നാത്തൂന് ആശംസകള്‍ അറിയിച്ച് നടി ഡിംപിള്‍ റോസ്; വിവാഹശേഷം ആദ്യ പിറന്നാള്‍ ആഘോഷിച്ച് ഡിവൈന്‍
ബാലതാരമായി ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ഡിംപിള്‍ റോസ്. മിനിസ്‌ക്രീനില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ അഭിനയിച്ചതോടെയാണ് ഡിംപിള്‍ വാര്‍ത്തകളില്‍ നിറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് വിവാഹം കഴിഞ്ഞതോടെ നടി മിനിസ്‌ക്രീനില്‍ അത്ര സജീവം അല്ലായിരുന്നു. ഇപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ് താരം.
അടുത്ത കാലത്തായി ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുടെ വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളില്‍ ഡിംപിളും നിറഞ്ഞ് നിന്നിരുന്നു. ചന്ദനമഴ എന്ന സീരിയലില്‍ ഡിംപിളിനൊപ്പം ഒന്നിച്ചഭിനയിച്ച നടി മേഘ്‌ന വിന്‍സെന്റും ഡിംപിളിന്റെ സഹോദരനുമായിരുന്നു വിവാഹിതരായത്. ഇരുവരുടെയും വിവാഹം ഏകദേശം ഒരുമിച്ചായിരുന്നു നടത്തിയതും. .
മാസങ്ങളോളം മാത്രം നീണ്ട ഇവരുടെ ദാമ്പത്യ ജീവിതം പാതി വഴിയില്‍ അവസാനിക്കുകയായിരുന്നു. ശേഷം ഡോണ്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ രണ്ട് വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി. ഡിംപിളിന്റെ സഹോദരന്‍ ഡോണ്‍ ടോണിയുടെ ഭാര്യ ഡിവൈനിന്റെ പിറന്നാള്‍ ആണെന്നുള്ളതാണ് ഒരു വിശേഷം.

ഡിംപിളിന്റെ കുടുംബം ഒന്നടങ്കമാണ് നാത്തൂന്റെ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയത്. വിവാഹശേഷമുള്ള ഡിവൈനിന്റെ ആദ്യ പിറന്നാള്‍ കൂടിയായതിനാല്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത് കൊണ്ടാണ് പാര്‍ട്ടി നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും ഡിംപിള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്. ഈ വര്‍ഷം മേയ് മാസത്തിലായിരുന്നു ഡോണ്‍ ടോണിയുടെയും ഡിവൈനിന്റെയും വിവാഹം നടന്നത്.
നടി മേഘ്‌നയുമായിട്ടുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേ,മാണ് തൃശൂരില്‍ വെച്ച് ഡോണിന്റെ രണ്ടാം വിവാഹം നടന്നത്. ലോക്ഡൗണ്‍ നിയമങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളെ സാക്ഷി നിര്‍ത്തി ലളിതമായി നടത്തിയ ചടങ്ങിലൂടെയാണ് കോട്ടയം സ്വദേശിനി ഡിവൈന്‍ ക്ലാരയെ ഡോണ്‍ ജീവിതസഖിയാക്കിയത്. ശേഷം ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
Recommended Video
നാത്തൂന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പം ഡിംപിള്‍ പുതിയൊരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് മലയാളികളെല്ലാം യൂട്യൂബ് ചാനലുകള്‍ തുടങ്ങി പുതിയൊരു ബിസിനസിന് തുടക്കം കുറിച്ചിരുന്നു. അതുപോലെ ഡിംപിളും സ്വന്തം വിശേഷങ്ങളും മറ്റും പറയാനായി ചാനലുമായി ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.
പിറന്നാളാഘോഷ വീഡിയോ കാണാം


Click it and Unblock the Notifications