For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാണോ? ഭര്‍തൃപീഡനം ഇപ്പോഴും തുടരുന്നുണ്ടോ? താരത്തിന്റെ മറുപടി? കാണൂ!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രികളിലൊരാളാണ് ചന്ദ്ര ലക്ഷ്മണ്‍. സ്വന്തമെന്ന പരമ്പരയില്‍ സാന്ദ്രാ നെല്ലിക്കാടനെന്ന വില്ലത്തിയായാണ് താരമെത്തിയത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായിരുന്നു താരം. സിനിമയിലും സീരിയലിലുമായി ഒരേ സമയം തിളങ്ങി നില്‍ക്കാനും ചന്ദ്രയ്ക്ക് കഴിഞ്ഞിരുന്നു. പൃഥ്വിരാജ് നായകനായെത്തിയ സ്റ്റോപ്പ് വയലന്‍സിലൂടെയായിരുന്നു ചന്ദ്ര സിനിമയില്‍ അരങ്ങേറിയത്. ഇടയ്ക്ക് വെച്ച് അഭിനയ രംഗത്തുനിന്നും അപ്രത്യക്ഷമായ താരം ഇപ്പോള്‍ റിമി ടോമിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇടയ്ക്ക് തിരുവനന്തപുരത്ത് അമ്മൂമ്മയെ കാണാനായി എത്താറുണ്ടെങ്കിലും 10 വര്‍ഷത്തിന് ശേഷമാണ് താന്‍ കൊച്ചിയിലേക്ക് എത്തിയതെന്ന് ചന്ദ്ര പറയുന്നു.

  മുന്നറിയിപ്പുമായി പ്രിയ വാര്യര്‍! സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും!!!

  15 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ഇടവേള എടുത്തതിനെക്കുറിച്ചും മ്യൂറല്‍ പെയിന്റിംഗ് ബിസിനസ്സിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ചും റിമി ടോമി ചോദിച്ചിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ അന്ന ബെന്നും പരിപാടിയില്‍ പങ്കെടുത്തിരുന്നു. രസകരമായ ടാസ്‌ക്കുകളും തമാശയുമൊക്കെയായി രസകരമായ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത്. വര്‍ഷങ്ങളായി എല്ലാവരും എവിടയെന്ന് ചോദിക്കുന്ന അതിഥിയാണ് ഇന്നത്തേതെന്ന ആമുഖത്തോടെയാണ് റിമി ടോമി ചന്ദ്രയെ പരിചയപ്പെടുത്തിയത്.

  കഴിഞ്ഞ 25 വര്‍ഷമായി മമ്മൂട്ടി അത് ചെയ്യുന്നു! മെഗാസ്റ്റാറിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ വൈറല്‍!

  ചെന്നൈയില്‍ സെറ്റില്‍ഡാണ്

  ചെന്നൈയില്‍ സെറ്റില്‍ഡാണ്

  സ്വന്തമെന്ന പരമ്പരയിലൂടെ മലയാളികളുടെ സ്വന്തമായി മാറിയതാണ് ചന്ദ്ര. പലരും തന്നെ സാന്ദ്രയെന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു. 15 വര്‍ഷമായി ആ പരമ്പര ചെയ്തിട്ട്. താന്‍ ബേസിക്കലി തമിഴ് ഗേളാണെന്നും താരം പറഞ്ഞിരുന്നു. അച്ഛനും അമ്മയും കൊച്ചിയിലായിരുന്നു. തമിഴും മലയാളവും ഒരുപോലെ വഴങ്ങും. അച്ഛനും അമ്മയ്ക്കും ഏകമകളാണ് താനെന്നും താരം പറയുന്നു. എകെ സാജന്‍ ചിത്രമായ സ്റ്റോപ്പ് വയലന്‍സിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്.

  സിനിമയും സീരിയലും

  സിനിമയും സീരിയലും

  സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയതാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരേ സമയം രണ്ടും ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നു. അന്ന് അത് ചെയ്യാന്‍ സാധിച്ചുവെന്നും ഇന്നായിരുന്നുവെങ്കില്‍ അത് നടക്കില്ലായിരുന്നുവെന്നും താരം പറയുന്നു. സീരിയല്‍ കുറേ സ്വീകരിച്ച് തുടങ്ങിയതോടെ താന്‍ സീരിയലില്‍ത്തന്നെ തുടരുകയായിരുന്നു. ഇന്നത്തെപ്പോലെ 100 എപ്പിസോഡൊന്നും അന്നില്ലായിരുന്നു.

