രണ്ടാമതും വിവാഹം കഴിച്ചപ്പോള്‍ നേരിടേണ്ടി വരുന്നത്; ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയായി യമുനയും ഭര്‍ത്താവും
സീരിയല്‍ നടി യമുനയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനായിരുന്നു വരന്‍. ഇരുവരും ഒന്നിച്ച് സന്തുഷ്ടരായി കഴിയുകയാണിപ്പോള്‍. ഇടയ്ക്ക് യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നത് പതിവായിരുന്നു. ഇപ്പോഴിതാ വീണ്ടും പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരദമ്പതിമാര്‍.
'പുനര്‍വിവാഹത്തെ കുറിച്ചുള്ള പലരുടെയും ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊക്കെ ഉള്ള മറുപടികളായിരുന്നു യമുനയും ഭര്‍ത്താവ് ദേവനും തുറന്ന് സംസാരിച്ചത്. പലര്‍ക്കും രണ്ടാം വിവാഹത്തിന് സമൂഹത്തെയാണ് പേടി. ചിലരുടെ വീട്ടില്‍ അമ്മ സമ്മതിക്കില്ല, മക്കള്‍ സമ്മതിക്കില്ല എന്നൊക്കെയുള്ള പ്രശ്‌നമാണ്. എന്നാല്‍ തുറന്ന് സംസാരിച്ചാല്‍ തീരാവുന്ന കാര്യമേയുള്ളു.

നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരുടെ കാഴ്ചപാടിനും പ്രശ്‌നമുണ്ട്. പുനര്‍വിവാഹം എന്നത് കൊണ്ട് അവര് കരുതുന്നതും പറയുന്നതുമൊക്കെ സെക്‌സിനെ അടിസ്ഥാനമാക്കിയാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള റീയൂണിയന്‍ സംഭവിച്ച് അവര്‍ വിവാഹത്തിലേക്ക് പോകുമ്പോള്‍ വേറൊരു ജീവിതമല്ലേ ഉണ്ടാവുന്നതെന്ന് യമുന പറയുന്നു. അത് ചിലപ്പോള്‍ കൊച്ച് പയ്യന്മാരായിരിക്കും. കുറച്ച് കഴിയുമ്പോള്‍ അവരുടെ ഈ ധാരണ മാറുമെന്ന് ദേവന്‍ പറയുന്നു.
കുളിക്കുന്നതും ഫോട്ടോയാക്കി മേഘ ഗുപ്ത, സ്വിമിങ് പൂളിൽ നിന്നുള്ള നടിയുടെ ചിത്രങ്ങൾ കാണാം
ഒരു കാലഘട്ടം കഴിയുമ്പോള്‍ ഫ്രണ്ട്ഷിപ്പിന്റെ വലിയൊരു ആവശ്യമുണ്ട്. ഏകന്തതയില്‍ ഒരു കൂട്ടുകാരിയോ കൂട്ടുകാരനോ ആയിരിക്കാനാണ്. വയസ് കാലത്ത് ഒരു കൂട്ട് വേണം എന്ന് പറയുന്നതും അങ്ങനെയാണ്. ഭര്‍ത്താവിന് ചായയും ചോറും ഉണ്ടാക്കി കൊടുക്കാനുള്ള ആളായിട്ടാണ് പലരും ഭാര്യമാരെ കരുതുന്നത്.
പക്ഷേ ആളുകള്‍ മാറി തുടങ്ങിയെന്ന് ദേവന്‍ പറയുമ്പോള്‍ എന്റെ ഭര്‍ത്താവും അങ്ങനെ ആണെന്നാണ് യമുനയുടെ മറുപടി. ഷൂട്ടിങ്ങ് കഴിഞ്ഞ് രാത്രി മടുത്ത് വരുമ്പോള്‍ നല്ല ഫ്രഷ് ജ്യൂസും ഷേക്കും ഒക്കെ അദ്ദേഹം ഉണ്ടാക്കി വെക്കുമെന്നാണ് നടി പറഞ്ഞത്. അതൊരു ശീലമാക്കി വെക്കേണ്ടെ. അതിന് ശേഷം ഭാര്യ ഓംലറ്റ് ഉണ്ടാക്കി തരുമല്ലോ, അതിന് വേണ്ടി ആണെന്നാണ് ദേവന്റെ മറുപടി.


Click it and Unblock the Notifications