ബെഡ് ഷീറ്റിനുള്ളില്‍ മൂടി പുതച്ചിരുന്ന നിമിഷം;ആളുകളുടെ മുഖത്ത് പോലും നോക്കാന്‍ പറ്റിയില്ല, മേഘ്‌ന വിന്‍സെൻ്റ്
ചന്ദനമഴ സീരിയലിലെ അമൃതയായി വന്ന് മലയാളികളുടെ ഇഷ്ടം സ്വന്തമാക്കി നടിയാണ് മേഘ്‌ന വിന്‍സെന്റ്. കുറേ കാലമായി മേഘ്‌നയെ കാണാന്‍ ഇല്ലെങ്കിലും ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് അഭിനയിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്.
ഏറ്റവും പുതിയതായി പൊങ്കലിനോട് അനുബന്ധിച്ച് ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് നടി. മലയാളത്തിലേക്ക് വരുന്നുണ്ടോ, വിഷാദത്തെ എങ്ങനെയാണ് മറികടന്നത് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ പുതിയ വീഡിയോയിലൂടെ മേഘ്‌ന വെളിപ്പെടുത്തി. ഒപ്പം തമിഴിലെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസും പ്രഖ്യാപിച്ചിരുന്നു.

ഞാന്‍ എവിടെയാണെന്ന് കൂടുതല്‍ പേരും ചോദിക്കുന്നുണ്ട്. ഞാന്‍ ചെന്നൈയിലാണ്. ചേച്ചി അഭിനയം നിര്‍ത്തിയോ, മലയാളത്തിലേക്ക് എന്നാണ് വരുന്നതെന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. അങ്ങനെ ചോദിക്കുന്നവരോട് വലിയൊരു നന്ദി. ഞാനിപ്പോഴും നിങ്ങളുടെ മനസില്‍ ഉള്ളത് കൊണ്ടാണല്ലോ അങ്ങനെ ചോദിക്കന്നത്. തീര്‍ച്ചയായും എത്രയും വേഗം ഞാന്‍ മലയാളം സീരിയലിലേക്ക് വരുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വഴിയെ അറിയിക്കാമെന്നാണ് മേഘ്‌ന പറയുന്നത്.

ഒരുപാട് ആളുകള്‍ തന്നോട് ചോദിച്ച മറ്റൊരു കാര്യമാണ്, ഞാന്‍ എങ്ങനെ ഡിപ്രെഷനെ അതിജീവിച്ചു എന്നത്. എനിക്ക് അത് പറയാന്‍ അറിയില്ല. വാക്കുകളില്‍ ഒതുങ്ങുകയില്ല. ആളുകളെ ഫേസ് ചെയ്യാനാകാതെ ഞാന്‍ ഫുള്‍ ടൈം ഒരു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചിരിക്കുകയായിരുന്നു. ആരെങ്കിലും വന്നാല്‍ തന്നെ എനിക്ക് അവരെ നോക്കാന്‍ പോലും സാധിച്ചിരുന്നില്ല.

ആ അവസ്ഥ ഫേസ് ചെയ്തവര്‍ക്കെല്ലാം അതില്‍ നിന്നും പുറത്ത് വരണമെന്ന് ആഗ്രഹമുണ്ടാവും. പക്ഷേ പുറത്തു കടക്കുക എന്നത് അത്ര ഈസിയായ കാര്യം അല്ല. ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ അനുഭവിച്ചത് എന്താണെന്ന് വാക്കുകളിലൂടെയല്ല, വീഡിയോയിലൂടെ കാണിക്കണമെന്നാണ് ആഗ്രഹമെന്ന് മേഘ്‌ന പറയുന്നു. എത്രയും വേഗം അതൊരു വീഡിയോയായി ഞാന്‍ ഇട്ടേക്കാം.

തമിഴില്‍ അഭിനയിക്കുന്നത് കൊണ്ട് അവിടെയും നിരവധി ആരാധകരുണ്ടെന്ന് നടി പറയുന്നു. ഈ ചാനലില്‍ മലയാളത്തില്‍ സംസാരിക്കുന്നത് കൊണ്ട് തമിഴ് ആരാധകര്‍ക്കുള്ള ഒരു സര്‍പ്രൈസും വീഡിയോയുടെ അവസാനം മേഘ്‌ന പങ്കുവെച്ചിരുന്നു. തന്റെ വിശേഷങ്ങള്‍ തമിഴ് ആരാധകരിലേക്ക് എത്തിക്കനായി വൈകാതെ തമിഴിലും ഒരു യൂട്യുബ് ചാനല്‍ ആരംഭിക്കും. അവിടെ നമുക്ക് കാണാമെന്ന് തമിഴില്‍ പറയുന്നു. താനിപ്പോള്‍ സംസാരിച്ചത് ശരിയാണോ തെറ്റാണോന്ന് അറിയില്ല. എന്തേലും തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും നടി പറയുന്നു.
Recommended Video
മേഘ്നയുടെ വീഡിയോ കാണാം


Click it and Unblock the Notifications