  അടി കിട്ടിയിട്ടുണ്ട്

  അടി കിട്ടിയിട്ടുണ്ട്

  സ്വന്തത്തിലെ സാന്ദ്ര നെല്ലിക്കാടനെപ്പോലെയാണ് താന്‍ ശരിക്കുമെന്ന് കരുതി പലരും തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും താരം പറയുന്നു. പുറത്തൊക്കെ പോവുമ്പോള്‍ അടി കിട്ടിയിട്ടുണ്ട്. ഭയങ്കര അഹങ്കാരിയായിരുന്നു അതില്‍. കുടക്കമ്പിയൊക്കെ വെച്ച് പലരും തന്നെ കുത്തിയിട്ടുണ്ട്. ആ സമയത്ത് പുറത്തിറങ്ങാനൊന്നും സാധിച്ചിരുന്നില്ല. നേരിട്ട് കാണുമ്പോള്‍ തെറിവിളിക്കാറുമുണ്ടായിരുന്നു. അഭിമുഖം കൊടുക്കാനൊന്നും ചാനലും സമ്മതിച്ചിരുന്നില്ല. ഈ ശബ്ദം വെച്ച് സംസാരിച്ചാല്‍ വില്ലത്തരത്തിന്റെ പഞ്ച് പോവുമെന്നായിരുന്നു അവര്‍ പറഞ്ഞത്.

  തുടക്കത്തില്‍ വേദനിച്ചിരുന്നു

  തുടക്കത്തില്‍ വേദനിച്ചിരുന്നു

  അഭിനന്ദനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് നെഗറ്റീവ് കമന്റും അടിയും തെറിവിളിയുമൊക്കെ കിട്ടിയത്. തുടക്കത്തില്‍ അത് തന്നെ വേദനിപ്പിച്ചിരുന്നു. അമ്പലത്തിലും മറ്റും പോവുമ്പോഴായിരുന്നു ഉപദ്രവം. എവിടേയും പോവാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. പിന്നീട് താന്‍ അഭിമുഖമൊക്കെ നല്‍കിക്കഴിഞ്ഞ് ഇതല്ല തന്റെ യഥാര്‍ത്ഥ സ്വഭാവമെന്ന് മനസ്സിലായതിന് ശേഷമാണ് ആക്രമണം കുറഞ്ഞത്. ഹോട്ടല്‍ മാനേജ്‌മെന്റ് ചെയ്യുന്നതിനിടയിലായിരുന്നു സിനിമയിലേക്കെത്തിയത്. മലയാളം ചെയ്തിട്ട് 8 വര്‍ഷമായെന്നും താരം പറയുന്നു.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  മലയാളത്തില്‍ നിന്നും താന്‍ മാറി നിന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെക്കെട്ടിച്ചുവെന്നും അമേരിക്കയില്‍ സെറ്റില്‍ ചെയ്യിപ്പിച്ചുവെന്നും താരം പറയുന്നു. ഭര്‍ത്താവ് ഭയങ്കരമായിട്ട് പീഡിപ്പിക്കുകയാണ്, അത് കാരണം താന്‍ സീരിയല്‍ വിട്ടു എന്നതായിരുന്നു പ്രചാരണം. അത്തരത്തിലുള്ള വിമര്‍ശനമൊന്നും താന്‍ ഗൗനിക്കാറില്ല. ഇതുവരേയും ഡിവോഴ്‌സ് കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും പീഡനം തുടരുകയാണെന്നും താരം പറയുന്നു.

  താന്‍ സിംഗിളാണ്

  താന്‍ സിംഗിളാണ്

  താന്‍ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. സിംഗിള്‍ റെഡി റ്റു മിംഗിളെന്നുമായിരുന്നു താരം പറഞ്ഞത്. വരനെക്കുറിച്ചുള്ള സങ്കല്‍പ്പവും റിമി ചോദിച്ചിരുന്നു. നല്ലൊരു ജോലി വേണം. ജാതിമതത്തില്‍ നിബന്ധനകളൊന്നുമില്ല. ഹിന്ദുവായാല്‍ നല്ലത്. നല്ല നീളുമുള്ളയാളായാല്‍ നല്ലത്, താന്‍ ഹൈറ്റില്ലാത്തതിനാല്‍ അവരോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇന്ത്യയില്‍ ഏത് സ്ഥലത്ത് നിന്നായാലും കുഴപ്പമില്ലെന്നും താരം പറഞ്ഞിരുന്നു.

   ബിസിനസ്സ് രംഗത്ത്

  ബിസിനസ്സ് രംഗത്ത്

  മമ്മിയാണ് മ്യൂറല്‍ വര്‍ക്ക് പ്രധാനമായും ചെയ്യുന്നത്. പപ്പയും താനും കൂടിയാണ് ബിസിനസ്സ് മാനേജ് ചെയ്യുന്നത്. പിആര്‍ വര്‍ക്കൊക്കെ താനാണ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമൊക്കെയായി സജീവമായിരുന്ന സമയത്ത് ഇടവേളയേ ഉണ്ടായിരുന്നില്ല. സദാസമയവും തിരക്കിലായിരുന്നു. അതാണ് താന്‍ ബ്രേക്കെടുത്തത്. തിരിച്ചുവരവിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നുണ്ട്. സിനിമയിലൂടെയോ സീരിയലിലൂടെയോ എന്ന് പറയാറായിട്ടില്ലെന്നും താരം പറയുന്നു.

  English summary
  Chandra Lakshman about her marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X