ചന്ദനമഴയിലെ അമൃത പ്രണയത്തിലാണ്, വൈകാതെ തന്നെ വിവാഹമുണ്ടാവും, പുതിയ വിശേഷം പറഞ്ഞ് താരം
ചന്ദനമഴയിലെ അമൃതയെക്കുറിച്ച് പറയുമ്പോള്‍ മേഘ്‌ന വിന്‍സെന്റിനെയാണ് പലരും ഓര്‍ക്കുക. ഇടയ്ക്ക് വെച്ച് മേഘ്‌ന പരമ്പരയില്‍ നിന്നും പിന്‍മാറിയിരുന്നു. അതുവരെ കണ്ട മുഖം മാറിയതില്‍ തുടക്കത്തില്‍ പ്രേക്ഷകര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ മാറ്റത്തെ ഉള്‍ക്കൊള്ളുകയായിരുന്നു. അര്‍ജുന്‍ ദേശായി എന്ന ബിസിനസുകാരന്റെ ഭാര്യയായി അമൃത എത്തുന്നതും പിന്നീടങ്ങോട്ടുള്ള സംഭവങ്ങളുമായിരുന്നു പരമ്പരയിലുണ്ടായിരുന്നത്.
വിവാഹത്തോടെയായിരുന്നു മേഘ്‌ന വിന്‍സെന്റ് ചന്ദനമഴയില്‍ നിന്നും പിന്‍വാങ്ങിയത്. പകരക്കാരിയായാണ് വിന്ദുജ വിക്രമന്റെ വരവ്. കഥാപാത്രത്തിന്റെ പെട്ടെന്നുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കിലും പതിയെ വിന്ദുജയ്ക്ക് പിന്തുണയേറുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും അഭിനയിച്ചിട്ടുണ്ട് വിന്ദുജ. അഭിനയത്തില്‍ മാത്രമല്ല മോഡലിംഗിലും സജീവമാണ് ഈ താരം. ആത്മസഖിയുള്‍പ്പടെയുള്ള പരമ്പരകളിലും താരം വേഷമിട്ടിരുന്നു.
മോഡേണ്‍ വേഷം ഏറെയിഷ്ടപ്പെടുന്ന വിന്ദുജ സ്‌ക്രീനില്‍ തനി നാടനായും എത്തിയിരുന്നു. ഒരിടത്തൊരു രാജകുമാരിയെന്ന സീരിയലില്‍ തനി നാട്ടിന്‍പുറത്തുകാരിയായാണ് താരം അഭിനയിച്ചത്. താരത്തിന് തലക്കനമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ സാധാരക്കാരിയാണെന്നും താരം മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സക്രീനിലെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും തുറന്നുപറയാറുണ്ട് താരങ്ങള്‍. താന്‍ പ്രണയത്തിലാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് വിന്ദുജ. പ്രണയമുണ്ടെന്നുള്ള കാര്യം മറച്ച് വെക്കാനാഗ്രഹിക്കുന്നില്ല. എന്നാല്‍ കോളേജ് കുട്ടികളുടേത് പോലെ ലവര്‍ എന്ന പ്രയോഗമൊന്നും നല്‍കാന്‍ താല്‍പര്യമില്ല. വൈകാതെ തന്നെ തന്റെ വിവാഹമുണ്ടാവുമെന്നും താരം പറയുന്നു. പ്രതിശ്രുത വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരം പുറത്തുവിട്ടിരുന്നില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ വിന്ദുജ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. താന്‍ അഭിനയിക്കുന്ന സീരിയലുകളെക്കുറിച്ചും വേറിട്ട ഫോട്ടോ ഷൂട്ടിലെ വിശേഷങ്ങളുമെല്ലാം ഇത്തരത്തില്‍ പങ്കുവെക്കുന്നുണ്ട്. ചിത്രങ്ങളെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്.
ചിത്രത്തിന് കടപ്പാട്, വിന്ദുജയുടെ ഫേസ്ബുക്ക് പേജ്


Click it and Unblock the Notifications