For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടില്‍ കയറി വന്ന് വാങ്ങി പോയവരാണ്; കേസ് കൊടുത്താല്‍ ഞങ്ങള്‍ പേടിക്കുമെന്ന് കരുതി, ഡിംപിളിന്റെ അമ്മ പറയുന്നു

  |

  വിമര്‍ശനങ്ങളില്‍ തളരാതെ ശക്തമായ നിലപാടുമായി മുന്നോട്ട് പോവുന്ന താരകുടുംബമാണ് നടി ഡിംപിള്‍ റോസിന്റേത്. കുടുംബബന്ധങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന നടിയും ബന്ധുക്കളും യൂട്യുബ് ചാനലില്‍ സജീവമാണ്. ഡിംപിൡും അമ്മ ഡെന്‍സിയ്ക്കും നാത്തൂന്‍ ഡിവൈനിനുമൊക്കെ ചാനലുകളുണ്ട്. അതിലൂടെ രസകരമായ നിമിഷങ്ങളാണ് പങ്കുവെക്കാറുള്ളത്.

  ഏറ്റവും പുതിയതായി തന്റെ വീട്ടിലേക്ക് വന്ന ചില അതിഥികളെയും അവരുണ്ടാക്കിയ പൊല്ലാപ്പിനെ കുറിച്ചുമാണ് ഡിംപിളിന്റെ അമ്മ ഡെന്‍സി ടോണി സംസാരിക്കുന്നത്. തന്റെ ബിസിനസ് തകര്‍ക്കുമെന്ന തരത്തിലുള്ള ഭീഷണികളാണ് വന്നതെന്നും ഇതുപോലെ ആരും വഞ്ചിതരാകരുതെന്നും താരമാതാവ് പറയുന്നു. വിശദമായി വായിക്കാം..

  Also Read: ഭാര്യയുടെ അസുഖം തന്നെയാവും കാരണം; സാമന്തയെ നാഗ ചൈതന്യ ഒഴിവാക്കാനുണ്ടായ കാരണമിതാണോന്ന് ആരാധകര്‍

  മകളുടെ കൂടെ വീഡിയോയ്ക്ക് മുന്‍പില്‍ വന്നാണ് ഡെന്‍സി ടോണി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചാനലും തുടങ്ങി. ഇപ്പോള്‍ യൂട്യൂബ് ചാനലിന് പുറമേ ചില ബിസിനസുകള്‍ കൂടി ഡെന്‍സി ചെയ്യുന്നുണ്ട്. അതിലൊന്ന് ആഭരണങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നതാണ്. ഡ്രീം കലക്ഷന്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഓര്‍ണമെന്റുകള്‍ വില്‍ക്കുന്നത്. ഓണ്‍ലൈനിലൂടെയാണ് ഇത് ചെയ്യുന്നതെന്നും വീട്ടില്‍ അങ്ങനെ കച്ചവടമൊന്നുമില്ലെന്നും ഡെന്‍സി പറയുന്നു.

  എന്നാല്‍ മകന്റെ സുഹൃത്തിനൊപ്പം കുറച്ച് സ്ത്രീകള്‍ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. കൂട്ടുകാരനൊപ്പം വന്നതിനാല്‍ അവരെ ക്ഷണിച്ച് അകത്തിരുത്തുകയും അത്യാവശ്യം സത്കരിക്കുകയും ചെയ്തു. അവരുടെ ആവശ്യപ്രകാരം ഓര്‍ണമെന്റ്‌സുകള്‍ കാണിച്ച് കൊടുക്കുകയും ചിലതവര്‍ വാങ്ങിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ തിരിച്ച് പോയി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നം പറഞ്ഞ് വിളിക്കാന്‍ തുടങ്ങി. ഞങ്ങളുടെ കൈയ്യില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ക്ക് വില കൂടുതലാണെന്നാണ് അവരുടെ ആരോപണം.

  Also Read: നടന്‍ മുകേഷുമായി അനു സിത്താരയ്ക്ക് പ്രശ്‌നമുണ്ടായിരുന്നോ? എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് നടിയുടെ മറുപടി

  വളരെ മാന്യമായ രീതിയിലാണ് താന്‍ എന്റെ ബിസിനസ് ചെയ്യുന്നത്. എന്റെ കൈയ്യില്‍ നിന്നും ഇത് വാങ്ങിയവര്‍ക്കെല്ലാം മനസിലാവും. എന്നാല്‍ വീട്ടില്‍ വന്ന് വാങ്ങി കൊണ്ട് പോയ സാധനം വില കൂടുതലാണെന്ന് പറഞ്ഞ് വിളിക്കുകയും എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. അവസാനം അവര്‍ കേസും കൊടുത്തു. അങ്ങനെ കേസ് കൊടുത്താല്‍ ഞാന്‍ പേടിക്കുമെന്നാണ് കരുതിയിട്ടുണ്ടാവുക. പക്ഷേ അങ്ങനൊരു പേടി തനിക്ക് തോന്നിയിട്ടില്ലെന്ന് ഡെന്‍സി പറയുന്നു.

  ഞാന്‍ അവരെ അന്വേഷിച്ച് അങ്ങോട്ട് പോയി വില്‍പന നടത്തിയതല്ല. ഞങ്ങളുടെ വീട് അന്വേഷിച്ച് വന്ന് സാധനം വാങ്ങി പോയതാണ്. അതിന്റെ പേരില്‍ പ്രശ്നം ഉണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. ആ കേസില്‍ തനിക്ക് നഷ്ടങ്ങളൊന്നും സംഭവിച്ചില്ല പോയത് അവര്‍ക്ക് മാത്രമാണെന്നും ആരോടും യാതൊരു പ്രശ്‌നവും തനിക്കില്ലെന്നും ഡെന്‍സി പറയുന്നു. ഇതുപോലെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അല്ലാതെയും സാധാനങ്ങള്‍ വാങ്ങിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നുള്ള നിര്‍ദ്ദേശവും അവര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

  അതേ സമയം കൊറിയറിലൂടെ ചില പണികള്‍ കിട്ടുന്നതും ഡെന്‍സി കാണിച്ചു. മുന്‍പ് ആരോ ഇങ്ങോട്ട് കൊറിയര്‍ അയച്ചു. ശേഷം പൈസ ആവശ്യപ്പെട്ടത് കൊണ്ട് മരുമകളത് കൊടുത്തു. സത്യത്തില്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത സാധനമായിരുന്നില്ല. ആ പൈസ അങ്ങനെ പോയി കിട്ടി. അതിന് ശേഷം കാശൊന്നും കൊടുക്കാതെ ഒരു കൊറിയര്‍ വന്നു. ചുരിദാറെന്ന് എഴുതിയതിനാല്‍ തുറന്ന് നോക്കി. സത്യത്തില്‍ ഒരു പാന്റിന്റെ ഒരു കാല് മാത്രമുള്ളതാണ് ആ കൊറിയറില്‍ ഉണ്ടായിരുന്നതെന്നും താരമാതാവ് വ്യക്തമാക്കുന്നു.

  English summary
  Chandanamazha Serial Fame Dimple Rose's Mother Opens Up A Case Against Her. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X