Just In
- 41 min ago
ഹൃദയത്തിന് ബ്രേക്കിട്ട് വിനീതും പ്രണവും കല്യാണിയും തിയേറ്ററില്‍, മാസ്റ്റര്‍ കണ്ട് താരങ്ങള്‍ പറഞ്ഞതിങ്ങനെ
- 43 min ago
ഭ്രമണം സീരിയല്‍ നായിക സ്വാതി ഡിവോഴ്സ് ആയോ? പുതിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി
- 49 min ago
ചക്കപ്പഴത്തിലെ കണ്ണന് പിറന്നാള്‍ സര്‍പ്രൈസ് നല്കി ശ്രുതി രജനീകാന്ത്, വൈറല്‍ വീഡിയോ
- 1 hr ago
പിൻസീറ്റിലാണ് ഇരിക്കാറുള്ളത്,ബസ്യാത്രയിലെ അനുഭവം വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്
Don't Miss!
- Automobiles
മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളുമായി നഹക് മോട്ടോര്‍സ്; വില 27,000 രൂപ
- News
ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ; ഇനി അറിയപ്പെടുക 'കമലം' എന്ന പേരിൽ, മാറ്റത്തിന് പിന്നിൽ
- Sports
'ഇന്ത്യ നാണംകെടുത്തി', ഐതിഹാസിക ജയത്തെക്കുറിച്ച് മൈക്കല്‍ വോഗന്
- Finance
കേരളത്തിൽ ഇന്നും സ്വർണ വിലയിൽ വർദ്ധനവ്, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില
- Lifestyle
ലാല്‍ കിതാബ് പ്രകാരം 2021ല്‍ 12 രാശിക്കും ഫലം
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹശേഷമുള്ള ഇടവേള കഴിഞ്ഞെന്ന് യമുന, അനില ശ്രീകുമാറിന് പകരമായി താരം, ചിത്രം വൈറല്‍
വിവാഹശേഷം അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷമാവാറുണ്ട് പല നായികമാരും. ആ ലിസ്റ്റിലേക്ക് തങ്ങളില്ലെന്ന് പറഞ്ഞ് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നവരേറെയാണ്. അത്തരത്തിലുള്ള തിരിച്ചുവരവുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. ജോലി തുടരുന്നതിനാണ് താല്പര്യമെന്നും നല്ലപാതിയും കുടുംബവുമെല്ലാം ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചുവെന്നും നായികമാര്‍ പറയാറുണ്ട്. വിവാഹത്തെത്തുടര്‍ന്ന് ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും മാറി നിന്ന താരങ്ങളില്‍ പലരും തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ഇടവേളയ്ക്ക് ശേഷമായി താനും തിരികെ ക്യാമറയ്ക്ക് മുന്നിലേക്കെത്തുകയാണെന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് യമുന. നല്ല തീരുമാനമാണ് ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതിനകം തന്നെ യമുനയുടെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താന്‍ അഭിനയിക്കുന്ന പരമ്പരയെക്കുറിച്ചും യമുന കുറിച്ചിട്ടുണ്ട്. പകരക്കാരിയായാണ് താരത്തിന്റെ വരവ്. യമുനയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

സത്യ എന്ന പെണ്‍കുട്ടിയിലൂടെ
സീ കേരളം ചാനലില്‍ സംപ്രേണം ചെയ്തുവരുന്ന സത്യ എന്ന പെണ്‍കുട്ടിയിലൂടെയാണ് യമുന അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. മുന്‍പ് നല്കിയ പിന്തുണയും സ്നേഹവും ഇനിയുമുണ്ടാവുമെന്നാണ് കരുതുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. സത്യ എന്ന പെണ്‍കുട്ടിയിലെ രംഗങ്ങളും യമുന പങ്കുവെച്ചിട്ടുണ്ട്. നാളുകള്‍ക്ക് ശേഷം പ്രിയതാരം തിരിച്ചെത്തുന്ന സന്തോഷമായിരുന്നു ആരാധകര്‍ പ്രകടിപ്പിച്ചത്. പോസിറ്റീവ് കഥാപാത്രങ്ങളെയാണ് യമുന കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്.

പകരക്കാരിയായി
മെര്‍ഷീന നീനുവും ശ്രിനിഷ് അരവിന്ദും നായികനായകന്‍മാരായെത്തുന്ന പരമ്പരയാണ് സത്യ എന്ന പെണ്‍കുട്ടി. സത്യയുടെ അമ്മയായ വിമലയെ അവതരിപ്പിച്ചിരുന്നത് അനില ശ്രീകുമാറായിരുന്നു. അനില പിന്മാറിയതോടെയാണ് യമുന ഈ പരമ്പരയ്ക്കൊപ്പം ചേര്‍ന്നത്. പകരക്കാരിയായുള്ള വരവ് എങ്ങനെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അനില പിന്മാറിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. പകരക്കാരിയായെത്തുന്നവരെ അത്ര പെട്ടെന്ന് ഉള്ക്കൊള്ളാന്പ്രേക്ഷകര്ക്ക് കഴിയാറില്ല.

വിവാഹത്തിന് ശേഷം
അടുത്തിടെയായിരുന്നു യമുന രണ്ടാമതും വിവാഹിതയായത്. സീരിയല്‍ രംഗമായിരിക്കും അതെന്നായിരുന്നു പലരും കരുതിയത്. ആഗ്രഹിച്ചത് പോലൊരാള്‍ കൂടെവന്നതോടെ വിവാഹിതരാവുകയായിരുന്നുവെന്നായിരുന്നു താരം പറഞ്ഞത്. സൈക്കോതെറാപിസ്റ്റായ ദേവന് അയ്യങ്കേരിനെയാണ് യമുന വിവാഹം ചെയ്തത്. ഭര്‍ത്താവ് നല്ലൊരു മനുഷ്യനായിരിക്കണമെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നും, അത് പത്മനാഭ സ്വാമി കേട്ടുവെന്നും താരം കുറിച്ചിരുന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു യമുനയും ദേവനും വിവാഹിതരായത്.

മക്കളുടെ പിന്തുണ
യമുനയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് യമുനയ്ക്ക്. അമ്മയെ വിവാഹത്തിനായി നിര്‍ബന്ധിച്ചത് മക്കളായിരുന്നു. മക്കളോട് ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് യമുന പറഞ്ഞിരുന്നു. അമ്മ ഒറ്റയ്ക്കാവരുതെന്നായിരുന്നു മക്കള്‍ ആഗ്രഹിച്ചത്. അമ്മയ്ക്കൊപ്പമായാണ് മക്കള്‍ താമസിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ഓഡി കാര്‍ സ്വന്തമാക്കിയതിന്രെ സന്തോഷം പറഞ്ഞും യമുന എത്തിയിരുന്നു.
അമല പോളിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം