മേഘ്നയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ? സ്പെഷൽ ഫെയ്സ്പാക് പരിചയപ്പെടുത്തി നടി..
ചന്ദനമഴ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മേഘ്ന വിൻസെന്റ്. സീരിയിൽ അവസാനിച്ചിട്ടും പ്രേക്ഷകർക്ക് നടി ആ പാവം അമൃതയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ തിരികെ എത്തിയിട്ടുണ്ട് വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും മറ്റും താരം പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മേഘന് ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ മുന്നിൽ എത്തിയത്. യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇപ്പോഴിത പ്രേക്ഷകർക്കായി ഒരു സ്പെഷൽ ഫേസ്പാക്ക് പങ്കുവെയ്ക്കുകയാണ് താരം. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോയാണ് താരം യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. തനിയ്ക്ക് മുഖത്തിന് അസ്വസ്ഥകൾ ലഭിക്കുമ്പോൾ ഈ നാച്വറൽ ഫെയ്സ്പാക്കാണ് ഉപയോഗിക്കുന്നത്. അതിവേഗം ഫലം ലഭിക്കുമെന്നും വീഡിയോയിൽ താരം പറയുന്നു.
ആര്യവേപ്പില, മഞ്ഞൾ, കറ്റാർവാഴ, കടലമാവ്, നാരങ്ങനീര് എന്നിവ ഉപയോഗിച്ചാണ് താരം ഫേസ്പാക്ക് തയ്യാറാക്കിയിരിക്കുന്നത്.ഒരു ബോളിൽ ഒരു സ്പൂൺ കടലമാവ് എടുക്കുക. അതിലേക്ക് കാൽ സ്പൂൺ അരച്ച മഞ്ഞൾ, രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ, അര അര സ്പൂൺ നാരങ്ങ നീര് എന്നിവ ചേർക്കുക. ആര്യവേപ്പില അരച്ചെടുത്ത് വെള്ളത്തില്‍ ചേർത്ത് അരിച്ചെടുത്ത മിശ്രിതം ആവശ്യത്തിനൊഴിച്ചു കൊടുത്ത് ഇത് പേസ്റ്റ് പോലെയാക്കണം. ഇതിന് ശേഷം ഉപയോഗിക്കാമെന്നാണ് താരം പറയുന്നത്. മുഖക്കുരു, കറുത്ത പാടുകൾ, ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്താൻ, അമിതമായ എണ്ണമയം അകറ്റാൻ, അലർജി, അസ്വസ്ഥത എന്നിവ ഇല്ലാതാക്കി സാധാരണ മുഖകാന്തി മെച്ചപ്പടുത്താൻ സാഹായകരമാണെന്ന് മേഘ്ന പറയുന്നു.
താരത്തിന്റെ സ്പെഷൽ ഫേസ് പാക്കിന് മികച്ച പ്രേക്ഷാഭിപ്രായമാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് താഴെ കമന്റുമായി പ്രേക്ഷകർ എത്തുന്നുണ്ട്. മേഘ്ന ഇനി സീരിയലിലേയ്ക്ക് മടങ്ങി എത്തുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. താരത്തിനോട് പുതിയ സ്റ്റോറികൾ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. മികച്ച കാഴ്ചക്കാരാണ് മേഘ്നയുടെ വിഡിയോയ്ക്കുള്ളത്.


Click it and Unblock the Notifications











