നടിയെ വശീകരിച്ച് സഹോദരനെ കൊണ്ട് കെട്ടിച്ചു! എന്നിട്ട് കോടികള്‍ തട്ടി! ആരോപണങ്ങള്‍ക്ക് ഡിംപിളിന്റെ മറുപടി

മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൊണ്ട് നടന്നൊരു താരവിവാഹമായിരുന്നു ഡിംപിള്‍ റോസിന്റെയും നടി മേഘ്‌ന വിന്‍സെന്റിയും. ഇരുവരും ഒരേ സീരിയലില്‍ അഭിനയിക്കുന്നവരാണെന്നും നാത്തൂന്മാരാകുന്നു എന്നതുമൊക്കെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ വൈകാതെ മേഘ്‌നയും ഡിംപിളിന്റെ സഹോദരന്‍ ഡോണും ബന്ധം അവസാനിപ്പിച്ചു.

ഇരുവരും വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇതിന്റെ പേരില്‍ വരുന്ന പഴി കേട്ട് മടുത്തുവെന്ന് പറയുകയാണ് ഡിംപിള്‍. യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ട പുത്തന്‍ വീഡിയോയിലാണ് തന്റെ കുടുംബത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് നടി മറുപടി നല്‍കിയിരിക്കുന്നത്.

dimple-rose

ഞങ്ങളുടെ കുടുംബത്തില്‍ നടന്ന ഒരു ഡിവോഴ്‌സ് കേസിനെയാണ് ഏറ്റവും വലിയ അപരാധമായി നിങ്ങള്‍ പൊക്കി പറയുന്നത്. ലോകത്തില്‍ ആദ്യമായി നടന്ന ഡിവോഴ്‌സ് ഒന്നുമല്ല അത്. രണ്ട് പേര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയാണെങ്കില്‍ ഏറ്റവും നല്ല തീരുമാനമാണ് രണ്ടാളും വേര്‍പിരിയുക എന്നത്. അവര്‍ രണ്ട് പേരും അവരുടെ ജീവിതവുമായി സന്തോഷത്തിലാണ്.

ഡോണ്‍ ചേട്ടന്‍ അദ്ദേഹത്തിന്റെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു. മറ്റേയാളാണെങ്കിലും നന്നായി പോവുകയാണ്. ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ വലിയ വഴക്കുണ്ടായി, അടിച്ച് പിരിഞ്ഞ് പോയൊരു ഡിവോഴ്‌സ് ഒന്നുമല്ല അത്. വളരെ സന്തോഷത്തിലിരിക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ കൊണ്ട് വന്ന് പോയൊരു ഡിവോഴ്‌സാണ്. മുഖത്തോട് മുഖം നോക്കി വഴക്ക് കൂടി അടിയുണ്ടാക്കേണ്ട അവസ്ഥയൊന്നും ആ പ്രശ്‌നത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരു പോയിന്റ് വരെ അവര്‍ നല്ലരീതിയില്‍ മുന്നോട്ട് പോകുന്നത് കാണുമ്പോള്‍ സന്തോഷമാണ്.

അവളുടെ ഓരോ വളര്‍ച്ച കാണുമ്പോഴും ഞങ്ങള്‍ക്കും സന്തോഷമാണ്. ഡിവൈനും അങ്ങനെയാണ്. കാരണം തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും ഡിവൈനോടും അവളുടെ കുടുംബത്തോടും പറഞ്ഞിരുന്നു. എന്നിട്ട് ആലോചിച്ച് എടുത്ത തീരുമാനത്തിലാണ് വിവാഹം നടന്നത്. മറ്റേതും അങ്ങനെയായിരുന്നു. എല്ലാത്തിനും ഓരോ യോഗമുണ്ട്. ഇന്നയാള്‍ക്ക് ഇതുപോലെ സംഭവിക്കുമെന്ന് എഴുതി വെച്ചിട്ടുണ്ട്. അതേ നടക്കുകയുള്ളു.

ഞാന്‍ ആലോചിച്ചിട്ടുണ്ടാക്കിയ വിവാഹമായത് കൊണ്ട് അത് സേവ് ചെയ്യാന്‍ ഞാന്‍ നോക്കണമായിരുന്നു എന്നും ഞാനാണ് പ്രശ്‌നമുണ്ടാക്കിയത് എന്നുമൊക്കെ പലരും പറയുന്നുണ്ട്. ഒരു റിലേഷന്‍ഷിപ്പ് എന്ന് പറയുമ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്‌നേഹവും ഐക്യവുമാണ് പ്രധാനം. അവരുടെ ബോണ്ടിങ് ശക്തമാണെങ്കില്‍ അതില്‍ മൂന്നാമതൊരാള്‍ എന്ത് കാണിച്ചാലും അത് തകരില്ല. അങ്ങനൊരു സിറ്റുവേഷന്‍ ഉണ്ടായിട്ടില്ല. പഴയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളൊക്കെ വ്യക്തത വരുത്തിയിട്ടുണ്ട്.

സന്തോഷത്തോടെ തുടങ്ങിയ റിലേഷന്‍ ഇങ്ങനെയായി പോയി. അവര്‍ ആ ബന്ധം പിരിഞ്ഞിട്ടും അവരുടെ ജീവിതവുമായി സന്തോഷത്തോടെ പോവുകയാണ്. പിന്നെ കാണുന്നവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് മനസിലാവുന്നില്ല.

dimple-rose

മുമ്പ് ഒരു യൂട്യൂബ് ചാനലിലൂടെ വന്ന വാര്‍ത്ത കണ്ടിട്ട് മമ്മിയ്ക്ക് സുഖമില്ലാതായ അവസ്ഥ വരെ ഉണ്ടായി. അയാള്‍ക്കെതിരെ കോടതി മുഖാന്തീരം കേസ് നടക്കുകയാണ്. അത്രയും തരംതാഴ്ന്ന ചാനലാണ്. പണ്ട് മഞ്ഞപ്പത്രമെന്ന് പറയുന്നത് പോലെയാണ് ഈ ചാനല്‍. പണ്ടൊരു സീരിയലില്‍ അയാളെന്റെ അച്ഛനായി അഭിനയിച്ചിട്ടുള്ള ആളാണെന്നും നടി പറയുന്നു.

അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് ചെയ്തതാണ്. വരുമാനത്തിന് വേണ്ടിയോ, ഇത് ചെയ്താലേ കുടുംബം മുന്നോട്ട് പോകൂ എന്നൊരു സാഹചര്യമില്ലായിരുന്നു. കഴിവ് തെളിയിക്കാനുള്ള അവസരമായിട്ടേ കരുതിയിട്ടുള്ളു. അതുകൊണ്ട് തന്നെ എന്റെ കംഫര്‍ട്ട് സോണ്‍ നോക്കിയിട്ടേ അഭിനയിച്ചിട്ടുള്ളു.

ഞാന്‍ അവസരങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുകയാണെന്നും അവസരം കുറഞ്ഞപ്പോള്‍ പ്രശസ്തയായ നടിയെ വശീകരിച്ചെടുത്ത് സഹോദരനെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ട് അവരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തുവെന്നും എന്നിട്ട് അവരെ ഡിവോഴ്‌സ് ചെയ്ത് ഒഴിവാക്കിയെന്നുമൊക്കെയാണ് ആ വീഡിയോയില്‍ പറയുന്നത്. ഡിവൈന്റെ രണ്ടാം വിവാഹമാണെന്നും പറഞ്ഞിരുന്നു. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളതെന്നും ഡിംപിള്‍ വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X