Just In
- 36 min ago
ഇസയെ മടിയിലിരുത്തിയ ടൊവിനോ തോമസ്, ടൊവി ബോയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ചാക്കോച്ചന്
- 1 hr ago
എന്താണ് ഈ യൗവനത്തിന്റെ രഹസ്യം, മമ്മൂക്ക അന്ന് ഉണ്ണികൃഷ്ണന് നമ്പൂതിരിയോട് ചോദിച്ചത്
- 1 hr ago
നമ്മള് കാലം തെറ്റി സിനിമയില്‍ വന്നവരാണെന്ന് അദ്ദേഹം പറയും, ഉണ്ണികൃഷ്ണന് നമ്പൂതിരിയെ കുറിച്ച് സുബലക്ഷ്മി
- 2 hrs ago
ശിവേട്ടനോടാണ് കൂടുതലിഷ്ടമെന്ന് കണ്ണന്, തമാശ പറയുന്നത് ഹരിയേട്ടനോട്, സാന്ത്വനത്തെക്കുറിച്ച് അച്ചു സുഗന്ദ്
Don't Miss!
- Automobiles
ആക്സസ് 125 വില വര്‍ധിപ്പിച്ചു; നാമമാത്രമെന്ന് സുസുക്കി
- News
14ാം വയസിൽ വിവാഹം, 18ാം വയസിൽ രണ്ട് കുട്ടികളുടെ അമ്മ; 'ഐപിഎസ് ശിങ്കം' അംബികയുടെ കഥ ഏവരെയും പ്രചോദിപ്പിക്കും
- Sports
IPL 2021: താരലേലത്തില്‍ ആര്‍ക്കാവും മോഹവില? പ്രവചിച്ച് ആകാഷ് ചോപ്ര
- Lifestyle
വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം
- Finance
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി, പിപിഎഫ് അക്കൗണ്ടുകളിൽ ഓൺലൈനിൽ എങ്ങനെ പണം നിക്ഷേപിക്കാം?
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തന്റെ ബാഗില്‍ എന്തൊക്കെ സാധനങ്ങള്‍ ഉണ്ട്; രസകരമായ വീഡിയോ പങ്കുവെച്ച് നടി ഡിംപിള്‍ റോസ്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ നടിമാരില്‍ ഒരാളാണ് ഡിംപിള്‍ റോസ്. ഹിറ്റ് സീരിയലായ ചന്ദനമഴയിലൂടെയാണ് ഡിംപിള്‍ ജനപ്രീതി നേടി എടുക്കുന്നത്. അതിന് മുന്‍പ് ബാലതാരമായി സിനിമയിലും സീരിയലുകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതോടെ കുടുംബിനിയായി കഴിയുകയാണ് നടി. ലോക്ഡൗണില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ ഇപ്പോള്‍ തിരക്കിലാണ്.
പുതിയ പാചക പരീക്ഷണങ്ങളും മേക്കപ്പും യാത്രകള്‍ക്കിടയിലെ വിശേഷങ്ങളെല്ലാം ഡിംപിള്‍ ആരാധകരോട് പങ്കുവെക്കുന്നത് യൂട്യൂബിലൂടെയാണ്. അടുത്തിടെ ക്രിസ്തുമസിന് നാത്തൂന് ഡിവൈന്‍ വേണ്ടി കേക്ക് ഉണ്ടാക്കിയ വീഡിയോ വൈറലായിരുന്നു. അതിന് മുന്‍പ് ഡിംപിളിന്റെ സഹോദരന്റെ ആദ്യ ഭാര്യയും നടിയുമായ മേഘ്ന വിന്‍സെന്റിനെ കുറിച്ചുള്ള വാര്‍ത്തയിലും ഡിംപിളിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു.
അടുത്തിടെ സഹോദരന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള ആരാധകരുടെ കമന്റിന് ഡിംപിളും അമ്മയും മറുപടിയുമായി വന്നിരുന്നു. ഇപ്പോഴും മേഘ്നയെ ഡിംപിള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പിന്തുടരുന്നുണ്ടെന്നാണ് അറിയുന്നത്. ഏറ്റവും പുതിയതായി തന്റെ ബാഗില്‍ എന്തൊക്കെ സാധനങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയ വീഡിയോയ്ക്ക് താഴെ രസകരമായ പല ചോദ്യങ്ങളുമാണ് ഉയര്‍ന്ന് വന്നത്.
പുറത്ത് പോവാന്‍ ഒരുങ്ങി നിന്നിട്ടും ബാഗില്‍ മേക്കപ്പ് സാധനങ്ങളും മാസ്കും മാത്രമേ ഉണ്ടായിരുന്നു. പണമോ, എടിഎം കാര്‍ഡോ ഇല്ലെന്നുള്ളത് ആരാധകര്‍ കണ്ടെത്തി. ഒരു രൂപ പോലും ബാഗില്‍ ഇല്ലേ എന്ന ചോദ്യത്തിന് ഇതുവരെ ഒറ്റയ്ക്ക് എങ്ങോട്ടും പോകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് കൈയില്‍ പൈസയൊന്നും സൂക്ഷിക്കാറില്ല എന്നായിരുന്നു ഡിംപിളിന്റെ മറുപടി. പുതിയ വീഡിയോയില്‍ അമ്മ ഡെയ്സിയെ കാണാത്തതിലുള്ള പരിഭവവും ആരാധകര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അടുത്ത തവണ എന്തായാലും അമ്മയെ കൂടി ഉള്‍പ്പെടുത്താമെന്നാണ് നടി പറയുന്നത്.
ഡിംപിളിൻ്റെ വീഡിയോ കാണാം