മേഘ്‌ന വെറുതേയല്ല വിവാഹമോചിതയായത്; നടിയുടെ പുത്തന്‍ വീഡിയോയ്ക്ക് വിമര്‍ശനങ്ങളുമായി ആരാധകര്‍

ഒരു കാലത്ത് ഹിറ്റ് സീരിയലായിരുന്ന ചന്ദനമഴയിലെ അമൃത എന്ന വേഷത്തിലെത്തിയാണ് നടി മേഘ്‌ന വിന്‍സെന്റ് ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളില്‍ മേഘ്‌ന അഭിനയിച്ചിരുന്നു. എന്നാല്‍ നടിയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ നടി മേഘ്‌ന വിന്‍സെന്റും ഭര്‍ത്താവ് ഡോണ്‍ ടോണിയും വേര്‍പിരിയുകയായിരുന്നു.

അടുത്തിടെ ഇരുവരുടെയും വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇക്കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ലോക്ഡൗണ്‍ നാളുകളില്‍ യൂട്യൂബില്‍ പുതിയൊരു ചാനല്‍ തുടങ്ങി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മേഘ്‌ന. എന്നാല്‍ ഏറ്റവും പുതിയതായി വന്ന വീഡിയോയ്ക്ക് പിന്തുണയെക്കാളും വിമര്‍ശനങ്ങളാണ് ലഭിച്ചിരിക്കുന്നത്.

 മേഘ്‌നയ്ക്ക് വിമര്‍ശനങ്ങളുമായി ആരാധകര്‍

മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലൂടെയാണ് നടി മേഘ്‌ന തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുള്ളത്. പലപ്പോഴും അമ്മയ്ക്കും മുത്തശ്ശിയ്ക്കുമൊപ്പമാണ് മേഘ്‌ന വീഡിയോസുമായി എത്താറുള്ളത്. ഏറ്റവും പുതിയതായി 'വാട്‌സ് ഇന്‍ മൈ ബാഗ്' എന്ന ടൈറ്റില്‍ കൊടുത്ത് കൊണ്ടുള്ള വീഡിയോ ആയിരുന്നു നടി പോസ്റ്റ് ചെയ്തത്. സ്വന്തം ബാഗിനുള്ളില്‍ എന്തെല്ലാം സാധനങ്ങളാണ് കൊണ്ട് നടക്കുന്നതെന്ന് പുറംലോകത്തെ കാണിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്.

മേഘ്‌നയ്ക്ക് വിമര്‍ശനങ്ങളുമായി ആരാധകര്‍

തന്റെ വീഡിയോ കാണുന്നവരെ ആവേശത്തിലാക്കാന്‍ മേഘ്‌ന ഇടയില്‍ പാട്ട് പാടുകയൊക്കെ ചെയ്തിരുന്നു. എന്നാല്‍ നിരവധി വിമര്‍ശനങ്ങളാണ് ഈയൊരു എപ്പിസോഡിന് ലഭിച്ചിരിക്കുന്നത്. മേഘ്‌ന കുറച്ച് ഓവര്‍ ആക്ഷന്‍ ആണിതില്‍ കാണിക്കുന്നത്, വൈറല്‍ ആകാനുള്ള ബദ്ധപാടുകള്‍ ചെയ്ത് കൂട്ടുന്നു, ഒരുപാട് ബോര്‍ ആയിട്ടുണ്ടെന്നും വെറുതേ അല്ല ഡിവോഴ്‌സ് ആയതെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ നിറഞ്ഞ കമന്റുകളാണ് മേഘ്‌നയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. മേഘ്‌ന സ്വയം ട്രോളാറുണ്ട്. എന്നിട്ടിപ്പോള്‍ എല്ലാവരും കൂടി അതില്‍ കേറി ട്രോളുകയാണോ എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

മേഘ്‌നയ്ക്ക് വിമര്‍ശനങ്ങളുമായി ആരാധകര്‍

അതേ സമയം തന്റെ സാരി കളക്ഷന്‍ കാണിച്ച് കൊണ്ടുള്ള മേഘ്‌നയുടെ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തന്റെ ഏറ്റവും പ്രിയപ്പെട്ട സാരികളായിരുന്നു നടി ചാനലിലൂടെ പുറത്ത് വിട്ടത്. കൂടുതലും താന്‍ ചന്ദനമഴയില്‍ ഉടുത്തതാണെന്ന് സൂചിപ്പിച്ച നടി അത് ഏതൊക്കെ സീനുകൡലാണെന്നുള്ള കാര്യം കൂടി വ്യക്തമാക്കിയിരുന്നു. അമ്മ സമ്മാനമായി കൊടുത്തതും കുറച്ച് ഇമോഷണല്‍ ഫീലിംഗ്‌സ് ഉള്ള സാരികളും നടി പുറംലോകത്തെ കാണിച്ചിരുന്നു. മേഘ്‌നയ്ക്ക് ചേരുന്നത് സാരിയാണെന്നും ഇതില്‍ പ്രിയപ്പെട്ടത് ഉടുത്ത് വരാമോന്നും ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ട്.

Recommended Video

ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam
 മേഘ്‌നയ്ക്ക് വിമര്‍ശനങ്ങളുമായി ആരാധകര്‍

2017 ലായിരുന്നു നടി ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയും മേഘ്‌നയും തമ്മിലുള്ള വിവാഹം നടക്കുന്നത്. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര വിവാഹങ്ങളിലൊന്നായിരുന്നിത്. അധികം വൈകാതെ ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ ഈ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇക്കാര്യം പുറത്ത് വരുന്നത്. നിലവില്‍ ചെന്നൈയില്‍ താമസിക്കുന്ന മേഘ്‌ന തമിഴ് സീരിയലുകളില്‍ സജീവമാണ്. മലയാളത്തിലേക്ക് ഉടനെ വരുമോ എന്ന കാര്യത്തെ കുറിച്ച് വ്യക്തയില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X