അവളൊരു നിഷ്‌കളങ്കയായ പെൺകുട്ടിയാണ്; ഇപ്പോഴത്തെ തൻ്റെ പ്രാർഥന അതിനാണ്, വിശേഷങ്ങള്‍ പറഞ്ഞ് മേഘ്‌ന വിന്‍സെൻ്റ്

ചന്ദനമഴയിലെ തൊട്ടവാടിയായ അമൃത. നടി മേഘ്‌ന വിന്‍സെന്റ് അവതരിപ്പിച്ച ഈ കഥാപാത്രത്തെ അധികമാരും മറക്കില്ല. ഭര്‍ത്താവിനോടും കുടുംബത്തോടുമുള്ള അമിത വിനയം ആയിരുന്നു അമൃതയെ ട്രോളന്മാര്‍ ഏറ്റെടുക്കാന്‍ കാരണം. ശക്തമായ സ്ത്രീകഥാപാത്രമായി പിന്നീട് അമൃത മാറുകയും ചെയ്തു. എന്നാല്‍ പാതി വഴിയില്‍ സീരിയല്‍ ഉപേക്ഷിച്ച് നടി വിവാഹിതയായി. വളരെ പെട്ടെന്ന് തന്നെ വിവാഹമോചനം നടന്നതോടെ മലയാളത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു മേഘ്‌ന.

കഴിഞ്ഞ കാലങ്ങളില്‍ തമിഴ് സീരിയലുകളിലാണ് നടി അഭിനയിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലൂടെ നായികയായി മേഘ്‌ന തിരിച്ച് വന്നു. ഇപ്പോഴിതാ മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ സീരിയലിലെ തന്റെ വിശേഷങ്ങള്‍ മേഘ്‌നയും അനിയത്തിയായി അഭിനയിക്കുന്ന നടി ആലീസും ആരാധകരോട് പങ്കുവെക്കുകയാണ്.

 സീരിയലിലെ കഥാപാത്രത്തെ കുറിച്ച്

സീരിയലിലെ തന്റെ കഥാപാത്രമായ ജ്യോതി വളരെ നിഷ്‌കളങ്കയായൊരു പെണ്‍കുട്ടിയാണ്. മനസില്‍ എന്തൊക്കെ ഫീലിംഗ്‌സ് ഉണ്ടോ, അതെല്ലാം ഈ ജ്യോതിയിലുണ്ട്. ഇവള്‍ വളരെ സ്‌ട്രെയിറ്റ് ഫോര്‍വേഡാണ്. അവളുടെ മനസില്‍ തോന്നുന്ന ഏത് കാര്യവും ശക്തമായ ഭാഷയില്‍ തന്നെ തുറന്ന് പറയുന്ന പ്രകൃതമാണ്. സാധാരണ കണ്ട് വരുന്ന നായികമാരില്‍ നിന്നും ഏറെ വ്യത്യസ്തമായി നില്‍ക്കുന്നതാണ് ജ്യോതി എന്ന് പറയുകയാണ് മേഘ്‌ന. മലയാളത്തിന് പുറമേ തമിഴിലും സജീവമായി പ്രവര്‍ത്തിക്കുകയാണ് നടി.

 രണ്ട് ഭാഷകളില്‍ ഒരേ സമയത്ത്

ഒരു മാസത്തില്‍ പകുതി ദിവസം കേരളത്തിലും ബാക്കി തമിഴിലും അഭിനയിക്കും. രണ്ട് ഭാഷകളും ഒരുമിച്ച് ചെയ്യുന്നത് കൊണ്ട് വലിയ പ്രശ്‌നമൊന്നുമില്ലെന്നാണ് മേഘ്‌ന പറയുന്നത്. 'ഭാഷ മാറുന്നത് കൊണ്ട് എനിക്കങ്ങനെ വ്യത്യാസം ഒന്നും തോന്നാറില്ല. ഭാഷ ഏതായാലും ഏത് ഇന്‍ഡസ്ട്രി ആണെങ്കിലും എന്റെ മുന്നില്‍ ക്യാമറയുണ്ട്. പിന്നില്‍ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അഭിനയിക്കുന്നു എന്നേയുള്ളുവെന്നും മേഘ്‌ന പറയുന്നു. സീരിയലില്‍ മാത്രം സജീവമായി നില്‍ക്കാതെ നടി സിനിമയിലേക്ക് വരുമോ എന്നാണ് കൂടുതല്‍ ആരാധകരും ചോദിക്കാറുള്ളത്. 'നല്ലൊരു കഥാപാത്രവും നല്ല പ്രൊജക്ടും എനിക്കായി വരട്ടേ എന്നാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാറുള്ളത്. അങ്ങനെ വന്നാല്‍ തീര്‍ച്ചയായും ഞാനത് ചെയ്യുമെന്നാണ് മേഘ്‌ന പറയുന്നത്.

 മേഘ്‌നയുടെ അനിയത്തിയായി ആലീസ്

സീരിയലില്‍ മേഘ്‌നയുടെ അനിയത്തിയായി അഭിനയിക്കുന്നത് ആലീസ് ക്രിസ്റ്റി ഗോമസ് ആണ്. തന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആലീസും പങ്കുവെച്ചിരുന്നു. 'മേഘ്‌ന അവതരിപ്പിക്കുന്ന ജ്യോതിര്‍മയി എന്ന നായിക കഥാപാത്രത്തിന്റെ അനുജത്തിയായിടട്ാണ് ഞാന്‍ അഭിനയിക്കുന്നത്. ചേച്ചിയും അനിയത്തിയും ഭയങ്കര സ്‌നേഹത്തില്‍ പോകുന്ന ഒരു ട്രാക്കാണ് ഞങ്ങളുടേത്. എന്റെ കഥാപാത്രമായ പ്രിയംവദയുടെ അച്ഛന്റെ ആദ്യത്തെ ഭാര്യയിലുള്ള മകളാണ് ജ്യോതി. രണ്ടാമത്തെ ഭാര്യയുടെ മകളാണ് ഞാന്‍ അവതരിപ്പിക്കുന്ന പ്രിയ.

Recommended Video

meghna vincent opens up about her life ,whether she want a new partner in life | FilmiBeat Malayalam
 യഥാര്‍ഥ സഹോദരിമാരെ പോലെയുണ്ടെന്ന് നടി

ഞാനും ചേച്ചിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ കാണുമ്പോള്‍ ശരിക്കും ചേച്ചിയും അനുജത്തിയും പോലെ തോന്നുമെന്ന് എല്ലാവരും പറയാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെയും അല്ലാതെയും മെസേജ് അയക്കുന്നവരായാലും നേരിട്ട് കാണുമ്പോഴും അങ്ങനൊരു ഫീലുണ്ടെന്ന് പറയാറുണ്ട്. എനിക്കും മേഘ്‌ന ചേച്ചിയ്ക്കും തമ്മില്‍ അങ്ങനൊരു കെമിസ്ട്രി ഉണ്ടെന്നാണ് ആലീസ് പറയുന്നത്. ഇതുവരെ താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് പ്രിയ. നല്ലൊരു എക്‌സ്പീരിയന്‍സാണ് സീരിയലലൂടെ ലഭിക്കുന്നതെന്നും നടി പറഞ്ഞ് വെക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X