For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയലില്‍ അഭിനയിക്കുന്നവര്‍ മോശം പ്രവൃത്തി ചെയ്യുന്നവരാണ്; പൊട്ടിക്കരഞ്ഞ് ഭര്‍ത്താവിന്റെ കാലില്‍ വീണ് യമുന

  |

  ചന്ദനമഴ സീരിയലിലെ മധുമതി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ നടിയാണ് യമുന റാണി. സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞ് നിന്ന നടി കഴിഞ്ഞ വര്‍ഷം രണ്ടാമതും വിവാഹിതയായി. അതുവരെ നടിയെ കുറിച്ച് കാര്യമായ വാര്‍ത്തകളൊന്നും പുറത്ത് വന്നിരുന്നില്ല. എന്നാല്‍ രണ്ടാം വിവാഹം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു.

  വിവാഹപ്രായമായ പെണ്‍കുട്ടികള്‍ മക്കളായി ഉള്ളപ്പോഴാണോ അമ്മ വിവാഹം കഴിക്കുന്നതെന്ന ചോദ്യം യമുനയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളില്‍ തളരാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടിയിപ്പോള്‍. ഇതിനിടെ ഭര്‍ത്താവ് ദേവന്റെ കാലില്‍ വീണ് പൊട്ടിക്കരയുന്ന നടിയുടെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

  Also Read: 'എന്തായിത്? മട്ടൻ‌ വെന്തിട്ടില്ല, അതിഥിയായി ചെന്ന വീട്ടിൽ മമ്മൂട്ടി വെട്ടിത്തുറന്ന് പറഞ്ഞു; ആകെ പ്രശ്നമായി!'

  അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനെയാണ് യമുന രണ്ടാമത് വിവാഹം കഴിച്ചത്. മൂകാംബികയില്‍ വച്ച് വളരെ രഹസ്യമായി നടത്തിയ വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ യില്‍ യമുനയും ഭര്‍ത്താവും ഒരുമിച്ച് പങ്കെടുക്കുന്നുണ്ട്. പരിപാടിയില്‍ നിന്നും ഏറ്റവും പുതിയതായി പുറത്ത് വന്ന വീഡിയോയില്‍ പൊട്ടിക്കരയുന്ന യമുനയെയാണ് കാണിക്കുന്നത്.

  Also Read: നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളല്ല ശരിക്കും റിമി ടോമി!, വീട്ടിൽ മറ്റൊരാളാണ്; മുക്ത പറഞ്ഞത്

  ഭര്‍ത്താവായി ദേവന്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുണ്ടായ മാറ്റത്തെ കുറിച്ചും സമൂഹത്തിന് മുന്നില്‍ ഇറങ്ങി നടക്കാനുള്ള ധൈര്യം ലഭിച്ചുവെന്നും യമുന പറയുന്നു. മാത്രമല്ല സ്വന്തം കുടുംബത്തില്‍ നിന്ന് പോലും ലഭിക്കാത്ത പിന്തുണയാണ് തനിക്കിപ്പോള്‍ കിട്ടുന്നതെന്നും പറഞ്ഞ് നടി വികാരഭരിതയായി. ഭര്‍ത്താവിനോട് ചില കാര്യങ്ങള്‍ക്ക് നന്ദി പറഞ്ഞതിന് ശേഷം അദ്ദേഹത്തിന്റെ കാലിലേക്ക് വീണ് പൊട്ടിക്കരയുകയാണ് യമുന ചെയ്തത്.

  'സീരിയലില്‍ അഭിനയിക്കാന്‍ പോവുന്നവര്‍ ചെയ്യുന്നതൊക്കെ വളരെ മോശം പ്രവൃത്തിയാണെന്ന് പറയുന്നവരുണ്ട്. അങ്ങനെയാണ് അവര്‍ നമ്മളെ കാണുന്നതും. എന്റെ കുടുംബത്തില്‍ നിന്നും എനിക്ക് ഒരു സപ്പോര്‍ട്ടുമില്ല. സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ എനിക്ക് തന്ന ധൈര്യത്തിനും സപ്പോര്‍ട്ടിനും നന്ദി', എന്നുമാണ് യമുന ദേവനോട് പറയുന്നത്. മാത്രമല്ല ഇത് പറയുന്നതിനൊപ്പം നടി ദേവന്റെ കാലില്‍ വീഴുകയും ചെയ്യുന്നത് പ്രൊമോ വീഡിയോയില്‍ കാണാം.

  2021 ലാണ് യമുനയും ദേവനും വിവാഹിതരാവുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ രഹസ്യമായിട്ടാണ് വിവാഹം നടക്കുന്നത്. സീരിയലിന്റെ ലൊക്കേഷനില്‍ നിന്നും അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞാണ് യമുന വിവാഹം കഴിക്കാന്‍ പോവുന്നത്. എന്നാല്‍ വിവാഹത്തിന്റെ ഫോട്ടോസ് വൈറലായതോടെ വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ഭര്‍ത്താവിനെയും രണ്ടാം വിവാഹത്തെ കുറിച്ചും നടി തന്നെ പുറംലോകത്തോട് സംസാരിച്ചു.

  വിവാഹത്തിന് പിന്നാലെ യൂട്യൂബ് ചാനലില്‍ സജീവമാവുകയും കുടുംബത്തിലെ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിനിടയിലാണ് റിയാലിറ്റി ഷോ യിലേക്കും പോവുന്നത്. ഇവിടെ നിന്നും ഭര്‍ത്താവെന്ന നിലയിലെ ദേവനെ കുറിച്ചും തങ്ങളുടെ പ്രണയകഥകളുമൊക്കെ യമുന പങ്കുവെച്ച് കഴിഞ്ഞു.

  Read more about: യമുന
  English summary
  Chandanamazha Serial Fame Yamuna Opens Up About Husband Devan's Support After Marriage, Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X