യുവതിക്ക് മെസേജ് അയച്ചത് ഒരു കാര്യമറിയാൻ, ആരോപണത്തിൽ പ്രതികരിച്ച് മുരളി മോഹൻ

ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മുരളി മോഹൻ. നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള നിരവധി കഥാപാത്രങ്ങളെ താരം മനിസ്ക്രീനിലും ബിഗ് സ്ക്രീനിലും അവതരിപ്പിച്ചിട്ടുണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പയിലൂടെയാണ് താരം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

Murali Mohan

ഇപ്പോഴിതാ തനിക്ക് നേരെ ഉയർന്നു വന്ന ആരോപണത്തിന് മറുപടിയുമായി താരം രംഗത്തെത്തിയിരിക്കുകയാണ്. അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്ന യുവതിയുടെ ആരോപണത്തിന് മറുപടിയുമായിട്ടാണ് നടൻ രംഗത്തെത്തിരിക്കുന്നത്. സമയം മലയാളത്തിലൂടെയാണ് നടന്റെ പ്രതികരണം. നടന്റെ വാക്കുകൾ ഇങ്ങനെ.... ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്. ഈ വാര്‍ത്തകള്‍ വന്നതോടെ നിരവധി കോളുകള്‍ വരുന്നുണ്ട്. പക്ഷെ വിളിക്കുന്നവര്‍ തന്നെ പറയുന്നുണ്ട് സാറിന്റെ ഭാഗത്ത് തെറ്റുകള്‍ ഇല്ലെന്ന്. കാരണം അവര്‍ ഷൈന്‍ ചെയ്യാന്‍ മാത്രമാണ് അത് ചെയ്തത്. തനിക്ക് അതിന്റെ ആവശ്യമില്ലെന്നും മുരളി മോഹന്‍ സമയം മലയാളത്തോട് പ്രതികരിച്ചു.

ഞാൻ സാധാരണ വാട്സ്ആപ്പിൽ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കുക. കാരണം ഒരുപാട് മെസേജുകൾ മെസഞ്ചറിൽ വരാറുണ്ട്. അതിൽ ശരിക്കുള്ളവരെയും വ്യാജന്മാരെയും കണ്ടെത്തുക പ്രയാസവും ആണ്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തിൽ തുടങ്ങുന്നവർ മുതൽ വീട്ടിൽ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്നവർ വരെയുള്ളവരുടെ മെസേജുകൾ എനിക്ക് കിട്ടാറുണ്ട്.

വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്പര്‍ ചോദിച്ചത്. ആ ചാറ്റ് കണ്ടാല്‍ തന്നെ മനസിലാകും ഒരു അശ്ലീല വാക്കുകളും പോയിട്ടില്ല അതിനാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും. ഷൈന്‍ ചെയ്യാന്‍ മാത്രമാണത്. നമ്പര്‍ ഇല്ലാതെ താന്‍ ആരോടും സംസാരിക്കുക പോലുമില്ല. വ്യാജന്മാരെ ബ്ലോക്ക് ചെയ്തു മതിആയിട്ടുണ്ട്", എന്നാണ് മുരളി മോഹന്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടനെതിരെ ആരോപണവുമായി യുവതി രംഗത്തെത്തിയത്. മെസഞ്ചർ ചാറ്റിന്റെ സ്ക്രീൻ ഷോർട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു യുവതിയുടെ പ്രതികരണം.. യുവതിയുടെ വാക്കുകൾ ഇങ്ങനെ; ''സിൽമ നടനാണ്..വാട്സ് ആപ് നമ്പർ കൊടുത്തില്ലേൽ പൊക്കോണം എന്ന്...മുരളീമോഹൻ, താൻ കണ്ട പെണ്ണുങ്ങളുടെ കൂട്ടത്തിൽ എന്നെ ചേർക്കണ്ട എനിക്ക് താൻ വെറും .... ആണ് . ഇത് അയാളുടെ വ്യാജ ഐഡി അല്ല അയാൾ തന്നെയാണ് രണ്ടും ഉപയോഗിക്കുന്നത് ശബ്ദവും ഉണ്ട്'' എന്നും യുവതി പോസ്റ്റിലൂടെ പറയുന്നു.

murali mohan 2

Read more about: tv serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X