മേഘ്ന വിന്‍സെന്‍റിന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനങ്ങള്‍! അതേക്കുറിച്ച് പറഞ്ഞ് താരം
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴയില്‍ അമൃതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് പിന്നാലെയായാണ് താരത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. മികച്ച സ്വീകാര്യതയുമായി തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മേഘ്‌ന സീരിയലുകളില്‍ നിന്നും പിന്‍വാങ്ങിയത്. വിവാഹത്തോടെ അഭിനയത്തോട് വിടപറയുകയായിരുന്നു താരം. വിവാഹ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളായിരുന്നു അടുത്തിടെ വൈറലായി മാറിയത്.
മുന്‍ഭര്‍ത്താവ് പുനര്‍വിവാഹിതനായതും പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായെത്തിയപ്പോഴും എല്ലാവരും കാത്തിരുന്നത് മേഘ്‌നയുടെ പ്രതികരണത്തെക്കുറിച്ച് അറിയാനായിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ പാചക പരീക്ഷങ്ങളുമായാണ് താരമെത്തിയത്. അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ സുഖമായി കഴിയുകയാണ് താനെന്നും താരം പറഞ്ഞിരുന്നു. യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ ലഭിച്ച പിന്തുണ ഞെട്ടിച്ചുവെന്നും പ്രേക്ഷകര്‍ ഇപ്പോഴും തന്നെ ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധിയെ നേരിട്ടതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍.

പ്രതിസന്ധി ഘട്ടത്തെക്കുറിച്ച്
വിവാഹമോചനത്തിന് ശേഷം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തുകയായിരുന്നു മേഘ്‌ന. മലയാള പരമ്പരയിലേക്ക് എന്നാണ് തിരിച്ചുവരുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇതിന് പിന്നാലെയായാണ് താരം പുതിയ വിശേഷങ്ങളെക്കുറിച്ചും പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയുള്ള പ്രതികരണം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്വയമൊരു ശക്തിയായി മാറുകയായിരുന്നുവെന്നും എനിക്ക് ഞാന്‍ തന്നെയായിരുന്നു കൂട്ടെന്നുമായിരുന്നു താരം പറഞ്ഞത്.

സന്തോഷവതിയാണ്
എന്താണെന്നറിയില്ല, ഇക്കഴിഞ്ഞ ഒരാഴ്ചയായി പലരും വന്ന് സുഖമാണോ ചേച്ചി, സന്തോഷമായിട്ടിരിക്കുന്നുവോ, സേഫായിരിക്കണം എന്നുമൊക്കെ പറഞ്ഞിരുന്നു. ഇത്തരത്തിലൊരു പറച്ചിലിന്റെ കാരണത്തെക്കുറിച്ച് എഎനിക്ക് മനസ്സിലായിട്ടില്ല. താന്‍ സന്തോഷത്തോടെ സുഖമായിരിക്കുകയാണ്. ഇക്കഴിഞ്ഞയാഴ്ച നല്ല സന്തോഷത്തിലായിരുന്നു താനെന്നും താരം പറയുന്നു.

പ്രശ്‌നങ്ങള്‍
ജീവിതത്തില്‍ പ്രശ്‌നങ്ങളൊക്കെയുണ്ടാവും. ചിലരത് അഭിമുഖീകരിച്ചവരാവും, മറ്റ് ചിലര്‍ ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നവരായിരിക്കും. പ്രശ്‌നങ്ങള്‍ ഇനി അഭിമുഖീകരിക്കാന്‍ പോവരുന്നവരുമുണ്ടാവും. ജീവിതമെന്ന് പറയുമ്പോള്‍ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചല്ലേ മതിയാവൂ. അപ്രതീക്ഷിത സംഭവങ്ങള്‍ വന്നാല്‍ തളര്‍ന്നുപോവരുത്. അങ്ങനെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഗുരുതരമായി മാറുന്നത്.

സന്യാസിയുടേയും തേളിന്റെയും കഥ
സമയം മാത്രമല്ല ആരും ആര്‍ക്ക് വേണ്ടിയും നില്‍ക്കില്ല. നമ്മള്‍ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കണം. ഇതിനിടയിലായിരുന്നു സന്യാസിയുടേയും തേളിന്റേയും കഥയെക്കുറിച്ചും മേഘ്‌ന സൂചിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് നല്ലത് മാത്രം ചെയ്ത് വിമര്‍ശനങ്ങള്‍ കിട്ടി ഡിപ്രഷനായിപ്പോയവരുണ്ട്. അത്തരത്തിലുള്ള കാര്യം വരുമ്പോളൊന്നും തളരരുത്. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണ് വേണ്ടത്.

നിങ്ങളായിത്തന്നെ ഇരിക്കുക
ഒന്നും ആരുടേയും മുന്നിലും തെളിയിക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ എന്താണോ അത് പോലെ തന്നെ മുന്നോട്ട് പോവുക. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അതിന്റെ വരുംവരായ്കകളെക്കുറിച്ചുമൊക്കെ നിങ്ങള്‍ക്ക് തന്നെ ബോധ്യമുള്ളതല്ലേ, അതുകൊണ്ട് എന്തായാലും നിങ്ങളത്തെടി നല്ലത് വരുമെന്ന പ്രതീക്ഷയില്‍ ജീവിക്കുകയെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്.


Click it and Unblock the Notifications











