For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസം; ഭര്‍ത്താവ് ദേവനൊപ്പം സന്തോഷം പങ്കുവെച്ച് നടി യമുന, ഒപ്പം പുതിയൊരു സന്ദേശം കൂടി

  |

  സീരിയല്‍ നടി യമുനയുടെ രണ്ടാം വിവാഹം വലിയ വാര്‍ത്തയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന ദേവനുമായി നടിയുടെ പുനര്‍വിവാഹം. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

  ബാലതാരത്തിൽ നിന്നും നായികയിലേക്ക്, എസ്തർ ആളാകെ മാറി പോയി! ഗ്ലാമറസ് ലുക്കിലുള്ള നടിയുടെ ഫോട്ടോസ് കാണാം

  വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവായ ദേവനെ കുറിച്ചുമൊക്കെ യമുന തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുന്നതിനൊപ്പം പുതിയൊരു സന്തോഷം കൂടി കുടുംബത്തിലുണ്ടായതിനെ പറ്റി പറയുകയാണ് യമുന. ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

  യമുനാ തീരെ... ജീവിതം അതൊരു സമസ്യയാണ്. സന്തോഷവും, സങ്കടവും ഒട്ടനവധി ചോദ്യങ്ങളും ഉത്തരമില്ലാത്ത പ്രശ്‌നങ്ങളുമെല്ലാം കൂടെ ചേര്‍ന്ന വലിയൊരു സമസ്യ. നാം ജീവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഉണ്ടാവും ഇത്തരത്തിലുള്ള വില്ലന്മാര്‍. എന്നാല്‍ ഇവരെ എങ്ങനെ നേരിടണം? കൃത്യമായ രീതിയില്‍ എങ്ങനെ ഒരു പരിഹാരം കണ്ടെത്തണമെന്ന് നമുക്ക് ചിലപ്പോള്‍ അറിവ് ഉണ്ടാകണമെന്നില്ല. നമുക്ക് ഉപദേശങ്ങള്‍ ലഭിച്ചേക്കാം, എന്നാല്‍ അത് നല്ലതോ ചീത്തയോ എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റിയെന്നു വരില്ല.

  അവരുടെ ജീവിത അനുഭവങ്ങളില്‍ നിന്നും വരുന്ന ഇത്തരം ഉപദേശങ്ങള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷം ആയിരിക്കും നേടി തരുക. ഈ സാഹചര്യത്തിലാണ് കൃത്യവും വ്യക്തവുമായ ഒരു കൈത്താങ്ങ് നമുക്ക് ആവശ്യമായി വരിക. ചുറ്റുമുള്ളവരെ പേടിച്ചു പറയാന്‍ മടിക്കുന്ന അനുഭവങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പരിഹാരം ശാസ്ത്രീയമായ രീതിയില്‍ തന്നെ ലഭിക്കും .അതാണ് 'യമുനാ തീരെ ' എന്ന ഈ യൂട്യൂബ് ചാനലിന്റെ ലക്ഷ്യവും. ഇവിടെ നിങ്ങളുടെ എന്ത് പ്രശ്‌നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം. പരിഹാരവുമായ് ഞങ്ങള്‍ ഉണ്ടാകും നിങ്ങള്‍ക്കൊപ്പം. യമുനാ തീരെ. എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ യമനു പറയുന്നത്.

  ഇത് മാത്രമല്ല അടുക്കളയില്‍ നിന്നും ദോശ ചുടുന്ന യമുനയെ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. ഭര്‍ത്താവിനെ ഭക്ഷണം കഴിക്കാന്‍ വിളിച്ചതിന് ശേഷം വീഡിയോയ്ക്ക് താഴെ ലഭിക്കുന്ന കമന്റുകളെ കുറിച്ച് ഇരുവരും സംസാരിക്കുന്നു. മകള്‍ പച്ചക്കറി കഴിക്കാത്തതിലുള്ള യമുനയുടെ പരിഭവം പറച്ചിലാണ് പിന്നെ കണ്ടത്. ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന സമയത്ത് നടന്ന വഴക്കിനൊടുവില്‍ ദേവന്‍ ഇറങ്ങി പോയതിനെ കുറിച്ചും പറയുകയാണ്.

  താന്‍ വിശന്ന് വലഞ്ഞ് വന്നിരിക്കുകയായിരുന്നു. ആ സമയത്താണ് അങ്ങോട്ടും ഇങ്ങോട്ടും വഴക്ക് നടക്കുന്നത്. ഞാന്‍ കഴിച്ചോന്ന് ആരും ശ്രദ്ധിക്കുന്നില്ല. അതാണ് പുറത്ത് പോയി വരാമെന്ന് കരുതി ഇറങ്ങിയത്. തിരിച്ച് വരുമ്പോള്‍ യമുന മുഖം വീര്‍പ്പിച്ച് മിണ്ടാതെ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് സ്ഥലത്ത് പോയി കിടന്നാല്‍ അവള്‍ക്കും ഉറങ്ങാന്‍ പറ്റില്ല, എനിക്കും പറ്റില്ല. പക്ഷേ ഈഗോ ജയിക്കും. അതിനെ കെട്ടിപ്പിടിച്ച് കിടക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ ഈഗോ മാറ്റി വെച്ച് ഞങ്ങളുടെ പിണക്കം തീര്‍ന്നു.

  അത്യാവശ്യം വായിനോക്കുന്ന ആളാണ് ഞാന്‍ പക്ഷേ | FilmiBeatMalayalam

  മകളുടെ പച്ചക്കറി കഴിക്കാനുള്ള ഇഷ്ട കുറവിനെ പരിഹരിച്ചതും ദേവനായിരുന്നു. എല്ലാ വീടുകളിലും കണ്ട് വരുന്നത് ഊണ് മേശ ഒരു വിചാരണക്കോടതി ആക്കുന്നതാണ്. ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞ് മടുത്ത് വരുന്നു. മക്കള്‍ പഠിച്ച് ക്ഷീണിച്ച് വരുന്നു. എല്ലാവര്‍ക്കും നല്ല വിശപ്പ് ഉണ്ടാവും. ആ സമയത്താണ് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ചോദ്യം വരുന്നത്. എല്ലാവരോടും എനിക്ക് ചോദിക്കാനുള്ളത് തീന്‍ മേശ ഒരു യുദ്ധകളമാക്കി മാറ്റണോ എന്നതാണെന്നും ദേവന്‍ പറയുന്നു. അങ്ങനെ വലിയൊരു സന്ദേശവുമായിട്ടാണ് യമുനയും ദേവനും ആദ്യ യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുന്നത്.

  English summary
  Chandanamazha Serial Fame Yamuna And Husband Devan Opens Up About Youtube Channel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X