അഡ്ജസ്റ്റ്മെൻറ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലമല്ല, ദുരനുഭവം തുറന്ന് പറഞ്ഞ് ചന്ദനമഴയിലെ അമൃത

മനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു ചന്ദനമഴ. ഏഷ്യനെറ്രിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നു. അമൃതയും വർഷയുമെല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു. സീരിയലിലെ കഥാപാത്രങ്ങളെ പോലെ അഭിനേതാക്കളും മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളാവുകയായിരുന്നു. പരമ്പരയുടെ തുടക്കം കാലത്ത് മേഘ്ന വിൻസന്റ് ആയിരുന്ന പ്രധാനകഥാപാത്രമായ അമൃതയെ അവതരിപ്പിച്ചത്. നെഗറ്റീവ് ടച്ചുലള്ള വർഷ എന്ന കഥാപാത്രമായി എത്തിയത് ശാലു കുര്യനായിരുന്നു.

vinduja vikram

ചന്ദനമഴ സീരിയലിൽ നിന്ന് മേഘ്ന പിൻമാറിയപ്പോൾ വിന്ദുജ വിക്രമനായിരുന്നു അമൃതയായി എത്തിയത്. പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രമായിരുന്നു അമൃത., മേഘ്നയെ പേലെ പ്രേക്ഷകരെ അൽപം പോലും നിരാശപ്പെടുത്താതെയായിരുന്നു വിന്ദുജയും സ്ക്രീനിൽ അവതരിപ്പിച്ചത്.ചന്ദനമഴയിൽ എത്തി വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ സ്നേഹം പിടിച്ചെടുക്കുകയായിരുന്നു, ഇപ്പോഴിത സിനിയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി തുറന്ന് പറയുകയാണ്. അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ലേറ്റസ്റ്റ് ഒരു പടത്തിന്റെ ഒരിത് വന്നിട്ടുണ്ടായിരുന്നു. ഡീറ്റെയിൽസ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിൻ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അഡ്ജസ്റ്റ്മെൻറ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലമല്ലായെന്ന് പറഞ്ഞു..പടമാണ് നിങ്ങൾക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതു കൊണ്ട് അങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..', നടി പറയുന്നു. വിന്ദുജയുടെ വാക്കുകൽ സോഷ്യൽ മീഡിയയിൽ വൈറലായിരകിക്കുകയാണ്.

അഭിനേത്രി മാത്രമല്ല മോഡലും കൂടിയാണ്.മലയാളത്തിൽ മാത്രമല്ല തമിഴ് സീരിയലുകളിലും വിന്ദുജ സജീവ സാന്നിധ്യമാണ്. കൂടാതെ മ്യൂസിക്കൽ ആൽബങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. ചന്ദന മഴ കൂടാതെ മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്ത ആത്മസഖിയിലും അമൃത ടിവിയിലെ കാളിഖണ്ഡിക എന്ന പരമ്പരയിലും നടിയുടെ കഥാപാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, നടൻ വേഷങ്ങളിലാണ് നടി അധികം തിളങ്ങിയതെങ്കും യഥാർഥ ജീവിതത്തിൽ മോഡേൺ വസ്ത്രത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത്.

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X