കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്

കുടുംബത്തിലെ ആദ്യ കണ്മണിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ് നടി ഡിംപിള്‍ റോസും ബന്ധുക്കളും. സഹോദരന്‍ ഡോണ്‍ ഡോണിയ്ക്കാണ് കഴിഞ്ഞ ആഴ്ച ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. സീരിയല്‍ നടി മേഘ്‌ന വിന്‍സെന്റിന്റെ ആദ്യ ഭര്‍ത്താവ് കൂടിയായ ഡോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

അങ്ങനെ ഡോണിന്റെ ഭാര്യ ഡിവൈന്‍ ക്ലാരയുടെ ബേബി ഷവര്‍ പാര്‍ട്ടിയും കുടുംബാഗംങ്ങളുടെ സാന്നിധ്യത്തില്‍ മനോഹരമാക്കിയിരുന്നു. ഡിംപിള്‍ തന്നെയാണ് ഈ ആഘോഷങ്ങളുടെ വീഡിയോ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടാറുള്ളത്. ഇപ്പോഴിതാ കുടുംബത്തില്‍ മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് സൂചിപ്പിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി.

dimple

'ഈ ഒരൊറ്റ വിഷയത്തിന് വേണ്ടിയുള്ള ദശലക്ഷക്കണക്കിന് ഉദാഹരണങ്ങള്‍. എല്ലാം തന്നെ ഒരേ കാര്യത്തിന്റെ ആവര്‍ത്തനങ്ങളാണ്. നല്ലത് ചെയ്താല്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് എനിക്ക് മനസിലാക്കി നിങ്ങളാണ്. ചെറിയൊരു ചിരിയിലൂടെ പോലും മറ്റ് ഒരാളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവ് സമ്മാനിച്ചതും നിങ്ങളാണ്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ജീവിതത്തില്‍ എത്രത്തോളം വിനയത്തോടെ കഴിയണമെന്നത് അടക്കമുള്ള ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി തന്നതും നിങ്ങളാണ്. ഇന്നത്തെ എന്നെ ഞാനാക്കി വളര്‍ത്തയതിനും ഒരു നല്ല മനുഷ്യ ജീവിയായി മാറ്റിയതിനും ഒരുപാട് നന്ദി. പിറന്നാള്‍ ആശംസകള്‍ മമ്മി.... എന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് ഡിംപിള്‍ റോസ് എഴുതിയിരിക്കുന്നത്.

ഡിംപിളിന്റെ ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം അമ്മ ഡെന്‍സി ഡോണിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. പലപ്പോഴും ഡിംപിൡനൊപ്പം അമ്മ കൂടി യൂട്യൂബ് ചാനലിലെ വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുന്നതും ഡെന്‍സി തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X