നവവധുവായി മേഘ്‌ന വിൻസെന്റ്, നടിയെ മണവാട്ടിയാക്കിയത് വികാസ്...

മിനിസ്ക്രീൻപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന വിൻസെന്റ്. മേഘ്ന എന്ന പേരിനെക്കാളും നടി പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് അമൃത എന്ന പേരിലൂടെയാണ്. മേഘ്നയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്ത പരമ്പരയായിരുന്നു ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ചന്ദനമഴ. സീരിയലിലെ നടിയുടെ കഥാപാത്രമായിരിന്നു ഇത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു പരമ്പരയായിരുന്നു ഇത്.

ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ, ചിത്രം കാണാം

ചന്ദനമഴ സീരിയലിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു മേഘ്ന അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുന്നത്. പിന്നീട് തമിഴിൽ നടി സജീവമാകുകയായിരുന്നു. ഇപ്പോഴിത ചെറിയ ഇടവേളയ്ക്ക് ശേഷം നടി മലയാളത്തിൽ വീണ്ടും തിരികെ എത്തുകയാണ്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയായിലൂടെയാണ് മേഘ്ന മടങ്ങി എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയെ നവവധുവാക്കുന്ന മേക്കപ്പ് വീഡിയോയാണ്.

അമൃതയല്ല

ചന്ദനമഴയിൽ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് മിസിസ് ഹിറ്റ്ലറിൽ നടി അവതരിപ്പിക്കുന്നത്. അമൃത ഒരു പാവം മരുമകൾ ആണെങ്കിൽ പുതിയ കഥാപാത്രം ഒരു കുറുമ്പുകാരിയാണ്. ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ് നടി സീരിയലിൽ അവതരിപ്പിക്കുന്നത്. പ്രെമോ വീഡിയോകളിൽ നിന്ന് തന്നെ ഇത് വ്യക്തമായിരുന്നു. ജ്യോതി എന്നാണ് മേഘ്നയുടെ പുതിയ കഥാപാത്രത്തിന്റെ പേര്.

ഷാനവാസും  മേഘ്നയും

നടൻ ഷാനവാസാണ് പരമ്പരയിൽ നായകനായി എത്തുന്നത്. ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത സീതയ്ക്ക് ശേഷം ഷാനവാസ് അഭിനയിക്കുന്ന പരമ്പരയാണ്. ഇതാദ്യമാണ് മേഘ്നയും ഷാനവാസും ഒന്നിച്ചെത്തുന്നത്. കർക്കശക്കാരനായ കഥപാത്രത്തെയാണ് ഷാനവാസ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. സീരയലിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഡികെയുടേയും ജ്യോതിയുടേയും ജീവിതത്തിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്.

നവവധു

സീരിയലിന്റെ ഭാഗമായി മേഘ്നയെ നവവധുവാക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യത്ഥാർഥ വധുവിനെ പോലെയായിരുന്നു നടി അണിഞ്ഞെരുങ്ങിയത്. മേഘ്നയെ മണവാട്ടിയുടെ വേഷത്തിൽ അണിയിച്ചൊരുക്കിയത് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് വികെ ആണ്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്..

തുടക്കം

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്വാമി അയ്യപ്പൻ എന്ന പരമ്പരയിലൂടെയായിരുന്നു മേഘ്നയുടെ മിനിസ്ക്രീൻ അരങ്ങേറ്റം. മലയളി സീരിയലിൽ മാത്രമല്ല തമിഴിലും നടി സജീവമായിരുന്നു. പത്തോളംതമിഴ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി നടി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കൃഷ്ണപക്ഷ കിളികളാണ് നടിയുടെ ആദ്യത്തെ മലയാള ചിത്രം. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. അഭിനേത്രി എന്നതിൽ ഉപരി നർത്തകികൂടിയാണ്. മേഘ്നയുടെ അമ്മ നിമ്മി പഴയകാല സിനിമ നടി ആയിരുന്നു.

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X