നാത്തൂനായി ഡിംപിളിന്‍റെ സര്‍പ്രൈസ്, ഡിവൈന്‍റെ ബേബിഷവര്‍ പാര്‍ട്ടി കിടുക്കി, വീഡിയോ വൈറല്‍

നാത്തൂന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷമായിരുന്നു ഡിംപിളിന്. പ്രസവത്തിന് മുന്നോടിയായി ഡിവൈനായി സര്‍പ്രൈസൊരുക്കിയിരുന്നു ഡിംപിള്‍. എല്ലാത്തിനും കൂട്ടായി ഭര്‍ത്താവും താരത്തിനൊപ്പമുണ്ടായിരുന്നു. എല്ലാം ഇന്ന് മഞ്ഞയാണെന്ന് പറഞ്ഞായിരുന്നു താരമെത്തിയത്. വല്യ ആഘോഷമൊന്നുമില്ല, ലോക് ഡൗണായതിനാല്‍. പുറമെ നിന്ന് അധികം കാര്യങ്ങളൊന്നും വാങ്ങിയിട്ടില്ല. എല്ലാം താനുണ്ടാക്കിയതാണെന്നും ഡിംപിള്‍ പറഞ്ഞിരുന്നു.

ഡിംപിളും റോണ്‍സണും ഹാള്‍ അലങ്കരിക്കുന്നതിനിടയിലായിരുന്നു ഡോണും ഇവരോടൊപ്പം ചേര്‍ന്നത്. എല്ലാ കാര്യങ്ങളിലും ചേട്ടനോട് അഭിപ്രായം ചോദിക്കുന്നുണ്ടായിരുന്നു ഡിംപിള്‍. ഞങ്ങള്‍ 7 പേര് ചേര്‍ന്നുള്ള ആഘോഷമാണ്. ഡിവൈനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയാണ്. ആണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു ഡിംപിളിന്റെ ഡാഡി പറഞ്ഞത്. ആണ്‍കുഞ്ഞാവണമെന്നാണ് താനാഗ്രഹിക്കുന്നതെന്ന് ഡിംപിള്‍ പറഞ്ഞത്.

Dimple Rose

Recommended Video

ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam

ഡിംപിളുണ്ടാക്കിയ കേക്കായിരുന്നു ഡിവൈനും ഡോണും മുറിച്ചത്. പെണ്‍കുഞ്ഞായിരിക്കണെയെന്നാണ് ആഗ്രഹിക്കുന്നതെന്നും ഡിവൈന്‍ പറഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞ് ഞങ്ങള്‍ക്കും ഇത് പോലെ ബേബി ഷവര്‍ ആഘോഷിക്കണമല്ലോയെന്നും ഡിംപിള്‍ പറഞ്ഞിരുന്നു. ഒരുപാട് സ്ട്രഗിള്‍സിന് ശേഷം കുടുംബത്തിലേക്ക് വന്ന സന്തോഷമാണിത്. കുറ്റം പറയാന്‍ വരുന്നവരോട് ഒന്നും പറയാനില്ല. ഒരുപാട് പറഞ്ഞാല്‍ ഇമോഷണലായി പോവുമെന്നും ഡിംപിള്‍ പറഞ്ഞിരുന്നു.

മേഘ്‌നയും ഡോണും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു. ഒരുവിഭാഗമാവട്ടെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉന്നയിച്ചത്. കുടുംബത്തിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ചത്തുമ്പോഴും ഇവരെ വിമര്‍ശിക്കാറുണ്ട് ഒരുവിഭാഗം. വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയുമായി ഡിംപിളും അമ്മയും എത്താറുണ്ട്.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X