നാത്തൂന്റെ സന്തോഷ ദിവസത്തില്‍ സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി ഡിംപിള്‍ റോസ്; ഡിവൈന്റെ ഭാഗ്യമാണെന്ന് ആരാധകരും

സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ വിശേഷങ്ങള്‍ വീണ്ടും സജീവമാവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ജനിച്ച ഇരട്ട കുഞ്ഞുങ്ങളെ കുറിച്ചും അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. പ്രസവത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും ഇപ്പോള്‍ സന്തോഷം തിരിച്ച് പിടിച്ച് കൊണ്ടിരിക്കുകയാണെന്നും നടി വ്യക്തമാക്കി. ഇതിനിടയില്‍ താരകുടുംബത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നതിനെ കുറിച്ചാണ് പുതിയ വീഡിയോയിലൂടെ ഡിംപിള്‍ പറയുന്നത്. ഡിംപിളിന്റെ നാത്തൂന്‍ (സഹോദരന്റെ ഭാര്യ) ഡിവൈനിനൊപ്പമുള്ള വീഡിയോയാണ് തരാം പങ്കുവെച്ചത്.

നടി മേഘ്‌ന വിന്‍സെന്റിന്റെ മുന്‍ഭര്‍ത്താവായ ഡോണ്‍ ആണ് ഡിംപിളിന്റെ സഹോദരന്‍. അതുകൊണ്ട് തന്നെ ഡിംപിളിനെ പോലെ നാത്തൂനും ഇപ്പോള്‍ സെലിബ്രിറ്റിയാണ്. താരകുടുംബത്തെ കുറിച്ച് വരുന്ന ഓരോ വിശേഷങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയാവാറുണ്ട്. ഇത്തവണ നാത്തൂന്റെ ജന്മദിനം ചെറിയ രീതിയില്‍ ആഘോഷിച്ചതിനെ കുറിച്ചാണ് വീഡിയോയില്‍ പറയുന്നത്. താരകുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നതിനെ പറ്റിയുള്ള നിരവധി കമന്റുകളാണ് ഇതിന് താഴെ വന്നിരിക്കുന്നതും.

divine-dimple

ഡോണ്‍ ടോണിയുടെ രണ്ടാം ഭാര്യയാണ് ഡിവൈന്‍. നേരത്തെ ഇരുവരുടെയും വിവാഹവും കുഞ്ഞ് ജനിച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മകന്‍ ജനിച്ചതിന് ശേഷമുള്ള ഡിവൈന്റെ ആദ്യ ജന്മദിനമായിരുന്നു. ഡിംപിളും മാതാപിതാക്കളും സഹോദരനും കുഞ്ഞുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. വീട് മുഴുവന്‍ അലങ്കരിച്ച് കേക്ക് മുറിച്ചാണ് പിറന്നാളോഘം നടന്നത്. മരുമകള്‍ക്കുള്ള സമ്മാനങ്ങളും ഡിംപിളിന്റെ മാതാപിതാക്കള്‍ നല്‍കിയിരുന്നു. താന്‍ ചില സര്‍പ്രൈസ് ഗിഫ്റ്റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കിലും അത് വരാന്‍ താമസിച്ചെന്നാണ് ഡിംപിള്‍ പറയുന്നത്.

ഡിവൈന്റെ ഇരുപത്തിയാറാം ജന്മദിനമായിരുന്നു കുടുംബം ആഘോഷിച്ചത്. ചേച്ചിയുടെ സ്ഥാനമാണെങ്കിലും പ്രായത്തില്‍ തന്നെക്കാളും ഇളയതാണെന്നാണ് ഡിംപിള്‍ പറയുന്നത്. അതേ സമയം ഡിവൈന് ആശംസകള്‍ അറിയിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ഇങ്ങനെ ഒരു നല്ല അമ്മായിയമ്മയെയും നാത്തൂനെയും അച്ഛനെയും ഭര്‍ത്താവിനെയും കിട്ടിയത് ഡിവൈന്റെ ഒരു ഭാഗ്യമാണ്. ഒരുപാട് കാലം ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാന്‍ കഴിയാന്‍ സാധിക്കട്ടെ. ഡിംപലും ഡിവൈനും രണ്ട് സഹോദരിമാരെ പോലെ എന്നും സന്തോഷം ആയിരിക്കണമെന്നുള്ള സ്‌നേഹോപദേശങ്ങളും വരുന്നുണ്ട്.

divine-dimple

ഡിംപിളിന്റെ ഫാമിലിയിലെ ഓരോ ആഘോഷവും കാണുമ്പോള്‍ ഒരു പോസിറ്റീവ് എനര്‍ജിയാണ് തരുന്നത്. ഇതായിരിക്കണം ഫാമിലി. ചെറിയൊരു കാര്യം പോലും ഇങ്ങനെ ആഘോഷിക്കുകയും എല്ലാവര്‍ക്കും തുല്യത നല്‍കുകയും വേണം. വീട്ടിലേക്ക് വന്ന മരുമകളെ എത്രത്തോളം സ്‌നേഹിക്കുന്നവരാണെന്ന് ഈയൊരു വീഡിയോയിലൂടെ തന്നെ വ്യക്തമാവുന്നുണ്ട്. മുന്‍പ് താരകുടുംബത്തിന്റെ പേരിലുണ്ടായിരുന്ന ആരോപണങ്ങളെല്ലാം വെറുതേയാണെന്ന് ഇതെല്ലാം തെളിയിക്കുകയാണെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്.

നിലവില്‍ കുടുംബത്തിലേക്ക് രണ്ട് കുഞ്ഞുങ്ങള്‍ ജനിച്ചതിന്റെ സന്തോഷത്തിലാണ് ഡിംപിള്‍. ഒരാളെ നഷ്ടപ്പെട്ടെങ്കിലും മാമോദീസ നല്‍കി വിശ്വാസങ്ങള്‍ക്ക് അനുസരിച്ചാണ് മകനെ യാത്രയാക്കിയത്. സ്വര്‍ഗത്തിലിരുന്ന് തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കുന്ന മാലാഖയായിരിക്കും ആ മകനെന്നും മുന്‍പത്തെ വീഡിയോയില്‍ ഡിംപിള്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം ഏതൊരു വീഡിയോയ്ക്ക് താഴെയും മോശം കമന്റുകളുമായി വരുന്നവര്‍ക്കുള്ള മുന്നറിയിപ്പും നടി നേരത്തെ നല്‍കിയിട്ടുണ്ട്.

ഡിംപിളിൻ്റെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X