ഇനിയൊരു കുഞ്ഞ് കൂടി വേണം, പക്ഷേ ഗര്‍ഭകാലം ഇടിതീ പോലെ നില്‍ക്കുകയാണ്; പേടിച്ച് പോയ നിമിഷത്തെ പറ്റി ഡിംപിള്‍

യൂട്യൂബ് ചാനലില്‍ സജീവമായതോട് കൂടിയാണ് ടെലിവിഷന്‍ നടി ഡിംപിള്‍ റോസിന്റെ വിശേഷങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാക്കപ്പെടുന്നത്. വിവാഹം കഴിഞ്ഞത് മുതല്‍ അഭിനയത്തില്‍ നിന്നും മാറി കുടുംബിനിയായി മാറിയ ഡിംപിള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ മകന്‍ പാച്ചുവിന്റെയും ഭര്‍ത്താവ് ആന്‍സന്റെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ്.

ഇടയ്ക്ക് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഡിംപിള്‍ എത്താറുണ്ട്. ഏറ്റവും പുതിയതായി അങ്ങനൊരു വീഡിയോയാണ് യൂട്യൂബിലൂടെ പുറത്ത് വന്നിരിക്കുന്നത്. വിവാഹത്തെ കുറിച്ചും രണ്ടാമതൊരു കുഞ്ഞിനെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ ചോദ്യത്തിന് നടി മറുപടി പറഞ്ഞിരിക്കുകയാണിപ്പോള്‍.

 തന്റെയും ആന്‍സന്‍ ചേട്ടന്റെയും പക്കാ അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു

തന്റെയും ആന്‍സന്‍ ചേട്ടന്റെയും പക്കാ അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. അമ്മായിയമ്മയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചാല്‍ അമ്മ അത്രയും സംസാരിക്കുന്ന ആളല്ലെന്നാണ് ഡിംപിളിന്റെ മറുപടി. എന്റെ വീട്ടില്‍ നേരെ തിരിച്ചാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരും കുറച്ച് സൈലന്റാണ്. വീഡിയോ കണ്ടിട്ടുള്ള അഭിപ്രായങ്ങളൊന്നും പറയാറില്ല. ചോദിച്ച് അറിഞ്ഞാലേ മനസിലാവൂ.

പാച്ചുവിനും ഒരു അനിയത്തിയെ വേണമെന്നാണ് എന്റെ ആഗ്രഹം

അടുത്ത കുഞ്ഞിനെ പറ്റി ചിന്തിക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് നടിയുടെ മറുപടി. പാച്ചുവിനെ ഒരു സിംഗിള്‍ ബേബിയായി വളര്‍ത്താതെ ഒരു സഹോദരനോ സഹോദരിയോ വേണമെന്ന് തന്നെയാണ്.

ഞാനും ഡോണ്‍ ചേട്ടനും എങ്ങനെ സ്‌നേഹത്തോടെ വളര്‍ന്നോ അതുപോലെ പാച്ചുവിനും ഒരു അനിയത്തിയെ വേണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ പ്രഗ്നന്‍സി എന്ന് പറഞ്ഞാല്‍ ഒരു പേടിയാണ്. അത് എത്ര നാള്‍ കഴിഞ്ഞിട്ടാണെങ്കിലും എന്റെ മനസില്‍ ഗര്‍ഭകാലമെന്നത് ഒരു ഇടിതീ പോലെ കിടക്കുകയാണ്.

 ഇനിയൊരു ഗര്‍ഭകാലം ഉണ്ടാവുകയാണെങ്കില്‍ മാറ്റാന്‍ ആഗ്രഹിക്കുന്നത് ഈ പേടിയാണ്

ഇനിയൊരു ഗര്‍ഭകാലം ഉണ്ടാവുകയാണെങ്കില്‍ മാറ്റാന്‍ ആഗ്രഹിക്കുന്നത് ഈ പേടിയാണ്. ആദ്യത്തെ തവണയും എനിക്ക് വല്ലാത്ത പേടിയായിരുന്നു. ആ പേടി ഞാനായിട്ട് പറഞ്ഞ് മനസിനെ റിലാക്‌സ് ചെയ്തു. ഒത്തിരി ശ്രദ്ധിച്ചെങ്കിലും വിധിച്ചതെ നമുക്ക് കിട്ടു. വന്നതൊക്കെ സ്വന്തമെന്ന് കരുതുന്നേയുള്ളുവെന്ന് ഡിംപിള്‍ പറയുന്നു.

 ശരിക്കും അവരാണോ അമ്മയും മകനുമെന്ന് തോന്നി പോകും

ഡിവൈനുമായിട്ടുള്ള ബോണ്ടിങ്ങിനെ പറ്റിയും ഡിംപിള്‍ പറഞ്ഞു. 'ഡിവൈനും എന്റെ മകന്‍ പാച്ചുവും തമ്മില്‍ വല്ലാത്തൊരു ബന്ധമാണ്. ശരിക്കും അവരാണോ അമ്മയും മകനുമെന്ന് തോന്നി പോകും. ഡിവൈന്‍ എവിടെയുണ്ടെന്നാണ് അവന്‍ നോക്കുക. നേരെ തിരിച്ചും അങ്ങനെ തന്നെയാണ്. പാച്ചുവിന്റെ ഓരോ വളര്‍ച്ചയും എല്ലാവരും വളരെ ശ്രദ്ധേയോടെയാണ് നോക്കുന്നത്.

പാച്ചു ജനിച്ച സമയത്ത് ഞാനും മമ്മിയുമൊക്കെ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്ന് പോയത്. ആ സമയത്ത് ഡിവൈനാണ് കുഞ്ഞിനെ എടുത്തതും ബാക്കി കാര്യങ്ങളൊക്കെ ചെയ്തതും. എനിക്ക് അവനെ എടുക്കാന്‍ പോലും പേടിയായിരുന്നു. ആത്മബന്ധം അങ്ങനെയായിരിക്കും വന്നതെന്നും', ഡിംപിള്‍ പറയുന്നു.

 ഡോണിന്റെയും ഡിവൈന്റെയും വിവാഹത്തീയ്യതി തീരുമാനിച്ചിട്ടില്ല

ഡോണിന്റെയും ഡിവൈന്റെയും വിവാഹത്തീയ്യതി തീരുമാനിച്ചിട്ടില്ല. ഓരോ പ്രശ്‌നങ്ങളും തീരുന്നതിന് അനുസരിച്ച് ഓരോന്നായി വരികയാണ്. അതുകൊണ്ടാണ് കല്യാണത്തിന്റെ കൃത്യം തീയ്യതി പറയാത്തത്. വൈകാതെ ഇതേ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഞങ്ങളുടെ ആരുടെയെങ്കിലും ചാനലില്‍ വരുന്നതായിരിക്കുമെന്നും നടി പറഞ്ഞു.

ശരിക്കും ഞാനെന്റെ ടീനേജ് കാലഘട്ടം നശിപ്പിച്ചല്ലോ

വിവാഹത്തിന് മുന്‍പ് ഡിംപിളിന് വല്ലോ പ്രണയവും ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെ പറയാന്‍ പേരിന് പോലും ഒന്നുമില്ലായിരുന്നെന്ന് നടി പറയുന്നു. വെറുതേ പറയാന്‍ പോലും അങ്ങനൊരു കഥയില്ലാത്തതിന്റെ വിഷമം എനിക്കുണ്ട്. ശരിക്കും ഞാനെന്റെ ടീനേജ് കാലഘട്ടം നശിപ്പിച്ചല്ലോ എന്ന് ചിന്തിക്കാറുണ്ടെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X