അതെ ഞാന്‍ ഗര്‍ഭിണിയാണ്; സഹോദരന് കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞതിഥി വരാന്‍ പോവുകയാണെന്ന് ഡിംപിള്‍ റോസ്

സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ കുടുംബവിശേഷങ്ങള്‍ ആരാധകര്‍ക്ക് സുപരിചിതമാണ്. നടി മേഘ്‌ന വിന്‍സെന്റും ഡിംപിളിന്റെ സഹോദരനും തമ്മിലുണ്ടായിരുന്ന വിവാഹവും വിവാഹമോചനവുമൊക്കെ വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. രണ്ടാമതും വിവാഹിതനായ ഡിംപിളിന്റെ സഹോദരന്‍ ഡോണിന് അടുത്തിടെയാണ് ഒരു കുഞ്ഞ് ജനിക്കുന്നത്.

കടൽക്കരയിൽ നിന്നും അതീവ ഹോട്ട് ലുക്കിൽ നടി ഷമ്മു, ചിത്രങ്ങൾ കാണാം

കുടുംബത്തില്‍ ആദ്യമായി ജനിച്ച കുഞ്ഞിനൊപ്പമുള്ള ആഘോഷത്തിലായിരുന്നു ഡിംപിള്‍. ഇതിനിടെ താനും ഗര്‍ഭിണിയാണെന്നും പുതിയൊരു അതിഥി വരികയാണെന്നുള്ള കാര്യം നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഭര്‍ത്താവ് അന്‍സന്‍ പോളിനൊപ്പം യൂട്യൂബ് വീഡിയോയിലെത്തിയാണ് ഗര്‍ഭകാല വിശേഷങ്ങള്‍ ഡിംപിള്‍ പങ്കുവെച്ചിരിക്കുന്നത്. വിശദമായി വായിക്കാം...

 താനും ഗര്‍ഭിണിയാണെന്ന് ഡിംപിള്‍ റോസ്

ഞാന്‍ ഗര്‍ഭിണിയാണോന്ന് കുറേ നാളുകളായി എല്ലാവരും ചോദിച്ച് കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ആദ്യത്തെ മാസത്തില്‍ തന്നെ നിങ്ങള്‍ ചോദിച്ച് തുടങ്ങിയിരുന്നു. എങ്ങനെയാണ് നിങ്ങള്‍ക്കത് മനസിലാകുന്നതെന്ന് വിചാരിച്ച് ഞാന്‍ ശരിക്കും ഞെട്ടി പോയി. ചിലപ്പോള്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയത് കൊണ്ടാവുമെന്നും ഡിംപിള്‍ റോസ് പറയുന്നു.

താനും ഗര്‍ഭിണിയാണെന്ന് ഡിംപിള്‍ റോസ്

എന്ത് കാര്യമാണെങ്കിലും അത് വെളിപ്പെടുത്താന്‍ ഒരു സമയമുണ്ട്. അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. അനൗണ്‍സ് ചെയ്യാനും ഞങ്ങള്‍ക്ക് തയ്യാറെടുപ്പ് വേണം. അതുകൊണ്ടാണ് ഇത്രയും മുന്നോട്ട് പോയത്. ഒടുവില്‍ ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം വെളിപ്പെടുത്തുകയാണ്. ഞാന്‍ ഭയങ്കര ആകാംഷയിലും സന്തോഷത്തിലുമാണെന്ന് എന്നെ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അറിയാം. എന്റെ അത്രയും വോള്‍ട്ടേജില്‍ സന്തോഷം പ്രകടപ്പിക്കാന്‍ ഭര്‍ത്താവ് അന്‍സന് അറിയില്ല.

 താനും ഗര്‍ഭിണിയാണെന്ന് ഡിംപിള്‍ റോസ്

ഞങ്ങള്‍ ആഗ്രഹിച്ച് ഒരുങ്ങി ഇരുന്നൊരു സമയത്ത് തന്നെയാണ് ദൈവം അനുഗ്രഹിച്ചത്. എന്റെ ഗര്‍ഭകാല യാത്ര തുടങ്ങുന്നേയുള്ളു. ഇനിയും ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. കുറേ മാസങ്ങള്‍ സുരക്ഷിതമായി പോവനുള്ളത് കൊണ്ട് എല്ലാവരുടെയും പ്രാര്‍ഥനകള്‍ വേണം. ഗര്‍ഭം ധരിക്കുക എന്ന് പറയുന്നത് വലിയൊരു അനുഗ്രഹമാണ്. നമ്മുടെ കൈയിലിരിക്കുന്ന കാര്യമല്ല.

 താനും ഗര്‍ഭിണിയാണെന്ന് ഡിംപിള്‍ റോസ്

ഞങ്ങളുടെ നാലാം വിവാഹ വാര്‍ഷികം വരാന്‍ പോവുകയാണ്. ഞങ്ങള്‍ രണ്ട് പേര്‍ക്കും പരസ്പരം കൊടുക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ആനിവേഴ്‌സറി ഗിഫ്റ്റ് ഇതാണ്. രണ്ട് വര്‍ഷം മുന്‍പ് ഒക്കെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ മാനസികമായി അതിന് തയ്യാറെടുത്തിരുന്നില്ല. എന്ത് കൊണ്ടാണ് നാല് വര്‍ഷം കാത്തിരുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഡോക്ടറുടെ അടുത്ത് പോയോ, എന്താണ് പ്രശ്‌നമെന്നൊക്കെയുള്ള ചോദ്യം ഒരുപാട് കേട്ടു. എന്നിരുന്നാലും ഞങ്ങള്‍ കുഞ്ഞിന് വേണ്ടി ആഗ്രഹിച്ച്, പ്രാര്‍ഥിച്ച സമയത്ത് ദൈവം തന്നു. ഇനി ഏറ്റവും നല്ല രീതിയില്‍ ആവണം. ജനിക്കാന്‍ പോകുന്ന കുഞ്ഞിനും പിന്തുണ വേണമെന്ന് ഡിംപിള്‍ റോസും അന്‍സനും പറയുന്നു.

Recommended Video

ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X