് പോയതാണ്. അല്ലാതെ പാഷന്റെ പുറത്ത് ഇന്‍ഡസ്ട്രിയിലേക്ക് വന്നതല്ല ഞാന്‍. പതിനാറ് വര്‍ഷം എന്നെ തേടി വന്ന അവസരം ഞാന്‍ ചെയ്തു. പ്രായപൂര്‍ത്തിയായതിന് ശേഷം വീട്ടുകാര്‍ക്കും താല്‍പര്യമില്ലാതെ പോയി.

 മേഘ്‌നയെ കുറിച്ച് ഡിംപിൾ

കല്യാണം കഴിഞ്ഞ ശേഷം കുടുംബത്തിനൊപ്പം ഞാന്‍ സന്തോഷത്തോടെ കഴിയുകയാണ്. അതാണ് കൂടുതലും ആസ്വദിക്കുന്നത്. ഇതിനൊപ്പം പഠിക്കുന്നുണ്ട്. അന്‍സന്‍ ചേട്ടനെ പല സമയത്തും പല രീതിയിലാണ് കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ ജോലിയെ കുറിച്ച് ചിലര്‍ ചോദിച്ചിട്ടുണ്ട്. പുള്ളി എംബിഎ കഴിഞ്ഞ് ഫാമിലി ബിസിനസില്‍ ചേരുകയായിരുന്നു. ഫിഷറീസിന്റെ ബിസിനസാണ്. പിന്നെ സൈഡായി ഇവന്റ്‌സ് ചെയ്യുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്ത് കൂടെയുണ്ട്.

 മേഘ്‌നയെ കുറിച്ച് ഡിംപിൾ

പിന്നെ എല്ലാവര്‍ക്കും അറിയാനുള്ളത് മറിയാമ്മ ആരാണെന്നാണ്. ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് മറിയാമ്മയുടെ വീട്. കല്യാണം കഴിഞ്ഞ് പോയപ്പോള്‍ എനിക്കൊരു സഹായത്തിന് അവളെ കൂട്ടിയതാണ്. ആദ്യം അന്‍സന്‍ ചേട്ടന്റെ വീട്ടിലായിരുന്നു അവള്‍. മറിയാമ്മ സഹായത്തിന് വരുന്നൊരു കുട്ടി എന്നതിലുപരി ഞങ്ങളുടെ കുടുംബവുമായി അടുത്ത് ബന്ധമാണ്. എനിക്കൊരു അനിയത്തിയെ പോലെയും സുഹൃത്തുമൊക്കെയാണ് അവള്‍. ഇപ്പോള്‍ മമ്മിയെ സഹായിക്കാന്‍ വേണ്ടി നില്‍ക്കുകയാണ്.

 മേഘ്‌നയെ കുറിച്ച് ഡിംപിൾ

ക്യു ആന്‍ഡ് എ എന്ന് പറഞ്ഞപ്പോള്‍ തന്നെ മിക്കവരും വന്നിട്ടുള്ളത് ഞങ്ങളുടെ കഴിഞ്ഞ കാലത്തെ കുറിച്ച് അറിയാനായിരിക്കും. മേഘ്ന വിന്‍സെന്റിനെ കുറിച്ചും ചോദിച്ച കമന്റുകളാണ് ഏറ്റവും കൂടുതലായി എന്റെ ചാനലില്‍ വന്നിട്ടുള്ളത്. പിന്നെ ചോദ്യം എന്ന് പറയാന്‍ പറ്റില്ല, അതാണെന്ന് അങ്ങ് ആരോപിക്കുന്ന കാര്യങ്ങളുണ്ട്. മേഘ്നയെ അടിച്ചോടിച്ചതാണോ, ഓടി പേയതാണോ, നാത്തൂന്റെ ശല്യം കൊണ്ടാണോ, ഭര്‍തൃ പീഡനം കൊണ്ട് ഓടിച്ചതല്ലേ, ഉപേക്ഷിച്ചതല്ലേ, എന്ന് തുടങ്ങിയ കമന്റുകള്‍ കാണമെങ്കില്‍ ഞാനിട്ട ബേബി ഷവര്‍ വീഡിയോയുടെ താഴെ പോയി നോക്കിയാല്‍ മതി.

 മേഘ്‌നയെ കുറിച്ച് ഡിംപിൾ

ഇതൊന്നും ചോദ്യങ്ങളല്ല, നമ്മുടെ വീട്ടില്‍ താമസിച്ച് കാര്യങ്ങളൊക്കെ അറിഞ്ഞ് പറയുന്നത് പോലെയാണ്. അവരോടിപ്പോള്‍ എന്താണ് പറയേണ്ടത്. ഞങ്ങളുടെ വീട്ടില്‍ നടന്ന കാര്യം ഞങ്ങള്‍ക്കേ അറിയൂ. ഒരൊറ്റ കാര്യമേ പറയാനുള്ളു, ഇവിടുന്ന് ആരും അടിച്ചോടിച്ചിട്ടില്ല. ഞാനെന്റെ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. അവിടെ ഹാപ്പിയായിരുന്നു. അതുകൊണ്ട് ആരെയും അടിച്ചോടിക്കേണ്ട കാര്യമില്ലെന്നും ഡിംപല്‍ പറയുന്നു.

ഡിംപിളിൻ്റെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X