For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യമുന വീണ്ടും ഗര്‍ഭിണിയായോ? ഭര്‍ത്താവിനെ മക്കള്‍ ഡാഡി എന്ന് വിളിക്കാത്തതിന്റെ കാരണം, ഉത്തരം പറഞ്ഞ് യമുനയും ദേവന

  |

  സീരിയല്‍ നടി യമുനയുടെ രണ്ടാം വിവാഹം കേരളം വലിയ ചര്‍ച്ചയാക്കിയിരുന്നു. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് ഭര്‍ത്താവ്. വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞ് കഴിഞ്ഞു. ഇതിനിടയില്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചതോടെ വിശേഷങ്ങള്‍ അതിലൂടെയായി.

  സ്റ്റൈലിഷായി രമ്യ പാണ്ഡ്യൻ, ആരെയും മയക്കുന്ന നോട്ടമുള്ള സുന്ദരി, ചിത്രങ്ങൾ കാണാം

  ഏറ്റവും പുതിയതായി ആരാധകരുടെ പല സംശയങ്ങള്‍ക്കുള്ള മറുപടിയുമായിട്ടാണ് താരദമ്പതിമാര്‍ എത്തിയിരിക്കുന്നത്. രണ്ട് പേരും ഇനിയൊരു വിവാഹം കഴിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യം മുതല്‍ യമുന മൂന്നാമതും ഗര്‍ഭിണിയാണോ എന്നതടക്കം നിരവധി ചോദ്യങ്ങളായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എരിവുള്ള പല ചോദ്യങ്ങള്‍ക്കും മധുരമുള്ള ഉത്തരങ്ങളായിരുന്നു താരങ്ങള്‍ നല്‍കിയത്. വിശദമായി വായിക്കാം...

  ഇനിയൊരു സാഹചര്യത്തില്‍ രണ്ട് പേരും ഒറ്റപ്പെട്ടാല്‍ രണ്ട് പേരും വിവാഹം കഴിക്കുമോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഞങ്ങള്‍ രണ്ട് പേരും ഈ ജീവിതം കണ്ടെത്തി. തല്‍കാലം അത് മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഞങ്ങള്‍ രണ്ട് പേരിലൊരാള്‍ക്ക് എന്തേലും അപകടം സംഭവിക്കുന്നത് ഒപ്പമുണ്ടാവുമെന്ന ഉറച്ച തീരുമാനത്തിലാണെന്നും ദേവന്‍ പറയുന്നു. അടുത്ത ചോദ്യം യമുനയുടെ മക്കള്‍ എന്തുകൊണ്ടാണ് അങ്കിള്‍ എന്ന് വിളിക്കുന്നത്. ഡാഡി എന്നോ അച്ഛാ എന്നോ വിളിച്ചാല്‍ എന്താ കുഴപ്പമെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു.

  ഈ ചോദ്യം കമന്റായി കാണുന്നത് വരെ ഇതേ കുറിച്ച് ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. കുറേ കാലം യുഎസില്‍ ആയിരുന്നത് കൊണ്ട് ദേവന്‍ എന്ന പേര് വിളിച്ചാല്‍ പോലും എനിക്ക് കുഴപ്പമില്ല. ഇതാ നിന്റെ അച്ഛന്‍, അല്ലേല്‍ അമ്മ. അവരെ ദൈവത്തെ പോലെ കാണണം എന്ന് പറഞ്ഞാണ് നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നത്. ഇതിനിടയില്‍ ദമ്പതിമാര്‍ തമ്മില്‍ വഴക്കാവും. ഇരുവരും വിവാഹമോചനം നേടി കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇരയാവുന്നത് കുട്ടികളാണ്. ഇവിടെ ആമിയ്ക്കും ആഷ്മിക്കും അവരുടെ അച്ഛനുണ്ട്. അവരുടെ ജീവിതത്തില്‍ അദ്ദേഹം സജീവമായിട്ടുണ്ട്. വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും.

  നിങ്ങളെന്നെ ഡാഡി, അച്ഛാ, പപ്പേ എന്നൊക്കെ വിളിക്കാന്‍ ആഗ്രമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അവര്‍ വിളിക്കും. അതിലവര്‍ക്ക് യാതൊരു മടിയുമില്ല. പക്ഷേ നാച്ചൂറലായി അവരുടെ മനസില്‍ വന്നൊരു വിളിയാണ് അങ്കിളെന്നുള്ളത്. ഞാനങ്ങനെ കേട്ട് പോയി. ഇപ്പോള്‍ അത് മാറ്റിയാല്‍ കൃത്രിമത്വം പോലെയാവും. അവരുടെ ജീവിതത്തില്‍ എന്ത് ആവശ്യം വന്നാലും ഒരു അച്ഛനെ പോലെ നോക്കാനും ചെയ്യാനും ഞാനുണ്ടാവും. അല്ലാതെ ആ സ്ഥാനത്ത് കേറി നില്‍ക്കേണ്ട കാര്യമില്ലെന്ന് ദേവന്‍ പറയുന്നു. അതുപോലെ ദേവന്റെ മകള്‍ സിയോണയുടെ കാര്യത്തിലും അങ്ങനെയാണെന്നാണ് യമുനയും പറയുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത സാഹചര്യത്തിലാണെങ്കില്‍ കുഴപ്പമില്ല.

  പിന്നെ ഏറ്റവും കൂടുതല്‍ പേരും ചോദിച്ചത് യമുന ഗര്‍ഭിണിയാണോ എന്നാണ്. ഞങ്ങളുടെ മൂന്ന് മക്കളും പലവിധ കഴിവുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ്. അങ്ങനെ നല്ല സൗന്ദര്യമുള്ള കഴിവുള്ള അറിവുള്ള മൂന്ന് പെണ്‍കുട്ടികളാണ് ഞങ്ങള്‍ക്കുള്ളത്. ഇനിയൊരു അംഗത്തിന് ബാല്യമുണ്ടാവണ്ട എന്ന ശ്രമത്തിലാണ്. പിന്നെ ഈ റേഷനരിയു ബീഫുമൊക്കെ കഴിച്ചിട്ട് യമുനയ്ക്ക് ലേശം വയറുണ്ടെന്നുള്ളത് സത്യമാണ്. ആ പ്രശ്‌നം എനിക്കും ഉണ്ട്. അത് കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് യമനുനയും ദേവനും പറയുന്നു.

  വീഡിയോ കാണാം

  Read more about: യമുന
  English summary
  Chandanamazha Serial Fame Yamuna And Husband Devan Opens Up About Pregnancy Rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X