ഒന്ന് അഡ്ജസ്റ്റ്‌മെന്റ് ചെയ്യാമോന്ന് എന്നോടും ചോദിച്ചവരുണ്ട്; ഇപ്പോൾ എന്നോട് ആരും ചോദിക്കാറില്ലെന്നും നടി യമുന
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് യമുന റാണി. നിരവധി ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച് കൊണ്ടിരുന്ന യമുന രണ്ട് വര്‍ഷം മുന്‍പാണ് വീണ്ടും വിവാഹിതയാവുന്നത്. രണ്ടാം വിവാഹത്തിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനം കേള്‍ക്കേണ്ടി വന്നെങ്കിലും പുതിയ ജീവിതത്തില്‍ അത്രയും സന്തോഷത്തോടെ ജീവിക്കുകയാണ് നടി.
ഭര്‍ത്താവ് ദേവനെ കുറിച്ച് നടി പലപ്പോഴും തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തില്‍ അവസരങ്ങള്‍ക്ക് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറയുന്നതിനെ പറ്റി തന്റെ നിലാപാട് വ്യക്തമാക്കുകയാണ് യമുന. ഇതേ ആവശ്യവുമായി പലരും തന്നെയും സമീപിപ്പിച്ചിട്ടുണ്ടെന്നാണ് സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്.

സിനിമയിലും സീരിയലിലുമൊക്കെ അവസരം കിട്ടുന്നതിന് വേണ്ടി പലരും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാവുന്നുണ്ട്. ഇത് ശരിയാണോന്ന് ചോദിച്ചാല്‍ ശരിയാണെന്ന് തന്നെയാണ് യമുന പറയുന്നത്.
'അവസരങ്ങള്‍ കിട്ടാന്‍ അഡ്ജസ്റ്റ്‌മെന്റ് ചെയ്യണമെന്ന് പറയുന്നതൊക്കെ ശരിയാണ്. നേരിട്ടും അല്ലാതെയും ഇങ്ങനെ ചോദിക്കുന്നവരുണ്ട്. തല്ല് കിട്ടുമോന്ന് പേടിച്ചിട്ടാവും, ഇപ്പോള്‍ എന്നോട് ആരും ചോദിക്കാറില്ല. പക്ഷേ പണ്ട് നേരിട്ട് ചോദിക്കാതെ വളഞ്ഞ വഴിയിലൂടെ ചോദ്യവുമായി വരുന്നവരെ എനിക്ക് മനസിലാകുമായിരുന്നു.

എങ്കിലും ഒന്നും മനസിലാവാത്ത പൊട്ടിയെ പോലെ ഞാന്‍ അവരോട് സംസാരിക്കും. കോഫി കുടിക്കാന്‍ പോകാം എന്നൊക്കെ ചിലര്‍ പറയുമ്പോഴെ ഞാന്‍ ചായയോ കാപ്പിയോ കുടിക്കാറില്ലെന്ന് മറുപടി പറയും. പിന്നെ നേരിട്ട് സമ്മതമാണോന്ന് ചോദിക്കുന്നവരോട് താല്‍പര്യമില്ലെന്ന് നേരിട്ട് തന്നെ പറയുമെന്നും', നടി വ്യക്തമാക്കയിിരിക്കുകയാണ്.

'ഞാന്‍ മനസിലാക്കിയിടത്തോളം സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, എല്ലാ ഇന്‍ഡസ്ട്രികളിലും ഇതൊക്കെ ഉണ്ടാവും. മറ്റ് മേഖലയിലുളള എന്റെ സുഹൃത്തുക്കളുമായി ഞാനിങ്ങനെ സംസാരിക്കാറുണ്ട്. അവരില്‍ പലരും പേഴ്‌സണല്‍ കാര്യങ്ങള്‍ പറയുന്നതിനൊപ്പം ഇത്തരം അനുഭവം പറഞ്ഞിട്ടുണ്ട്. സിനിമയായത് കൊണ്ട് അത് പുറത്ത് വരുമ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് പ്രത്യേകതയെന്നാണ്', യമുന പറയുന്നത്.

'എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് സിനിമ. ക്യാമറയുടെ മുന്നിലാണ് ജോലി ചെയ്യുന്നത്. അതിന് ചുറ്റും ഒത്തിരി ആളുകളുമുണ്ട്. അവരുടെയൊക്കെ മുന്നില്‍ വന്നിട്ട് എന്നെ പീഡിപ്പിക്കാന്‍ നോക്കി എന്നത് നടക്കുന്ന കാര്യമാണോ? ഓഫ് ക്യാമറയിലോ ഇരുട്ടത്തോ നടക്കുന്ന പ്രശ്‌നങ്ങളില്‍ സിനിമാക്കാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. ഒരാള്‍ ചായയോ കാപ്പിയോ കുടിക്കാന്‍ വിളിച്ചാല്‍ പോകണോ വേണ്ടയോ എന്നത് നമ്മുടെ തീരുമാനമാണ്.

നമ്മളെ അതിലേക്ക് ക്ഷണിക്കാനേ അവര്‍ക്ക് സാധിക്കൂ. അതിന് പോകണോ വേണ്ടയോ എന്നത് എന്റെ മാത്രം ചോയിസാണ്. ഇനിയിപ്പോള്‍ അവിടെ പോകുന്നത് എന്റെ ഇഷ്ടത്തോടെയാവും. നമ്മള്‍ ഇരിക്കുന്നിടത്ത് നിന്ന് ആരും നമ്മളെ വലിച്ചോണ്ട് പോകില്ല.
ഞാനെന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത്. മറ്റാരുടെയും കാര്യം എനിക്കറിയില്ല. കോഫി കുടിക്കാനും ഡിന്നറ് കഴിക്കാനുമൊക്കെ എന്നെയും ആളുകള്‍ വിളിച്ചിട്ടുണ്ടെന്നും', നടി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











