For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി മേഘ്ന വിൻസൻറിൽ നിന്ന് വന്ദുജയ്ക്ക് ലഭിച്ച ഭാഗ്യം, ''തന്റെ ഐഡന്റിറ്റി സെറ്റായ വർക്കാണത്''...

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു ചന്ദനമഴ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സീരിയലിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. സ്റ്റാർപ്ലസ് സംപ്രേക്ഷണം ചെയ്തിരുന്നു ''സാത്ത് നിബാന സാഥിയ'' എന്ന ഹിന്ദി പരമ്പരയുടെ മലയാളം പതിപ്പായിരുന്നു ചന്ദനമഴ സ്റ്റാർപ്ലസിലെ മികച്ച പരമ്പരയായിരുന്നു ഇത്. ഹിന്ദിയിലെ പോലെ തന്നെ മലയാളത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ പരമ്പരയക്ക് കഴിഞ്ഞിരുന്നു.

  സ്റ്റൈലിഷായി നടി ദീപ്തി സതി, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

  നാടകത്തിലൂടെയാണ് ദിവ്യലക്ഷ്മിയെ കാണുന്നത്, പിന്നീട് അടുത്തു, പ്രണയകഥ വെളിപ്പെടുത്തി ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി

  പരമ്പര പോലെ തന്നെ ചന്ദനമഴയില താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നു. മേഘ്ന വിൻസന്റ്, ശാലു കുരിയൻ, രൂപശ്രീ,യമുന എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള അവതരിപ്പിച്ചിരുന്നത്. സീരിയലിൽ സജീവമായിരിക്കുമ്പോഴാണ് മേഘ്നയുടെ വിവാഹം നടക്കുന്നത്. തുടർന്ന് സീരിയൽ വിടുകയായിരുന്നു താരം. പകരം വിന്ദുജ വിക്രമൻ ആയിരുന്നു അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മേഘ്നയെ പോലെ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ വിന്ദുജയ്ക്കും കഴിഞ്ഞിരുന്നു. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും വിന്ദുജയെ അറിയപ്പെടുന്നത് ചന്ദനമഴയിലെ കഥാപാത്രത്തിലൂടെയാണ്.

  അമ്മ ആകെ തകർന്ന് ഇരിക്കുകയാണ്, നോർമൽ ആയിട്ടില്ല, സീമ ജി നായരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മകൻ

  മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് വിന്ദുജ. ഇപ്പോൾ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന കാണാകൺമണി എന്ന സിരിയലിൽ അഭിനയിക്കുകയാണ് താരം. ഇപ്പോഴിത ചന്ദനമഴ സീരിയൽ നൽകിയ ഐഡന്റിറ്റിയെ കുറിച്ച് വെളിപ്പെടുത്തികയാണ് വിന്ദുജ. മഹിളരത്നം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ താൻ അറിയാതെ യുട്യൂബ് ചാനലുകാർ നടത്തിയ വിവാഹത്തെ കുറിച്ച് നടി പറയുന്നുണ്ട്.

  നടിയുടെ വാക്കുകൾ ഇങ്ങനെ...''തന്റ ഐഡന്റിറ്റി സെറ്റായ ഒരു വർക്കായിരുന്നു ചന്ദനമഴ. നല്ലൊരു കഥാപാത്രമാണ് അമൃത. ഫീൽഡിൽ വന്നിട്ട് മൂന്ന് നാല് വർഷം കഴിഞ്ഞു. ഇപ്പോഴും ആ പേരിലാണ് ഇപ്പോഴും താൻ അറിയപ്പെടുന്നതെന്നും വന്ദുജ പറയുന്നു''. കൂടാതെ ചന്ദനമഴയിലെ അമൃതയെ പോലെ തമിഴിൽ ഹിറ്റായ കഥാപാത്രത്തെ കുറിച്ചും വിന്ദുജ പറയുന്നുണ്ട്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പൊന്നുക്ക് തങ്ക മനസ് എന്ന പരമ്പരയിലെ ദിവ്യ എന് കഥാപാത്രമാണ് കോളിലിഡിൽ നടിയെ ശ്രദ്ധേയയാക്കിയത്. മലയാളത്തിൽ കിട്ടുന്നതിനേക്കാൾ നല്ല റീച്ച് തമിഴിൽ നിന്ന് കിട്ടുന്നുണ്ടെന്നാണ് നടി പറയുന്നത്. അവിടത്തെ പ്രേക്ഷകർ തങ്ങളുടെ ക്യാരക്ടർ കുറച്ചു കൂടി ഉൾക്കൊള്ളുന്നുണ്ടെന്നും നടി പറയുന്നു.

  തമിഴ് പരമ്പരയെ കുറിച്ച് നടി പറയുന്നത് ഇങ്ങന...' വിജയ് ടിവിക്ക് വേണ്ട‍ി ചെയ്ത സീരിയലാണ് ''പൊന്നുക്ക് തങ്ക മനസ്സ്''. തനിക്ക് തമിഴ് നന്നായി സംസാരിക്കാനും കേട്ടാൽ മനസിലാവുകയും ചെയ്യും. എന്നാൽ എഴുതാനും വായിക്കാനും തമിഴ് അറിയില്ല. ഇവിടെ കിട്ടുന്നതിനെക്കാൾ അധികം റീച്ച് തമിഴിലുണ്ട്. അവിടെ ക്യാരക്ടേഴ്സ് ആൾക്കാർ കുറച്ചു കൂടി ഉൾക്കൊള്ളുന്നുണ്ടെന്നും'' നടി മഹിളാരത്നം മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

  meghna vincent opens up about her life ,whether she want a new partner in life | FilmiBeat Malayalam

  കൂടാതെ യൂട്യൂബ് ചാനലുകാർ നടത്തിയ വിവാഹത്തെ കുറിച്ചും നടി പറയുന്നുണ്ട്. ''ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന ചോദ്യമാണെന്ന് പറഞ്ഞ് കൊണ്ടാണ് വിവാഹത്തെ കുറിച്ച പ്രചരിച്ച ഗോസിപ്പിനെ കുറിച്ച് പറഞ്ഞത്. ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചു സംസാരിച്ചിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ഞാനിതുവരെ കല്യാണ കഴിച്ചിട്ടില്ല. വിവാഹത്തെ കുറിച്ചുളള കാര്യമൊക്കെ വീട്ടുകാർക്ക് കൊടുത്തിരിക്കുകയാണ്. എന്നാൽ എന്റെ ആഗ്രഹം അവർക്ക് അറിയാം. എന്നെയൊത്തിരി സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്റെ ഇഷ്ടങ്ങൾക്കു കൂടി അവരൊരു പ്രാധാന്യം നൽകുന്നത് കൊണ്ട് എനിക്ക് കുറച്ച് ഫ്രീഡവും ജോലി ചെയ്യാനുള്ള സ്പെയിസും നൽകിയിട്ടുണ്ടെന്നു താരം പറയുന്നു.

  Read more about: serial
  English summary
  chandanamazha serial fame vindhuja vikraman About Her famous Work
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X